തോറ്റ വിദ്യാർത്ഥിയെ പാസാക്കാനുള്ള സിൻഡിക്കേറ്റ് തീരുമാനം തടയാനുള്ള ഗവർണർ ഉത്തരവ് നടപ്പാക്കാൻ വിസമ്മതിച്ച വിസിയെ നീക്കി
- Published by:Nandu Krishnan
- news18-malayalam
Last Updated:
സാങ്കേതിക സർവകലാശാല വിസി ഡോ:സിസാ തോമസ് ന് സംസ്കൃത സർവകലാശാലയുടെ അധിക ചുമതല നൽകി
തോറ്റ ബിഎഫ്എ വിദ്യാർത്ഥിയെ പാസാക്കാനുള്ള സിൻഡിക്കേറ്റ് തീരുമാനം തടയാനുള്ള ഗവർണർ ഉത്തരവ് നടപ്പാക്കാൻ വിസമ്മതിച്ച സംസ്കൃത വിസി കെ. കെ. ഗീത കുമാരിയെ ഗവർണർ നീക്കി. സാങ്കേതിക സർവകലാശാല വിസി ഡോ:സിസാ തോമസ് ന് സംസ്കൃത സർവകലാശാലയുടെ അധിക ചുമതല നൽകി.
തോറ്റ വിദ്യാർത്ഥിയെബബി എഫ്എ. ജയിപ്പി ച്ചതുമായി ബന്ധപ്പെട്ട ഫയൽ ഹാജരാക്കാനും വിശദീകരണം നൽകാനും വിസി യോടും പരീക്ഷ കൺട്രോളറോടും ലോക ഭവൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ലോകഭവന്റെ നിർദ്ദേശം വിസി നിരസിക്കുകയായിരുന്നു.
മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി സംസ്കൃത വിഭാഗ അധ്യക്ഷ പ്രൊഫസർ കെ. കെ. ഗീതകുമാരിക്ക് സംസ്കൃത സർവകലാശാലയുടെ താൽക്കാലിക വിസി യുടെ ചുമതല നൽകിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Mar 05, 2026 7:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തോറ്റ വിദ്യാർത്ഥിയെ പാസാക്കാനുള്ള സിൻഡിക്കേറ്റ് തീരുമാനം തടയാനുള്ള ഗവർണർ ഉത്തരവ് നടപ്പാക്കാൻ വിസമ്മതിച്ച വിസിയെ നീക്കി







