'മുസ്‌ലിം ആയ ഞാൻ ആർക്കെങ്കിലും 'ജിഹാദ്' എന്ന് പേരുള്ളതായി കേട്ടിട്ടില്ല': യുകെ ആഭ്യന്തര സെക്രട്ടറി

Last Updated:

മഹ്മൂദിൻ്റെ അഭിപ്രായങ്ങൾ ജിഹാദ് എന്ന് പേരുള്ള ബ്രിട്ടീഷ് അറബികൾക്കെതിരെ വിദ്വേഷ ആക്രമണങ്ങൾക്കും അധിക്ഷേപങ്ങൾക്കുമുള്ള സാധ്യത വർധിപ്പിച്ചെന്നാണ് വിമർശനം

ഷബാന മഹ്മൂദ് (Reuters)
ഷബാന മഹ്മൂദ് (Reuters)
ലണ്ടൻ: മാഞ്ചസ്റ്ററിൽ വ്യാഴാഴ്ച നടന്ന ആക്രമണത്തിന് ശേഷം 'ജിഹാദ്' എന്ന പേരുള്ള ബ്രിട്ടീഷ് അറബികൾ വിദ്വേഷ ആക്രമണങ്ങൾ നേരിടാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന് പിന്നാലെ, ഈ പേരിനെക്കുറിച്ചുള്ള തൻ്റെ പരാമർശങ്ങളെ കുറിച്ച് വിശദീകരണം നൽകാൻ യുകെ ആഭ്യന്തര സെക്രട്ടറിക്ക് മേൽ സമ്മർദം ശക്തം. സിനഗോഗ് ആക്രമണത്തിന് പിന്നാലെ "ഒരു മുസ്‌ലിം എന്ന നിലയിൽ, 'ജിഹാദ്' എന്ന് പേരുള്ളതായി ഞാൻ കേട്ടിട്ടില്ല"- എന്നാണ് യുകെ ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദ് പറഞ്ഞത്.
സിറിയൻ വംശജനായ ബ്രിട്ടീഷ് പൗരനും, സംഭവസ്ഥലത്ത് കൊല്ലപ്പെട്ട 35-കാരനായ ആക്രമണകാരിയുമായ ജിഹാദ് അൽ-ഷാമിയെക്കുറിച്ചായിരുന്നു അവരുടെ പരാമർശം. കൗൺസിൽ ഫോർ അറബ്-ബ്രിട്ടീഷ് അണ്ടർസ്റ്റാൻഡിംഗ് (CAABU) ഡയറക്ടർ ക്രിസ് ഡോയൽ, മാധ്യമങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്ത അവരുടെ അഭിപ്രായങ്ങളെ കുറിച്ച് ഉടൻ വ്യക്തതവരുത്തണമെന്ന് ആവശ്യപ്പെട്ടു.
'പ്രയത്നിക്കുക' അല്ലെങ്കിൽ 'പോരാടുക' എന്ന അർത്ഥമുള്ള ജിഹാദ് എന്നത് ക്രിസ്ത്യാനികൾക്കിടയിലും മുസ്‌ലിംകൾക്കിടയിലും സാധാരണമായ ഒരു അറബി പേരാണെന്ന് ഡോയൽ പറഞ്ഞു.
മഹ്മൂദിൻ്റെ അഭിപ്രായങ്ങൾ "ജിഹാദ് എന്ന് പേരുള്ള ബ്രിട്ടീഷ് അറബികൾക്കെതിരെ വിദ്വേഷ ആക്രമണങ്ങൾക്കും അധിക്ഷേപങ്ങൾക്കുമുള്ള സാധ്യത വർധിപ്പിച്ചു; ഇതേക്കുറിച്ച് നിരവധി പേർ CAABU-മായി ബന്ധപ്പെട്ടിട്ടുണ്ട്," സംഘടന പത്രക്കുറിപ്പിൽ വ്യക്തമാക്കി.
advertisement
ഡോയൽ മഹ്മൂദിന് അയച്ച കത്തിൽ, ആ പേരുള്ള പ്രമുഖരായ ചില വ്യക്തികളെ എടുത്തു കാണിച്ചു. ലെബനീസ് ക്രിസ്ത്യൻ മുൻ ധനമന്ത്രിയും ഇൻ്റർനാഷണൽ മോണിറ്ററി ഫണ്ടിൻ്റെ മിഡിൽ ഈസ്റ്റ് ആൻഡ് സെൻട്രൽ ഏഷ്യ വിഭാഗം ഇപ്പോഴത്തെ ഡയറക്ടറുമായ ജിഹാദ് അസൂർ, ഹോളിവുഡ് നടൻ ജിഹാദ് അബ്ദോ, നടൻ ജിഹാദ് സാദ്, സിറിയൻ ക്രിസ്ത്യൻ സാമ്പത്തിക വിദഗ്ധൻ ജിഹാദ് യാസിഗി, വ്യവസായി ജിഹാദ് സൽക്കിനി, സിറിയൻ ക്രിസ്ത്യൻ മുൻ നയതന്ത്രജ്ഞൻ ജിഹാദ് മക്ദിസി എന്നിവരുടെ പേരുകളാണ് ഡോയൽ ചൂണ്ടിക്കാട്ടിയത്.
