കോഴിക്കോട് ആർജെഡി നേതാവിനു വെട്ടേറ്റു

Last Updated:

വൈകുന്നേരം ആറുമണിയോടെയായിരുന്നു സംഭവം

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
കോഴിക്കോട്: വടകരയിൽ രാഷ്ട്രീയ ജനതാദൾ (ആർജെഡി) പ്രാദേശിക നേതാവായ എം.ടി.കെ. സുരേഷിന് വെട്ടേറ്റു. വൈകുന്നേരം ആറുമണിയോടെയായിരുന്നു സംഭവം. സി.പി.എം പ്രവർത്തകനായ ശ്യാംലാൽ ആണ് ആക്രമണം നടത്തിയതെന്നാണ് സൂചന. പരിക്കേറ്റ സുരേഷിനെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആർജെഡിയുടെ യുവജന സംഘടനയുടെ പഠന ക്യാമ്പ് വേദി കത്തിച്ച സംഭവത്തിൽ ശ്യാംലാലിനെതിരെ സുരേഷ് നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, ഈ കേസിൽ ശ്യാംലാലിനെ അറസ്റ്റ് ചെയ്തിരുന്നില്ല. ഈ സംഭവത്തിന് പിന്നാലെയാണ് ഇപ്പോഴത്തെ ആക്രമണം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോഴിക്കോട് ആർജെഡി നേതാവിനു വെട്ടേറ്റു
Next Article
advertisement
'മുസ്‌ലിം ആയ ഞാൻ ആർക്കെങ്കിലും 'ജിഹാദ്' എന്ന്  പേരുള്ളതായി  കേട്ടിട്ടില്ല': യുകെ ആഭ്യന്തര സെക്രട്ടറി
'മുസ്‌ലിം ആയ ഞാൻ ആർക്കെങ്കിലും 'ജിഹാദ്' എന്ന് പേരുള്ളതായി കേട്ടിട്ടില്ല': യുകെ ആഭ്യന്തര സെക്രട്ടറി
  • യുകെ ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദിൻ്റെ ജിഹാദ് എന്ന പേരിനെക്കുറിച്ചുള്ള പരാമർശങ്ങൾ വിവാദമാകുന്നു.

  • ജിഹാദ് എന്ന പേരുള്ള ബ്രിട്ടീഷ് അറബികൾക്കെതിരെ വിദ്വേഷ ആക്രമണങ്ങൾ വർധിക്കുമെന്ന് മുന്നറിയിപ്പ്.

  • മഹ്മൂദിന്റെ അഭിപ്രായങ്ങൾ വ്യക്തമാക്കണമെന്ന് കൗൺസിൽ ഫോർ അറബ്-ബ്രിട്ടീഷ് അണ്ടർസ്റ്റാൻഡിംഗ് ആവശ്യപ്പെട്ടു.

View All
advertisement