കേരള സാഹിത്യ അക്കാദമി: മുരളി തുമ്മാരുകുടിക്കും എസ്. കലേഷിനും എൻഡോവ്മെന്‍റ്

Last Updated:

മികച്ച നോവലിനുള്ള 2017ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നിരീശ്വരൻ എന്ന കൃതിയിലൂടെ വി ജെ ജെയിംസ് സ്വന്തമാക്കി

തൃശൂ‌‌ർ: മുരളി തുമ്മാരുകുടിക്കും എസ്. കലേഷിനും കേരള സാഹിത്യ അക്കാദമി എൻഡോവ്മെന്‍റ്. മികച്ച നോവലിനുള്ള 2017ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നിരീശ്വരൻ എന്ന കൃതിയിലൂടെ വി ജെ ജെയിംസ് സ്വന്തമാക്കി. അയ്മനം ജോണിന്‍റെ ഇതര ചരാചരങ്ങളുടെ ചരിത്ര പുസ്തകമാണ് മികച്ച ചെറുകഥ. വീരാൻ കുട്ടിയുടെ മിണ്ടാ പ്രാണി മികച്ച കവിതയായി തെര‍‍ഞ്ഞെടുക്കപ്പെട്ടു. എസ് കലേഷിനും മുരളി തുമ്മാരുകുടിക്കും പുറമെ പി പവിത്രൻ, പി.കെ. ശ്രീധരൻ, ഡോ. പി. സോമൻ, അബിൻ ജോസഫ് എന്നിവരും എൻഡോവ്മെന്‍റിന് അർഹരായി.
എസ് വി വേണു​ഗോപാലൻ നായരുടെ സ്വദേശാഭിമാനിയാണ് മികച്ച നാടകം. സി വി ബാലകൃഷ്ണന്‍റെ ഏതേതോ സരണികളിൽ മികച്ച യാത്രാ വിവരണത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയപ്പോൾ കുറുക്കൻ മാഷിന്‍റെ സ്കൂളിലൂടെ വി ആ‍ർ സുധീഷ് ബാലസാഹിത്യ വിഭാ​ഗത്തിൽ പുരസ്കാരം സ്വന്തമാക്കി. ഇരുപത്തിഅയ്യായിരം രൂപയും സാക്ഷ്യപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
ഡോ കെ എൻ പണിക്കർക്കും ആറ്റൂർ രവിവർമയ്ക്കും വിശിഷ്ടാംഗത്വം നൽകി. 50,000 രൂപയും രണ്ടു പവന്റെ സ്വർണ പതക്കവും പ്രശസ്തിപത്രവുമാണ് ഇരുവർക്കും ലഭിക്കുക.
advertisement
സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം പഴവിള രമേശൻ, കുഞ്ഞപ്പ പട്ടാന്നൂർ, ഡോ കെ ജി പൗലോസ്, കെ അജിത, എം പി പരമേശ്വരൻ, സി എൽ ജോസ് എന്നിവർക്ക് സമ്മാനിക്കും. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരത്തിന് അർഹാരയവർക്ക് മുപ്പതിനായിരം രൂപ വീതമാണ് ലഭിക്കുക
മറ്റ് പുരസ്കാരങ്ങൾ
ജീവചരിത്രം: തക്കിജ്ജ (എന്‍റെ ജയിൽ ജീവിതം)
വിവർത്തനം : രമാ മേനോൻ (പർവതങ്ങളും മാറ്റൊലി കൊള്ളുന്നു)
ഹാസ്യ സാഹിത്യം: ചൊവ്വല്ലുർ കൃഷ്ണൻകുട്ടി (എഴുത്തനുകരണം അനുരണനങ്ങളും)
വൈജ്ഞാനിക സാഹിത്യം: എൻ ജെ കെ നായർ (നദീവിജ്ഞാനീയം)
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേരള സാഹിത്യ അക്കാദമി: മുരളി തുമ്മാരുകുടിക്കും എസ്. കലേഷിനും എൻഡോവ്മെന്‍റ്
Next Article
advertisement
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
  • കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 12ന് ആരംഭിക്കുന്നു.

  • മത്സരങ്ങൾ ത്രിദിന ക്രിക്കറ്റ് ഫോർമാറ്റിൽ തൊടുപുഴ, മംഗലാപുരം എന്നിവിടങ്ങളിൽ നടക്കും.

  • ആറ് ക്ലബുകൾ പങ്കെടുക്കുന്ന ടൂർണ്ണമെന്റ് ഒക്ടോബർ 19ന് അവസാനിക്കും.

View All
advertisement