വിഴിഞ്ഞത്ത് സമരക്കാർ അടിച്ച് ഒടിച്ച എസ് ഐയുടെ കാലിന്റെ ശസ്ത്രക്രിയ കഴിഞ്ഞു
- Published by:Arun krishna
- news18-malayalam
Last Updated:
വിഴിഞ്ഞം സബ് ഇന്‍സ്പെക്ടര്‍ ലിജോ പി മാണിയ്ക്കാണ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നത്
വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട് അരങ്ങേറിയ പോലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ പരിക്കേറ്റ എസ്.ഐ ലിജോ പി. മാണിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എസ് പി ഫോർട്ട് ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. കാല്‍ മുട്ടിന് താഴെ എല്ല് ഒടിഞ്ഞുമാറിയ നിലയിലായിരുന്നു.
ആക്രമണത്തില്‍ എസ്.ഐ, അസി.കമ്മിഷണർ എന്നിവരടക്കം അടക്കം 54 പോലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും നഗരത്തിലെ മറ്റ് ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു.
കണ്ണീര്‍വാതകവും ലാത്തിചാര്‍ജും നടത്തിയാണ് പോലീസ് അക്രമികളെ നേരിട്ടത്.. വിഴിഞ്ഞം സമരക്കാർക്കുനേരെ ഇതാദ്യമായാണ് പൊലീസ് ബലപ്രയോഗവും ലാത്തിച്ചാർജും നടത്തുന്നത്.
പോലീസ് വാഹനങ്ങൾ കേടുവരുത്തിയത് വഴി 80 ലക്ഷം രൂപയുടെ നഷ്ടവും സ്റ്റേഷൻ വസ്തുക്കൾ തകർത്തത് വഴി 5 ലക്ഷം രൂപയുടെ നഷ്ടവുമാണ് ഉണ്ടായതായി എഫ്.ഐ.ആറില്‍ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 28, 2022 12:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വിഴിഞ്ഞത്ത് സമരക്കാർ അടിച്ച് ഒടിച്ച എസ് ഐയുടെ കാലിന്റെ ശസ്ത്രക്രിയ കഴിഞ്ഞു