'അത് മ്ലേച്ഛം'; യൂത്ത് കോണ്‍ഗ്രസുകാര്‍ ശകാരിച്ചാലും ഞാൻ പറയും; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ടി.പദ്മനാഭൻ
- Published by:Arun krishna
- news18-malayalam
Last Updated:
പൊതുപ്രവർത്തകർ ഭാഷ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണമെന്നും ടി.പദ്മനാഭന്‍ പറഞ്ഞു
പത്മജ വേണുഗോപാലിനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ വിമര്‍ശിച്ച് സാഹിത്യകാരന്‍ ടി.പദ്മനാഭന്‍.രാഹുൽ മാങ്കൂട്ടത്തിൽ പദ്മജയെ കുറിച്ച് പറഞ്ഞത് മ്ലേച്ഛമായിപ്പോയെന്നാണ് പദ്മനാഭൻ പറഞ്ഞത്. പൊതുപ്രവർത്തകർ ഭാഷ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂത്ത് കോൺഗ്രസുകാർ ശകാരിച്ചാലും താനിത് പറയുമെന്നും പദ്മനാഭൻ വ്യക്തമാക്കി.
ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറും രാഹുലിനെതിരെ രംഗത്തുവന്നിരുന്നു.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍റെ പേര് എടുത്ത് പറയാതെയായിരുന്നു മന്ത്രി കെ.ബി ഗണേഷ് കുമാറിന്‍റെ പ്രതികരണം.
ഏതോ ഒരുത്തൻ കരുണാകരന്റെ മകളുടെ പിതൃത്വത്തെ ചോദ്യം ചെയ്യുന്നു. ഇവനൊക്കെ പൊളിറ്റിക്കൽ തന്തയെന്നും ബയോളജിക്കൽ തന്തയുമെന്ന് രണ്ട് തന്തയുണ്ടോ.? എന്നായിരുന്നു മന്ത്രിയുടെ ചോദ്യം. ആ അമ്മയും മകളും വിളമ്പികൊടുത്തത് തിന്ന നേതാക്കന്മാർ ആരും ഇതിനെ എതിർത്തില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. രമേശ് ചെന്നിത്തല മാത്രമാണ് ഇതിനെ എതിര്‍ത്തതെന്നും ബാക്കിയുള്ളവര്‍ നന്ദികെട്ടവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
March 11, 2024 9:53 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അത് മ്ലേച്ഛം'; യൂത്ത് കോണ്‍ഗ്രസുകാര്‍ ശകാരിച്ചാലും ഞാൻ പറയും; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ടി.പദ്മനാഭൻ