സംസ്ഥാനത്ത് കനത്ത ചൂട്: ഞായറാഴ്ച വരെ മുന്നറിയിപ്പ് നീട്ടി
Last Updated:
വേനല്‍ മഴയില്‍ കുറവുണ്ടായ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ചൂട് വരും ദിവസങ്ങളിലും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഞായറാഴ്ച വരെ ചൂട് വർധിക്കാൻ സാധ്യത. ഇതേതുടർന്ന് ദുരന്തനിവാരണ അതോറിറ്റി അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു.
വേനല്‍ മഴയില്‍ കുറവുണ്ടായ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ചൂട് വരും ദിവസങ്ങളിലും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. സൂര്യപ്രകാശം നേരിട്ട് എൽക്കേണ്ടി വരുന്ന തൊഴിൽ സമയം പുനഃക്രമീകരിച്ച് ലേബർ കമ്മീഷണർ ഉത്തരവിട്ടിട്ടുണ്ട്.
വയനാട് ഒഴികെയുള്ള ജില്ലകളിൽ താപനില രണ്ടു മുതൽ നാല് ഡിഗ്രി സെൽഷസ് വരെ ഉയരാൻ സാധ്യതയുണ്ട്. പകൽ 11 മുതൽ മൂന്നു വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് പൂർണമായും ഒഴിവാക്കണമെന്നും ദുരന്തനിവാരണ അഥോറിറ്റി നിർദേശിച്ചു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 11, 2019 11:16 PM IST