advertisement
"ഇതുപോലെ ധാരാളം പേരുണ്ട്. നിങ്ങൾക്ക് അറിയാവുന്നതുപോലെ, ഈ പേര് യുദ്ധത്തെ സൂചിപ്പിക്കുന്ന ഒരു ആശയമല്ല, മറിച്ച് മെച്ചപ്പെടുത്താനുള്ള കടമയെയാണ്സൂചിപ്പിക്കുന്നത്," ഡോയൽ എഴുതി. അബ്ദോയെയും സൽക്കിനിയെയും പോലുള്ള ചില അറബികൾ പാശ്ചാത്യ രാജ്യങ്ങളിൽ ജീവിക്കുമ്പോൾ ഉണ്ടാകുന്ന ശത്രുത കാരണം 'ജയ്' എന്ന ഇംഗ്ലീഷ് വിളിപ്പേര് സ്വീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
യുകെയിൽ "ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും പ്രവർത്തിക്കുന്ന" ബ്രിട്ടീഷ് അറബികൾക്ക് ഈ പേരുണ്ടെന്ന് ഡോയൽ പറഞ്ഞു. മഹ്മൂദിൻ്റെ അഭിപ്രായങ്ങൾ അവരുടെ ജീവിതത്തിൽ "വളരെ ഗൗരവമായ" പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
advertisement
"നിങ്ങളുടെ വാക്കുകൾ ഉണ്ടാക്കിയ ആഘാതത്തെക്കുറിച്ച് ഭയന്ന് നിരവധി പേർ എന്നെ സമീപിച്ചു... നിങ്ങൾ പറഞ്ഞത് പ്രതികാര ആക്രമണങ്ങൾക്കും അധിക്ഷേപങ്ങൾക്കും അവരെ ആകസ്മികമായി ഇരകളാക്കിയിരിക്കുകയാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.
"ഈ പേരുകൾ അവർക്ക് ജനനസമയത്ത് നൽകിയതാണ്. അവരുടെ രാഷ്ട്രീയപരവും മതപരവുമായ വിശ്വാസങ്ങളുമായി ഇതിന് ഒരു ബന്ധവുമില്ല."
ഉടനടി ഒരു വ്യക്തത നൽകാൻ മഹ്മൂദ് തയ്യാറാകണമെന്ന് ഡോയൽ ആവശ്യപ്പെട്ടു. "കൂടുതൽ വിദ്വേഷ ആക്രമണങ്ങളോ അധിക്ഷേപങ്ങളോ നമുക്ക് ആവശ്യമില്ല എന്ന കാര്യത്തിൽ നിങ്ങൾ യോജിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്," അദ്ദേഹം കൂട്ടിച്ചേർത്തു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
'മുസ്‌ലിം ആയ ഞാൻ ആർക്കെങ്കിലും 'ജിഹാദ്' എന്ന് പേരുള്ളതായി കേട്ടിട്ടില്ല': യുകെ ആഭ്യന്തര സെക്രട്ടറി
Next Article
advertisement
കേരളത്തിലെ സ്കൂളുകളിൽ മലയാളം നിർബന്ധമാക്കുന്നതിനെതിരെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ
കേരളത്തിലെ സ്കൂളുകളിൽ മലയാളം നിർബന്ധമാക്കുന്നതിനെതിരെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ
  • കേരളത്തിലെ സ്കൂളുകളിൽ മലയാളം നിർബന്ധമാക്കുന്ന ബിൽ ഭരണഘടനാ വിരുദ്ധമാണെന്ന് സിദ്ധരാമയ്യ പറഞ്ഞു

  • കാസർഗോഡിലെ കന്നഡ ഭാഷാ ന്യൂനപക്ഷങ്ങളുടെ താൽപ്പര്യങ്ങൾ ബിൽ ബാധിക്കുമെന്ന് കർണാടക ആരോപിച്ചു

  • മലയാളം നിർബന്ധമാക്കുന്നത് ഭാഷാസ്വാതന്ത്ര്യത്തിന് കടന്നുകയറ്റമാണെന്നും നിയമം പിൻവലിക്കണമെന്ന് ആവശ്യം.

View All
advertisement