'ഉപരിപഠനത്തിന് പോകുന്ന പെണ്‍കുട്ടികള്‍ മോശക്കാര്‍'; വിവാദ പരാമര്‍ശവുമായി സയ്യിദ് മഖ്ദൂം

Last Updated:

കേരളത്തിന് പുറത്തേക്ക് പെണ്‍കുട്ടികളെ ഉപരിപഠനത്തിന് വിടുന്ന രക്ഷിതാക്കള്‍ കുട്ടികളെ വേശ്യാവൃത്തിക്ക് പറഞ്ഞുവിടുകയാണെന്നാണ് മഖ്ദൂമിന്റെ പോസ്റ്റില്‍ പറയുന്നത്

കോഴിക്കോട്: മറ്റ് സംസ്ഥാനങ്ങളില്‍ ഉപരിപഠനത്തിന് പോകുന്ന പെണ്‍കുട്ടികളെ അധിക്ഷേപിക്കുന്ന വിദ്യാഭ്യാസ സ്ഥാപന ഉടമ സയ്യിദ് മഖ്ദൂമിന്റെ (Sayed Makhdoom) ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു. കേരളത്തിന് പുറത്തേക്ക് പെണ്‍കുട്ടികളെ ഉപരിപഠനത്തിന് വിടുന്ന രക്ഷിതാക്കള്‍ കുട്ടികളെ വേശ്യാവൃത്തിക്ക് പറഞ്ഞുവിടുകയാണെന്നാണ് മഖ്ദൂമിന്റെ പോസ്റ്റില്‍ പറയുന്നത്.
തലശ്ശേരിയില്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ടി നടത്തുന്ന സഹ്‌റ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ചെയര്‍മാന്‍ കൂടിയാണ് സയ്യിദ് മഖ്ദൂം. തങ്ങള്‍ കുടുംബവും പണ്ഡിത വേഷധാരിയുമായ മഖ്ദൂം തലശ്ശേരി, നാദാപുരം പ്രദേശത്തെ വിശ്വാസികള്‍ക്കിടയില്‍ സ്വാധീനമുള്ള ആളാണ്. നിരവധി പേരാണ് ഫേസ്ബുക്കിലും വാട്‌സപ്പിലും പോസ്റ്റ് ഷെയര്‍ ചെയ്യുന്നത്.
കുറിപ്പിന്റെ പൂർണരൂപം
മംഗലാപുരത്ത് ഡിഗ്രി കോളജില്‍ പഠിക്കുന്ന കേരളത്തിലെ പാനൂര്‍, തലശ്ശേരി, നാദാപുരം, കോഴിക്കോട് എന്നിവിടങ്ങളിലുള്ള പെണ്‍കുട്ടികള്‍ മയക്കുമരുന്ന് ഉപയോഗിക്കുകയും ആണ്‍കുട്ടികള്‍ക്കൊപ്പം അര്‍ധനഗ്നരായി നൃത്തം ചെയ്യുകയുമാണെന്ന് ഇയാള്‍ പറയുന്നു.
advertisement
'സ്വന്തം പെണ്മക്കളെ ഉപരിപഠനം എന്ന പേരില്‍ വേശ്യാ വൃത്തിക്ക് പറഞ്ഞു വിടുന്ന രക്ഷിതാക്കളോട് സഹതാപം മാത്രം. മംഗലാപുരം അറിയപ്പെട്ട മെഡിക്കല്‍ കോളേജുകളിലും ഡിഗ്രി കോളേജുകളിലും പഠിക്കുന്ന കേരളത്തില്‍ നിന്നുള്ള പെണ്‍കുട്ടികളുടെ അവസ്ഥ കണ്ടു കണ്ണ് തള്ളി നില്‍ക്കുകയാണ്. ഇന്നലെ,സിറ്റിയിലെ ഒരു ഫ്ളാറ്റില്‍ താമസിക്കുന്ന പാനൂര്‍, തലശ്ശേരി, നാദാപുരം, കോഴിക്കോട് പ്രദേശങ്ങളില്‍ നിന്നുള്ള
മുസ്ലിം പെണ്‍കുട്ടികള്‍ നടത്തിയ ആഘോഷ പരിപാടി അത്ര ഭയാനകരമായിരുന്നു. പൂര്‍ണമായി ഡ്രഗ്‌സ് അടിച്ചും മുതിര്‍ന്ന ണ്‍കുട്ടികള്‍ക്കൊപ്പം അര്‍ദ്ധ നഗ്‌നരായി അവര്‍ നടത്തിയ കൂത്താട്ടം ഒരു പിതാവെന്ന നിലക്ക് എന്നെ ഏറെ പ്രയാസപ്പെടുത്തി. പാതിരാവോളം കൂത്താടിയ അവര്‍ 11 ഓളം വരുന്ന ആണ്‍കുട്ടികള്‍കൊപ്പം ഇന്ന് ഈ സമയം വരെയും ക്ഷീണമകറ്റുന്ന ഉറക്കത്തിലാണ്.
advertisement
പ്രിയമുള്ള രക്ഷിതാക്കളോടാണ്..??
പെണ്മക്കള്‍ നിങ്ങള്‍ക്കൊരു ഭാരമായത് കൊണ്ടാണ് നിങ്ങള്‍ അവരെ അശ്രദ്ധമായി പറഞ്ഞു വിടുന്നതെങ്കില്‍ നിങ്ങള്‍ സമൂഹത്തോടും മക്കളോടും ചെയ്യുന്ന മഹാ അപരാധമാകും അത്. നമ്മുടെ കണ്‍വെട്ടത്തു അവര്‍ സുരക്ഷിതരാണെന്ന് ഉറപ്പു വരുത്തേണ്ട നമ്മള്‍, മക്കളെ അവരെ ഇഷ്ടത്തിന് പറഞ്ഞു വിടുകയും അവരുടെ സകലമാന താന്തോന്നിത്തത്തിനും കൂട്ടു നില്‍ക്കേണ്ടി വരികയും ചെയ്യുന്നു.
