ഷാഫിക്കെതിരെയും പരാതി വരുമെന്ന് യൂത്ത് കോൺഗ്രസ് വിട്ട എ.കെ. ഷാനിബ്
- Published by:Nandu Krishnan
- news18-malayalam
Last Updated:
ഷാഫിക്കെതിരെ തെളിവുകളും പരാതിയുമായി പെൺകുട്ടിതന്നെ രംഗത്തെത്തുമെന്നും ഷാനിബ്
ഷാഫിക്കെതിരെയും പരാതി വരുമെന്ന് യൂത്ത് കോൺഗ്രസ് വിട്ട എ.കെ. ഷാനിബ്. രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് സ്വദേശിയായ ഒരു പെൺകുട്ടിയെ സ്ഥിരമായി ശല്യം ചെയ്തു.പ്രശ്നം ഒത്തു തീർക്കാനായി രാഹുൽ പീന്നീട് വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ശല്യം സഹിക്കാനാവാതെ പെൺകുട്ടി ഫോണെടുക്കാതെയായി. ഇത് സംബന്ധിച്ച് സമ്മർദം താങ്ങാനകാതെ പെൺകുട്ടി ബോധം കെട്ടുവീഴുന്ന അവസ്ഥയവരെ ഉണ്ടായെന്നും ഷാനിബ് പറഞ്ഞു.
പെൺകുട്ടി ഫോൺ എടുക്കാതായതോടെ ഷാഫി പറമ്പിൽ ആ പെൺകുട്ടിയുടെ സഹപ്രവർത്തകനെ പുലർച്ചെ രണ്ട് മണിക്ക് വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും ഇതിന്റെ തെളിവ് കൈവശുണ്ടെന്നും ഷാനിബ് പറഞ്ഞു. ഷാഫിക്കെതിരെ തെളിവുകളും പരാതിയുമായി പെൺകുട്ടിതന്നെ രംഗത്തെത്തുമെന്നും അതുണ്ടായില്ലെങ്കിൽ തെളിവുകൾ പുറത്തുവിടുമെന്നും ഷാനിബ് കൂട്ടിച്ചേർത്തു.
advertisement
പാലക്കാട് ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് വി ഡി സതീശനും ഷാഫി പറമ്പിലിനുമെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെ ഷാനിബിനെ കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു. പിന്നീട് ഇടതു സ്ഥാനാർത്ഥി സരിനുവേണ്ടി സജീവമായി രംഗത്തിറങ്ങുകയും ചെയ്തു. പാര്‍ട്ടി പുറത്താക്കിയെങ്കിലും കോണ്‍ഗ്രസുകാരനായി തുടരുമെന്ന നിലപാടെടുത്ത ഷാനിബ് പന്നീട് ഡിവൈഎഫ്ഐയിൽ അംഗമായി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
December 04, 2025 8:33 PM IST


