സുപ്രീം കോടതി വിധി എൻഎസ്എസ് സ്‌കൂളുകളിലെ നിയമനങ്ങൾക്ക് മാത്രം അംഗീകാരം; മറ്റു മാനേജ്മെന്റുകൾക്ക് ബാധകമല്ല
- Published by:Sneha Reghu
- news18-malayalam
Last Updated:
ഈ സ്കൂളുകളിൽ നിയമന അംഗീകാരം കാത്തിരിക്കുന്ന മുന്നൂറോളം പേർക്കാണ് ഉത്തരവ് ഗുണം ചെയ്യുന്നത്
തിരുവനന്തപുരം: എൻഎസ്എസ് മാനേജ്മെന്റിന് കീഴിലുള്ള സ്കൂളുകളിൽ ഭിന്നശേഷി സംവരണ തസ്തികകളിലൊഴികെ നടത്തിയ നിയമനങ്ങൾക്ക് അംഗീകാരം നൽകാൻ സുപ്രീംകോടതി വിധിയനുസരിച്ച് സർക്കാർ ഉത്തരവായി. ഇതുവഴി ഗുണം ചെയ്യുന്നത് ഈ സ്കൂളുകളിൽ നിയമന അംഗീകാരം കാത്തിരിക്കുന്ന മുന്നൂറോളം പേർക്കാണ് .
എന്നാൽ, സമാന സാഹചര്യമുള്ള മറ്റു മാനേജുമെന്റുകൾക്കും ബാധകമാകുന്ന പൊതു ഉത്തരവ് ഇറക്കണമെന്നുള്ള ആവശ്യം ഉയർന്നെങ്കിലും എൻഎസ്എസ് സ്കൂളുകളിലെ നിയമനങ്ങൾക്കു മാത്രം ബാധകമായ ഉത്തരവമാണ് ഇറക്കിയത്. കോടതി വിധി നടപ്പാക്കിയിട്ടുള്ള ഉത്തരവിനുവേണ്ടി എൻഎസ്എസ് ജനറൽ സെക്രട്ടറി നിവേദനം നൽകിയിരുന്നു.
ഇവരുടെ നിയമന രേഖകൾ പരിശോധിച്ച് ക്രമപ്രകാരമെങ്കിൽ റഗുലർ ശമ്പള സ്കെയിൽ അംഗീകരിച്ചു നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്‌ടറെ ചുമതല പ്പെടുത്തുന്നതാണ് ഉത്തരവ്. സമയബന്ധിതമായി ഈ നടപടി പൂർത്തീകരിച്ച് സർക്കാരിന് റിപ്പോർട്ട് നൽകേണ്ടതാണ്. അതിനോടൊപ്പം ഭിന്നശേഷി സംവരണ തസ്‌തികകളിൽ മാനേജ്മെന്റ് കോടതിവിധി പാലിച്ച് നിയമന നടപടികൾ സ്വീകരിക്കണമെന്നും ഭാവിയിലെ എല്ലാ നിയമനങ്ങൾക്കും ഈ സുപ്രീം കോടതി വിധി ബാധകമായിരിക്കുമെന്നും ഉത്തരവിൽ പറയുന്നുണ്ട്.
advertisement
എൻഎസുംഎസും സമാന സാഹചര്യം നേരിടുന്ന മറ്റു മാനേജുമെന്റുകളും ഭിന്നശേഷി സംവരണ നിയമനം എത്രയും വേഗം നടത്തുമെന്നു പ്രതീക്ഷിക്കുന്ന തായും അതിന്റെ അടിസ്ഥാനത്തിൽ നിയമന അംഗീകാരത്തിനായി നൽകുന്ന ശുപാർശകൾ സർക്കാർ പരിഗണിക്കണമെന്നും സുപ്രീം കോടതി വിധിയിൽ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് മറ്റു മാനേജ്മെന്റുകളുടെ സ്‌കൂളുകൾക്കും വിധി ബാധകമാക്കി ഉത്തരവിറക്കണമെന്ന ആവശ്യം ഉയർന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
March 19, 2025 8:28 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സുപ്രീം കോടതി വിധി എൻഎസ്എസ് സ്‌കൂളുകളിലെ നിയമനങ്ങൾക്ക് മാത്രം അംഗീകാരം; മറ്റു മാനേജ്മെന്റുകൾക്ക് ബാധകമല്ല