Kerala Police | 'ഇനി അറിഞ്ഞില്ലെന്ന് പറയരുത്'; വിവിധ പാതകളിലെ വേഗപരിധി ഓര്‍മ്മിപ്പിച്ച് പൊലീസ്

Last Updated:

സംസ്ഥാനത്ത് ഏപ്രില്‍ ഒന്ന് മുതല്‍ 726 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ മോട്ടോര്‍ വാഹനവകുപ്പ് സ്ഥാപിച്ചിരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന പാതകളില്‍ വാഹനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള വേഗതാ പരിധി ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ച് കേരള പൊലീസ്. (Kerala police)
‌കാറുകള്‍, ഇരുചക്രവാഹനങ്ങള്‍, ഓട്ടോറിക്ഷ, പൊതുഗതാഗതത്തിന് ഉപയോഗിക്കാത്തതും ഉപയോഗിക്കുന്നതുമായ ലൈറ്റ് മോട്ടോര്‍ വെഹിക്കിളുകള്‍, പാസഞ്ചര്‍, ഗുഡ്സ് വാഹനങ്ങള്‍ എന്നിവയുടെ വേഗപരിധിയാണ് പൊലീസ് പട്ടിക രൂപത്തില്‍ പുറത്തിറക്കിയിരിക്കുന്നത്.
സംസ്ഥാനത്ത് ഏപ്രില്‍ ഒന്ന് മുതല്‍ 726 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ മോട്ടോര്‍ വാഹനവകുപ്പ് സ്ഥാപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് ഓര്‍മ്മപ്പെടുത്തലുമായി സംസ്ഥാന പൊലീസ് തന്നെ രംഗത്തെത്തിയിരിക്കുന്നത്.
പൊതുഗതാഗതത്തിന് ഉപയോഗിക്കാത്ത ലൈറ്റ് മോട്ടോര്‍ വെഹിക്കിളിന് നഗരസഭാ മുനിസിപ്പാലിറ്റി പ്രദേശങ്ങളില്‍ 50 കി.മി, ദേശീയ പാത 85 കി.മി, സംസ്ഥാന പാത 80 കി.മി, നാലുവരി പാത 60 കി. മി, മറ്റു പാതകള്‍ 60.കി മി എന്നിങ്ങനെയാണ് വേഗപരിധി.
advertisement
പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന ലൈറ്റ് മോട്ടോര്‍ വെഹിക്കിളിന് നഗരസഭാ മുനിസിപ്പാലിറ്റി പ്രദേശങ്ങളില്‍ 50 കി.മി, ദേശീയ പാത 65 കി.മി, സംസ്ഥാന പാത 65 കി.മി, നാലുവരി പാത 60.കി മി, മറ്റു പാതകള്‍ 60.കി മി എന്നിങ്ങനെയാണ് വേഗപരിധി.
മീഡിയം/ഹെവി പാസഞ്ചര്‍ വാഹനത്തിന് നഗരസഭാ മുനിസിപ്പാലിറ്റി പ്രദേശങ്ങളില്‍ 40 കി.മി, ദേശീയ പാത 65 കി.മി, സംസ്ഥാന പാത 65 കി.മി, നാലുവരി പാത 70 കി. മി, മറ്റുപാതകള്‍ 60 കി.മി എന്നാണ് വേഗപരിധി. മീഡിയം/ ഹെവി ഗുഡ്സ് വാഹനങ്ങള്‍ക്ക് നഗരസഭാ മുനിസിപ്പാലിറ്റി പ്രദേശങ്ങളില്‍ 40 കി.മി, ദേശീയ പാത 65 കി.മി, സംസ്ഥാന പാത 65 കി.മി, നാലുവരി പാത 65 കി. മി, മറ്റുപാതകള്‍ 60 കി.മി എന്നാണ് വേഗപരിധി.
advertisement
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപമുള്ള നിരത്തുകളില്‍ 30 കി.മി താഴെ വേഗതയിലെ വാഹനങ്ങള്‍ സഞ്ചരിക്കാവും. എന്തായും അമിത വേഗതയില്‍ യാത്ര ചെയ്യുന്നവര്‍ക്കുള്ള ഒരു അറിയിപ്പ് കൂടിയാണ് പൊലീസ് പുറത്തിറക്കിയിരിക്കുന്നത്.
Camera| ഇന്ത്യയിലാദ്യം കേരളത്തിൽ; ഇനി നിരീക്ഷണ ക്യാമറ കണ്ട് വാഹനത്തിന്റെ സ്പീഡ് കുറച്ചാലും പിടിവീഴും
