സംസ്ഥാനത്ത് 131 വാക്സിൻ കേന്ദ്രങ്ങൾ; എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ആരോഗ്യവകുപ്പ്
- Published by:user_57
- news18-malayalam
Last Updated:
ഒരു കേന്ദ്രത്തിൽ പ്രതിദിനം 100 പേർക്ക് വാക്സിൻ നൽകും. കേരളത്തിൽ വാക്സിൻ വിതരണത്തിനായുള്ള തയാറെടുപ്പുകൾ അറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് 14 ജില്ലകളിലായി 133 കേന്ദ്രങ്ങളിൽ കോവിഡ് വാക്സിൻ വിതരണം നടത്തും. സർക്കാർ സ്വകാര്യ ആശുപത്രികളിലാകും വാക്സിൻ കേന്ദ്രങ്ങൾ തുടങ്ങുക. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ആരോഗ്യവകുപ്പ് അറിയിച്ചു.
തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ 11 വീതവും, എറണാകുളത്ത് 12 വാക്സിൻ കേന്ദ്രങ്ങളും ഉണ്ടാകും. ബാക്കി 11 ജില്ലകളിൽ ഒൻപതു വീതം വാക്സിൻ വിതരണ കേന്ദ്രളും അനുവദിച്ചു. ഒരു കേന്ദ്രത്തിൽ പ്രതിദിനം 100 പേർക്ക് വാക്സിൻ നൽകും. അങ്ങനെയെങ്കിൽ ആദ്യദിവസം തന്നെ 13,300 ആരോഗ്യപ്രവർത്തകർക്ക് വാക്സിൻ നൽകാനാകും.
കഴിഞ്ഞ ദിവസം വരെ 3,51,457 ആരോഗ്യപ്രവർത്തകരാണ് കോവിഡ് വാക്സിനായി രജിസ്റ്റര്‍ ചെയ്തത്. സര്‍ക്കാര്‍ മേഖലയിലെ 1,67,084 പേരും സ്വകാര്യ മേഖലയിലെ 1,84,373 പേരും ഉൾപ്പെടുന്നതാണ് പട്ടിക. ഒരു മാസം കൊണ്ട് ആരോഗ്യപ്രവർത്തകർക്ക് പൂർണമായും വാക്സിൻ നൽകാനാകുമെന്നാണ് കരുതുന്നത്. സാമൂഹ്യസുരക്ഷാ മിഷന്റെ വയോമിത്രം പദ്ധതിയിലെ 400 ഓളം ജീവനക്കാരുടേയും കനിവ് 108 ആംബുലന്‍സിലെ 1344 ജീവനക്കാർക്കും ആദ്യഘട്ടത്തിൽ തന്നെ വാക്സിൻ നൽകും
advertisement
വാക്സിൻ വിതരണത്തിനായി ലാര്‍ജ് ഐ.എല്‍.ആര്‍. 20, വാസ്‌കിന്‍ കാരിയര്‍ 1800, കോള്‍ഡ് ബോക്‌സ് വലുത് 50, കോള്‍ഡ് ബോക്‌സ് ചെറുത് 50, ഐസ് പായ്ക്ക് 12,000, ഒരിക്കല്‍ മാത്രം ഉപയോഗിക്കാന്‍ പറ്റുന്ന 14 ലക്ഷം ഓട്ടോ ഡിസേബിള്‍ ഡിസ്‌പോസബിള്‍ സിറിഞ്ചുകള്‍ എന്നിവ സംസ്ഥാനത്തെത്തിയിട്ടുണ്ട്. ഇവ ജില്ലാ അടിസ്ഥാനത്തില്‍ വിതരണം ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 09, 2021 6:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സംസ്ഥാനത്ത് 131 വാക്സിൻ കേന്ദ്രങ്ങൾ; എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ആരോഗ്യവകുപ്പ്