കോട്ടയം: മന്നത്ത് പത്മനാഭന്റെ സമാധി ദിനത്തില്‍ ദേവസ്വം പട്ടികജാതി പട്ടിക വർഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പെരുന്നയിലെ മന്നം സമാധി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. പെരുന്നയിൽ എൻ എസ് എസ് ആസ്ഥാനത്തെത്തിയ മന്ത്രി, ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുമായി സംസാരിച്ചു.
സമുദായാചാര്യൻ മന്നത്തു പത്മനാഭന്റെ 53ാമത് ചരമവാർഷികമാണ് ഇന്ന്. നായർ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പെരുന്നയിലെ മന്നം സമാധി മണ്ഡപത്തിൽ രാവിലെ ആറു മുതൽ ഭക്തിഗാനാലാപനവും പുഷ്പാർച്ചനയും സമൂഹപ്രാർത്ഥനയും ഉപവാസവും നടന്നു.
1970 ഫെബ്രുവരി 25നു മന്നത്തു പത്മനാഭൻ അന്തരിച്ച സമയമായ രാവിലെ 11.45 വരെ നടന്ന അനുസ്മരണച്ചടങ്ങുകൾക്ക് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ നേതൃത്വം നൽകി.
എൻഎസ്എസ് രൂപീകരണ വേളയിൽ മന്നത്തു പത്മനാഭനും സഹപ്രവർത്തകരും ചേർന്നെടുത്ത പ്രതിജ്ഞ ജനറൽ സെക്രട്ടറി സമുദായാംഗങ്ങൾക്കു ചൊല്ലിക്കൊടുത്തു. താലൂക്ക് യൂണിയനുകൾ, കരയോഗങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ മന്നം സമാധി ദിനാചരണം സംസ്ഥാന വ്യാപകമായി നടത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.