റോഡിൽ നിരീക്ഷണ ക്യാമറ ഉണ്ടോയെന്ന് നോക്കി വാഹനത്തിന്റെ വേഗത കുറയ്ക്കുകയും ഇല്ലെന്ന് കണ്ടാൽ അമിത വേഗതയിൽ വാഹനം ഓടിക്കുന്നവരുമാണോ നിങ്ങൾ. എന്നാൽ ഈ പറ്റിക്കൽ ഇനി നടക്കില്ല. കേരളത്തിലെ പ്രധാന റോഡുകളിലുള്ള നിരീക്ഷണ ക്യാമറകളെ കമ്പ്യൂട്ടറുകളുമായി ബന്ധിപ്പിച്ചുള്ള വെർച്വൽ ലൂപ് സംവിധാനം സംസ്ഥാന വ്യാപകമായി നടപ്പാക്കാനൊരുങ്ങുകയാണ് മോട്ടോർ വാഹന വകുപ്പ്.
advertisement
രണ്ട് നിരീക്ഷണ ക്യാമറകൾക്കിടയിൽ വാഹനം സഞ്ചരിക്കാനെടുക്കുന്ന സമയം കമ്പ്യൂട്ടർ സംവിധാനത്തിലൂടെ വിശകലനം ചെയ്താണ് അമിത വേഗം കണ്ടെത്തുക. കേന്ദ്ര സർക്കാരിന്റെ ഈ പദ്ധതി കേരളത്തിലാണ് ആദ്യം നടപ്പാക്കിയത്. ഇവിടെയാണു ക്യാമറകളുടെ സാന്ദ്രത കൂടുതൽ എന്നതാണു കാരണം.
ഹെൽമറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ചാലും ക്യാമറ പിടിക്കും. തത്സമയം വിവരം ഡൽഹി കേന്ദ്ര ഗതാഗത വകുപ്പിന്റെ പരിവാഹൻ സൈറ്റിലേക്കു പോകും. വാഹന രജിസ്ട്രേഷൻ നമ്പർ അടിസ്ഥാനമാക്കി ഉടമയെ കണ്ടെത്തി മൊബൈൽ ഫോണിലേക്കു പിഴത്തുക എസ്എംഎസ് ആയി എത്തും. ഇതേസമയം തന്നെ കൊച്ചിയിലെ വെർച്വൽ കോടതിയിലുമെത്തും.
advertisement
രണ്ടാമതും ഇതേ ക്യാമറയിൽ ഹെൽമറ്റില്ലാതെ കുടുങ്ങിയാൽ ക്യാമറ തന്നെ വിശകലനം ചെയ്തു കുറ്റം ആവർത്തിച്ചതായി കണ്ടെത്തി പിഴത്തുക 1000 രൂപയായി വർധിപ്പിച്ചു സെർവറിലേക്കും പിന്നീടു കോടതിയിലേക്കും തത്സമയം കൈമാറും. മൂന്നാം തവണയും ഇതേ നിയമലംഘനം ആവർത്തിച്ചാൽ ലൈസൻസ് സസ്പെൻഡ് ചെയ്യും.
ഗതാഗത നിയമലംഘനങ്ങളെല്ലാം ഈ വിധത്തിൽ ഫോട്ടോയെടുത്ത് അപ്പോൾ തന്നെ ശിക്ഷയും വിധിക്കും. എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ പ്രവർത്തനമാരംഭിച്ചു. ഏകോപനം പൂർത്തിയാകുന്നതു വരെ ട്രയൽ പരിശോധനയാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Police | 'ഇനി അറിഞ്ഞില്ലെന്ന് പറയരുത്'; വിവിധ പാതകളിലെ വേഗപരിധി ഓര്‍മ്മിപ്പിച്ച് പൊലീസ്
Next Article
advertisement
Weekly Love Horoscope December 22 to 28 | പങ്കാളിയുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം ; ഇത് പരിഹരിക്കാൻ  ശ്രമിക്കുക : പ്രണയ വാരഫലം അറിയാം
പങ്കാളിയുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം; ഇത് പരിഹരിക്കാൻ ശ്രമിക്കുക : പ്രണയ വാരഫലം അറിയാം
  • പ്രണയ ജീവിതത്തിൽ മാറ്റങ്ങൾ അനുഭവപ്പെടും

  • പങ്കാളിയുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം

  • കുടുംബം, ജോലി, സാമ്പത്തികം, വിശ്വാസം എന്നിവയിൽ ശ്രദ്ധ പുലർത്തി

View All
advertisement