Sryo Malabar | സിറോ മലബാര്‍ സഭയിൽ പുതുക്കിയ ഏകീകൃത കുര്‍ബാനക്രമം പ്രാബല്യത്തിൽ
- Published by:Karthika M
- news18-malayalam
Last Updated:
പുതിയ കുർബാന രീതി ആവശ്യപ്പെട്ട് ഇരിങ്ങാലക്കുടയിലും ഫരീദാബാദിലും വിശ്വാസികളുടെ ഒറ്റപ്പെട്ട പ്രതിഷേധങ്ങൾ ഉണ്ടായി
സിറോ മലബാര്‍ സഭയിൽ പുതുക്കിയ ഏകീകൃത കുര്‍ബാനക്രമം പ്രാബല്യത്തിൽ വന്നു. എറണാകുളം അങ്കമാലി അതിരൂപത, ഇരിങ്ങാലക്കുട, ഫരീദാബാദ് രൂപത എന്നിവിടങ്ങളിൽ ഒഴികെ മറ്റ് രൂപതകളിൽ ആരാധനക്രമ ഏകീകരണം നടപ്പിലായി.
അതേസമയം പുതിയ കുർബാന രീതി ആവശ്യപ്പെട്ട് ഇരിങ്ങാലക്കുടയിലും ഫരീദാബാദിലും വിശ്വാസികളുടെ ഒറ്റപ്പെട്ട പ്രതിഷേധങ്ങൾ ഉണ്ടായി.സഭയിലെ ഐക്യത്തിനും കൂട്ടായ്മയ്ക്കും നവീകരിച്ച കുർബാനരീതി അനിവാര്യമെന്ന് കർദിനാൾ ജോര്‍ജ് ആലഞ്ചേരി കുർബാന മധ്യേ പറഞ്ഞു.
സഭയില്‍ നിലവിലുണ്ടായിരുന്ന വ്യത്യസ്ത ആരാധന രീതികള്‍ സംയോജിപ്പിച്ച ഏകീകൃത കുര്‍ബാനക്രമം പതിറ്റാണ്ടുകൾ നീണ്ട തർക്കത്തിനൊടുവിലാണ് നിലവിൽ വന്നത്. ഇതനുസരിച്ച് കുര്‍ബാനയില്‍ വിശ്വാസപ്രമാണം വരെ ജനാഭിമുഖമായും തുടർന്ന് ദിവ്യകാരുണ്യ സ്വീകരണം വരെയുള്ള ഭാഗം അള്‍ത്താരാഭിമുഖമായുമാണ് വൈദികർ കുർബാന അർപ്പിച്ചത്.
സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ മേജര്‍ ആര്‍ച്ച് ബിഷപ്പ് കർദിനാൾ ജോര്‍ജ് ആലഞ്ചേരി പുതുക്കിയ രീതിയിലുള്ള കുർബാന അർപ്പിച്ചു. സഭയിൽ ഐക്യവും സമാധാനവും ഉണ്ടാകണമെന്നത് ദൈവ തീരുമാനമാണെന്നും എതിർ ശബ്ദങ്ങളെ ആരും ഭയപ്പെടേണ്ടതില്ല എന്നും അദ്ദേഹം പറഞ്ഞു.
advertisement
തൃശൂർ ലൂർദ് കത്തീഡ്രലിൽ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് ഏകീകൃത കുർബാന അർപ്പിച്ചു . കുർബാന സംബന്ധിച്ച് ഭിന്നഭിപ്രായങ്ങൾ അവരുടെ അഭിപ്രായം മാത്രമാണെന്നും സഭയുടേതല്ലെന്നും അദ്ദേഹം പറഞ്ഞുവിശ്വാസികൾ പ്രതിഷേധിക്കുമെന്ന സൂചനകളെ തുടർന്ന് തൃശൂർ ലൂർദ് കത്തീഡ്രലിന് പുറത്ത് കനത്ത പോലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു .
അതേ സമയം എറണാകുളം അങ്കമാലി അതിരൂപത , ഇരിങ്ങാലക്കുട , ഫരീദാബാദ് രൂപത എന്നിവിടങ്ങളിൽ പുതിയ രീതിയിലുള്ള കുര്‍ബാനരീതി നടപ്പിലാക്കിയില്ല . ഈ മൂന്നിടത്തും ജനാഭിമുഖ കുർബാന തുടരാൻ രൂപതാധ്യക്ഷന്മാരുടെ സർക്കുലർ ഉണ്ടായിരുന്നു . എന്നാൽ പുതിയ ആരാധനക്രമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഫരിദാബാദ് രൂപതയ്ക്ക് കീഴിലുള്ള ഡൽഹി നേബ് സറായ് , ഹോളി ഫാമിലി പള്ളിയിൽ വിശ്വാസികൾ പ്രതിഷേധിച്ചു .ഇരിങ്ങാലക്കുട കടുപ്പശ്ശേരി തിരുഹൃദയ ദേവാലയത്തിൽ പുതിയ കുർബാന രീതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട ബിഷപ് ഹൗസിന് മുന്നിൽ ഒരു വിഭാഗം വിശ്വാസികളുടെ പ്രതിഷേധമുണ്ടായി .
advertisement
അതിനിടെ മെത്രാപ്പോലീത്തൻ വികാരിയുടെ സർക്കുലർ തളളി എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് കീഴിലുള്ള പ്രസന്നപുരം പള്ളിയിൽ നവീകരിച്ച രീതിയിലാണ് കുർബാന നടന്നത് . ചങ്ങനാശേരി , തലശേരി , താമരശേരി തുടങ്ങിയ രൂപതകളിലും ഏകീകൃത രീതിയിലുള്ള കുർബാന നടന്നു .
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 28, 2021 3:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Sryo Malabar | സിറോ മലബാര്‍ സഭയിൽ പുതുക്കിയ ഏകീകൃത കുര്‍ബാനക്രമം പ്രാബല്യത്തിൽ