ശബരിമല സ്വർണപ്പാളി വിവാദം: ഭാരം കുറഞ്ഞത് എന്തുകൊണ്ടെന്ന് കമ്പനി

Last Updated:

2019-ൽ സ്വർണം പൂശാൻ കൊണ്ടുവന്നത് 42 കിലോഗ്രാം ചെമ്പുപാളി. ഇതിൽ എന്ത് സംഭവിച്ചു എന്ന് അഭിഭാഷകൻ

ഫയൽ‌ ചിത്രം
ഫയൽ‌ ചിത്രം
ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിൽ സ്വർണം പൂശിയത് 38 കിലോ ചെമ്പ് പാളിയിൽ എന്ന് വിശദീകരണവുമായി സ്മാർട്ട് ക്രിയേഷൻസിനായി ഹൈക്കോടതിയിൽ ഹാജരാകുന്ന അഭിഭാഷകൻ കെ.ബി. പ്രദീപ്. 2019-ൽ സ്വർണം പൂശാൻ കൊണ്ടുവന്നത് 42 കിലോഗ്രാം ചെമ്പുപാളി. ഇത് ആസിഡ് വാഷ് അടക്കം ചെയ്ത് വൃത്തിയാക്കി എടുക്കുമ്പോൾ, തൂക്കം 38 കിലോയാവുകയും അതിന്മേൽ സ്വർണം പൂശുകയുമായിരിക്കും. ഭാരം കുറയാനുള്ള കാരണം ഇതാണ്. മെഴുക് അകത്തുവെച്ചാണ് ചെമ്പുപാളിയുടെ നിർമാണം. 397 ഗ്രാം സ്വർണമാണ് ഉപയോഗിച്ചത്.
40 വർഷത്തേക്കാണ് വാറന്റി. ആറുവർഷം കഴിഞ്ഞതും സ്വർണത്തിൽ തേയ്മാനം ഉണ്ടായി. ഇതിന്റെ അറ്റകുറ്റപ്പണി വാറന്റിയുടെ പേരിൽ കമ്പനി നിർവഹിച്ചു. അറ്റകുറ്റപ്പണിക്കായി കൊണ്ടുവന്ന 12 പാളികളിൽ എട്ടെണ്ണം പോളിഷ് ചെയ്തു. നാലെണ്ണത്തിൽ സ്വർണ്ണം വീണ്ടും പൂശേണ്ടി വന്നുവെന്നും, ഇക്കാരണങ്ങൾ വ്യക്തമാക്കി വിശദീകരണം ഫയൽ ചെയ്യുമെന്നും അഭിഭാഷകൻ.
ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിൽ സ്വർണ്ണം പൂശിയതിന്റെ ചില ഭാഗങ്ങൾ അപ്രത്യക്ഷമായതായി സംശയിക്കപ്പെടുന്നതോടെ കേസ് കൂടുതൽ വിവാദത്തിലായിരിക്കുകയാണ്.
പ്രധാന പ്രതിയായ ബെംഗളൂരു ആസ്ഥാനമായുള്ള മലയാളി ഉണ്ണികൃഷ്ണൻ പോറ്റി, ശബരിമലയ്ക്കായി സ്വർണ്ണം പൂശിയ പാളികൾ നടൻ ജയറാമിന്റെ ചെന്നൈയിലെ വീട്ടിലേക്ക് കൊണ്ടുപോയി അവിടെ വച്ച് പൂജിച്ചതായും കണ്ടെത്തി.
advertisement
എന്നിരുന്നാലും, 1998-99 കാലഘട്ടത്തിൽ മല്യയുടെ സ്പോൺസർഷിപ്പോടെ ദ്വാരപാലക വിഗ്രഹങ്ങൾ സ്വർണ്ണം പൂശിയതായും റിപ്പോർട്ടുണ്ട്. അന്ന് ഏകദേശം 30 കിലോഗ്രാം സ്വർണ്ണം പൂശാനായി ഉപയോഗിച്ചതായും റിപ്പോർട്ടുണ്ട്.
2019 ഓഗസ്റ്റിൽ സ്വർണ്ണം പൂശുന്നതിനായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകുന്നതിനുമുമ്പ് സ്വർണ്ണം പൂശിയ ചെമ്പ് ആവരണങ്ങളുടെ ആകെ ഭാരം 42.8 കിലോഗ്രാം ആയിരുന്നു. സ്വർണ്ണം പൂശിയ ശേഷം അത് 38.258 കിലോഗ്രാമായി കുറഞ്ഞുവെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ദക്ഷിണേന്ത്യയിലെ സമ്പന്നരായ ഭക്തരിൽ നിന്ന് സംഭാവന ശേഖരിക്കുന്നതിനായി ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിലെ സ്വർണ്ണം പൂശിയ പാനലുകൾ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി എന്ന് സംശയിക്കുന്നു. കൂടുതൽ ഭക്തരെ ആകർഷിക്കുന്നതിനായി ജയറാം പൂജകളിൽ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും ഇദ്ദേഹം ഉപയോഗിച്ചതായി സംശയിക്കുന്നു.
advertisement
Summary: Advocate K.B. Pradeep, appearing in the High Court for Smart Creations, explained that the gold plating on the Dwarapalaka sculptures in Sabarimala was done on a 38 kg copper layer. In 2019, 42 kg of copper layer was brought for gold plating. When this is acid washed and cleaned, the weight will be 38 kg and gold will be plated on it. This is the reason for the weight reduction. The copper layer is made by placing wax inside. 397 grams of gold was used
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമല സ്വർണപ്പാളി വിവാദം: ഭാരം കുറഞ്ഞത് എന്തുകൊണ്ടെന്ന് കമ്പനി
Next Article
advertisement
ശബരിമല സ്വർണപ്പാളി വിവാദം: ഭാരം കുറഞ്ഞത് എന്തുകൊണ്ടെന്ന് കമ്പനി
ശബരിമല സ്വർണപ്പാളി വിവാദം: ഭാരം കുറഞ്ഞത് എന്തുകൊണ്ടെന്ന് കമ്പനി
  • ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിൽ 38 കിലോ ചെമ്പ് പാളിയിൽ സ്വർണം പൂശിയെന്ന് ഹൈക്കോടതിയിൽ വിശദീകരണം.

  • 2019-ൽ 42 കിലോഗ്രാം ചെമ്പുപാളി കൊണ്ടുവന്നത് ആസിഡ് വാഷ് ചെയ്തപ്പോൾ 38 കിലോയാക്കി, സ്വർണം പൂശി.

  • 397 ഗ്രാം സ്വർണം ഉപയോഗിച്ച് 40 വർഷത്തേക്കുള്ള വാറന്റിയോടെ സ്വർണം പൂശിയെന്ന് കമ്പനി വിശദീകരണം.

View All
advertisement