ശരീരത്തില്‍ എവിടെ തൊട്ടാലും വേദന; ചികിത്സയ്ക്കായി 35 ലക്ഷം രൂപ; സുനിലിന് കരള്‍ മാറ്റിവെയ്ക്കാന്‍ സഹായം വേണം
- Published by:Jayesh Krishnan
- news18-malayalam
Last Updated:
രക്തത്തില്‍ ഇരുമ്പിന്റെ അളവ് കൂടി കരളില്‍ ഫെറിറ്റിന്‍ അടിയുന്ന അപൂര്‍വ്വ രോഗത്തിനടിമയാണ് മൂന്നര വര്‍ഷമായി സുനില്‍.
കൊല്ലയില്‍: നെയ്യാറ്റിന്‍കര ചായ്‌ക്കോട്ടുകോണം ആമോട്ടുകോണം റോഡരികത്തു പുത്തന്‍വീട്ടില്‍ സുനില്‍ കുമാര്‍ റ്റി കെ എന്ന 49 കാരന് ശരീരത്തില്‍ എവിടെ തൊട്ടാലും കഠിനമായ വേദനയാണ്. നീറുന്ന വേദനയ്ക്ക് ആശ്വാസമേകാന്‍ നന്മ വറ്റാത്തവരുടെ കനിവ് വേണം. രക്തത്തില്‍ ഇരുമ്പിന്റെ അളവ് കൂടി കരളില്‍ ഫെറിറ്റിന്‍ അടിയുന്ന അപൂര്‍വ്വ രോഗത്തിനടിമയാണ് മൂന്നര വര്‍ഷമായി സുനില്‍.
വീട്ടമ്മയായ ഭാര്യ സുരിണ്യയും രണ്ടാം ക്ലാസ്സുകാരി ഏകമകള്‍ ആദ്യ എസ് സുനിലുമടങ്ങുന്ന ചെറിയ കുടുംബം മുന്നോട്ടുള്ള വഴിയടഞ്ഞ അവസ്ഥയിലാണ്. ഇനി എറണാകുളം അമൃതയില്‍ മാത്രം ചെയ്യാന്‍ കഴിയുന്ന കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് ഏക പോംവഴി. ചികിത്സയ്ക്കായി 35 ലക്ഷം രൂപ ചിലവുണ്ട് A+ve രക്ത ഗ്രൂപ്പുള്ള കരള്‍ ദാതാവിനെ കണ്ടെത്തണം.
മാരകമായ കരള്‍രോഗം ആയുസ്സിനെ കുറേശ്ശെ കാര്‍ന്ന് തിന്നാന്‍ തുടങ്ങിയെന്ന് മനസ്സിലാക്കിയിട്ടും, ഭീമമായ തുക വേണം എന്നറിഞ്ഞിട്ടും മറ്റുള്ളവരെ തന്റെ അസുഖത്തിന്റെ പേരില്‍ ബുദ്ധിമുട്ടിക്കരുത് എന്നായിരുന്നു സുനില്‍ കുമാറിന്റെ നിലപാട്. എന്നാല്‍ സുഹൃത്തുക്കളുടെ സ്‌നേഹത്തിനു മുന്നില്‍ അവസാനം കീഴടങ്ങേണ്ടിവന്നു.
advertisement
ഇപ്പോള്‍ തന്നെ ചികിത്സ നടത്തി ഭാരിച്ച കടത്തിലായ സുനിലിന്റെ കുടുംബത്തിന് വേണ്ടി നമ്മള്‍ ഓരോരുത്തരും നമ്മളാല്‍ കഴിയുന്ന സഹായം, അത് എത്ര ചെറുതാണെങ്കിലും തീര്‍ച്ചയായും ചെയ്യണമെന്ന് എല്ലാവരോടും സുനിലിന്റെ സുഹൃത്തുക്കള്‍ സ്‌നേഹത്തോടെ അഭ്യര്‍ത്ഥിക്കുകയാണ്. ഈ വലിയ തുക സ്വരൂപിക്കുക എന്ന ലക്ഷ്യത്തില്‍ നാം ഓരോരുത്തരും പങ്കാളികളായി ആ കൊച്ചു കുടുംബത്തിന് ആ പഴയ സന്തോഷം തിരിച്ചു നല്‍കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 24, 2022 11:42 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശരീരത്തില്‍ എവിടെ തൊട്ടാലും വേദന; ചികിത്സയ്ക്കായി 35 ലക്ഷം രൂപ; സുനിലിന് കരള്‍ മാറ്റിവെയ്ക്കാന്‍ സഹായം വേണം