നമ്മുടെ ചിലവില്‍ അന്യന്റെ കൂടെ കിടക്കാനും മദ്യ ലഹരിയില്‍ ആറാടാനും അവസരമൊരുങ്ങുമ്പോള്‍... നമ്മെക്കാള്‍ അധഃപതിച്ച രക്ഷിതാക്കള്‍ ഈ ഭൂലോകത്ത് വേറെ ആരുണ്ട്..? ഒരു സമൂഹത്തിന്റെ നന്മ ആ സമൂഹത്തിലെ സ്ത്രീകളെ ആശ്രയിച്ചിരിക്കുമെന്ന മഹത് വചനം നമ്മെ ഏറെ ചിന്തിപ്പിക്കേണ്ടതുണ്ട്. അതിനുമപ്പുറം, ഈ തോന്നിവാസങ്ങള്‍ കണ്ടു നോക്കിനില്‍ക്കാനും ക്യാമറയില്‍ പകര്‍ത്താനും മാത്രം
advertisement
വിധിക്കപ്പെട്ട, പ്രതികരണ ശേഷി നഷ്ടപ്പെട്ട ഞാനുള്‍പ്പടെയുള്ള പൊതു സമൂഹത്തെ ഓര്‍ത്തു ദുഃഖിക്കുന്നു.
അല്ലാഹു നമ്മുടെ രക്ഷിതാക്കള്‍ക്ക് തിരിച്ചറിവ് നല്‍കുമാറാവട്ടെ..! നമ്മുടെ മക്കളെ സകല ചതികളെ തൊട്ടും കാത്തു രക്ഷിക്കട്ടെ..! ആമീന്‍ യാ റബ്ബ്..!'
പോസ്റ്റിനെതിരെ വിശ്വാസി സമൂഹത്തില്‍ നിന്നും എതിര്‍പ്പും ഉയരുന്നുണ്ട്. പെണ്‍കുട്ടികള്‍ക്കെതിരെ അപവാദ പ്രചാരണം നടത്തുന്ന ഇയാള്‍ക്കെതിരെ കേസെടുക്കണമെന്ന് സൈഫ് തൈക്കണ്ടി കമന്റായി നല്‍കിയിട്ടുണ്ട്. മക്കളെ പുറത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പിച്ചതുകൊണ്ട് പെണ്‍കുട്ടികള്‍ ജീവിതത്തിലുണ്ടാക്കിയ നേട്ടങ്ങള്‍ വിവരിച്ചുകൊണ്ട് യാസര്‍ നാദാപുരവും സയ്യിദ് മഖ്ദൂമിനെതിരെ രംഗത്തെത്തി. പെണ്‍കുട്ടികള്‍ സ്വന്തം കാലില്‍ നില്‍ക്കുന്നത് ഇഷ്ടപ്പെടാത്തവരും അവരെ എക്കാലവും അടിമയാക്കി വെക്കാന്‍ കഴിയില്ലെന്ന മോഹഭംഗവമുള്ള ചിലരാണ് ഇത്തരം പ്രചാരണം നടത്തുന്നതെന്ന് യാസര്‍ പറയുന്നു.
advertisement
തങ്ങള്‍ കുടുംബം എന്ന പേരില്‍ നാദാപുരം, തലശ്ശേരി പ്രദേശങ്ങളില്‍ സ്‌കൂള്‍, കോളജ് കച്ചവടം നടത്തി ജീവിക്കുന്ന ആളാണ് മഖ്ദൂം. ഇയാളുടെ വാദത്തിന് പിന്തുണയുമായി സമുദായ പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനാ നേതാവ് രംഗത്തുവന്നത് അതിനേക്കള്‍ വൃത്തികേടാണ്. ഇത്തരം ആളുകളെ നേതാവായി കൊണ്ടുനടക്കുന്ന ആ സംഘടനക്ക് ആദ്യമേ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നുവെന്നും യാസിര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഉപരിപഠനത്തിന് പോകുന്ന പെണ്‍കുട്ടികള്‍ മോശക്കാര്‍'; വിവാദ പരാമര്‍ശവുമായി സയ്യിദ് മഖ്ദൂം
Next Article
advertisement
കർണാടക മുഖ്യമന്ത്രിയുടെ ദീപാവലി സമ്മാനം വാങ്ങാൻ കാത്തു നിന്ന 13 സ്ത്രീകൾ തിക്കിലും തിരക്കിലും തളർന്നു വീണു
കർണാടക മുഖ്യമന്ത്രിയുടെ ദീപാവലി സമ്മാനം വാങ്ങാൻ കാത്തു നിന്ന 13 സ്ത്രീകൾ തിക്കിലും തിരക്കിലും തളർന്നുവീണു
  • 13 സ്ത്രീകൾ കർണാടക മുഖ്യമന്ത്രിയുടെ പരിപാടിയിൽ ക്ഷീണം മൂലം തളർന്നു വീണു, 6 മണിക്കൂർ കാത്തിരുന്നു.

  • പുത്തൂരിൽ ദീപാവലി സമ്മാന വിതരണം നടക്കുന്നതിനിടെ വലിയ തിരക്ക് കാരണം ശ്വാസംമുട്ടലും നിർജ്ജലീകരണവും.

  • തളർന്നുവീണവരെ പുത്തൂർ സർക്കാർ ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകി ഡിസ്ചാർജ് ചെയ്തു, പരിക്കില്ല.

View All
advertisement