• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'മുസ്ലിം സമുദായത്തിനെതിരായ വിദ്വേഷ പ്രചാരണം'; 'കാസ'ക്കെതിരെ പരാതി

'മുസ്ലിം സമുദായത്തിനെതിരായ വിദ്വേഷ പ്രചാരണം'; 'കാസ'ക്കെതിരെ പരാതി

കേരളത്തിന്‍റെ സാമൂഹിക സഹവർത്തിത്വത്തെ തകർക്കുന്ന തരത്തിൽ മുസ്ലിം സമുദായത്തിനെതിരെ നിരന്തരം വർഗീയ പ്രചാരണങ്ങൾ നടത്തുന്ന സംഘടനയാണ് കാസയെന്ന് പരാതിയിൽ പറയുന്നു

  • Share this:

    മാനന്തവാടി: ലൗ ജിഹാദിനെതിരെയും നാർക്കോട്ടിക് ജിഹാദിനെതിരെയും എന്ന പേരിൽ മുസ്ലിം സമുദായത്തിനെതിരെ വിദ്വേഷ പ്രചരണം നടത്തിയ കാസ സംഘടനയുടെ വയനാട് ജില്ലാ കമ്മിറ്റിക്കും ഭാരവാഹികൾക്കും എതിരെ സ്റ്റുഡന്റ്സ് ഇസ്ലാമിക് ഓർഗനൈസേഷൻ (എസ്ഐഒ) പൊലീസിൽ പരാതി നല്‍കി. എസ്ഐഒ വയനാട് ജില്ലാ പ്രസിഡന്‍റ് മുനീബ് എൻ എയാണ് പുൽപള്ളി പൊലീസിൽ പരാതി നൽകിയത്.

    കേരളത്തിന്‍റെ സാമൂഹിക സഹവർത്തിത്വത്തെ തകർക്കുന്ന തരത്തിൽ മുസ്ലിം സമുദായത്തിനെതിരെ നിരന്തരം വർഗീയ പ്രചാരണങ്ങൾ നടത്തുന്ന സംഘടനയാണ് കാസയെന്ന് പരാതിയിൽ പറയുന്നു. ലൗ ജിഹാദ്, നാർക്കോട്ടിക്ക് ജിഹാദ് എന്നിവ മുസ്ലിം സമുദായത്തിന് നേരെ വെറുപ്പ് ഉൽപാദിപ്പിക്കുന്നതിനായി മാത്രം രൂപപ്പെടുത്തുകയും പ്രചരിപ്പിക്കുകയും ചെയ്ത വ്യാജ നിർമ്മിതികളാണ്.

    Also Read- മന്നം സമാധിദിനത്തിൽ മന്ത്രി കെ. രാധാകൃഷ്ണൻ പെരുന്നയിലെ മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി; ജി. സുകുമാരൻ നായരുമായി കൂടിക്കാഴ്ച

    പുൽപള്ളിയിൽ വെച്ച് കഴിഞ്ഞ ആഴ്ചയിലാണ് ചെറിയ കുട്ടികളെ അടക്കം ഉൾക്കൊള്ളിച്ച് കൊണ്ട് കാസ പരിപാടി സംഘടിപ്പിച്ചത്. കുട്ടികളിൽ അടക്കം മുസ്ലിം സമുദായത്തെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നതും വിദ്വേഷം പരത്തണമെന്ന ഉദ്ദേശ്യത്തോടെ സംഘടിപ്പിച്ച പരിപാടിക്കെതിരെയും സംഘാടകർക്കെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയത്.

    Published by:Rajesh V
    First published: