ആയിരം വർഷം പഴക്കമുള്ള പെരുങ്ങുഴി ശ്രീ രാജരാജേശ്വരി ക്ഷേത്രം

Last Updated:

ചിറയിൻകീഴിൽ നിന്ന് 5.7 കിലോമീറ്ററും, അഴൂരിൽ നിന്ന് 3 കിലോമീറ്ററും ആണ് ക്ഷേത്രത്തിലേക്കുള്ള ദൂരം.

ക്ഷേത്രം 
ക്ഷേത്രം 
തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിൽ അഴൂർ പഞ്ചായത്തിലെ പെരുങ്ങുഴി ഗ്രാമത്തിലാണ് നിരവധി പാരമ്പര്യങ്ങളുള്ള പുരാതനമായ പെരുങ്ങുഴി ശ്രീ രാജരാജേശ്വരി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പെരുങ്ങുഴിയിലെ ഏറ്റവും വലിയ ക്ഷേത്രമാണ് ശ്രീ രാജരാജേശ്വരി ക്ഷേത്രം. ഇതിന് 1000ലേറെ വർഷത്തെ പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. പെരുങ്ങുഴിനാടിനും, നാട്ടിലെ ജനങ്ങളുടെ ക്ഷേമഐശ്വര്യത്തിനും വേണ്ടി നിലകൊള്ളുന്ന പുണ്യപുരാതനവും ചരിത്രപ്രസിദ്ധവുമായ ക്ഷേത്രമാണ് ശ്രീ രാജരാജേശ്വരി ക്ഷേത്രം. ചിറയിൻകീഴിൽ നിന്ന് 5.7 കിലോമീറ്ററും, അഴൂരിൽ നിന്ന് 3 കിലോമീറ്ററും ആണ് ക്ഷേത്രത്തിലേക്കുള്ള ദൂരം. പെരുങ്ങുഴി ശ്രീ രാജരാജേശ്വരി ക്ഷേത്രം ട്രസ്റ്റാണ് ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നത്.
ആയിരക്കണക്കിന് ഭക്തരുടെ അഭീഷ്ഠവരദായിനിയായ പെരുങ്ങുഴി ശ്രീ രാജരാജേശ്വരി ദേവി ക്ഷേത്രത്തിലെ ആണ്ടുതോറുമുള്ള 'മീനതിരുവാതിര ദേശീയ മഹോത്സവം' മീനമാസത്തിൽ (മാർച്ച്-ഏപ്രിൽ) പത്ത് ദിവസങ്ങളിൽ വിപുലമായി ആഘോഷിക്കുന്നു. ക്ഷേത്രാചാരാനുഷ്‌ഠാനങ്ങളും, കലാസാംസ്കാരിക പരിപാടികളും, ദിപാലങ്കാര വിസ്‌മയങ്ങളും കൊണ്ട് സമ്പന്നമായ ക്ഷേത്രോത്സവം ക്ഷേത്രം തന്ത്രി നാരായണ മംഗലത്ത് ബ്രഹ്മശ്രീ ശങ്കരനാരായണഗുരുവിൻ്റെയും മേൽശാന്തി കാര്യവട്ടം മേനെല്ലൂർ സതീശൻ പോറ്റിയുടെയും മുഖ്യകാർമ്മികത്വത്തിൽ മീനമാസത്തിലെ അവിട്ടം നക്ഷത്രത്തിൽ തൃക്കൊടിയേറ്റോടെ സമാരംഭിച്ച് തിരുവാതിര നക്ഷത്രത്തിൽ തിരു-ആറാട്ടോടെ സമാപിക്കുന്നു.
മഹോത്സവത്തോടനുബന്ധിച്ച് ലക്ഷദീപം, അഗ്നിക്കാവടി, പാൽക്കാവടി, പൊങ്കാല എന്നിവ സമർപ്പിക്കുന്നതിനായി ആയിരങ്ങളാണ് ക്ഷേത്രത്തിൽ എത്തിച്ചേരുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
ആയിരം വർഷം പഴക്കമുള്ള പെരുങ്ങുഴി ശ്രീ രാജരാജേശ്വരി ക്ഷേത്രം
Next Article
advertisement
ഇളയരാജ വീണ്ടും കോടതിയിൽ; അജിത്തിന്റെ 'ഗുഡ് ബാഡ് അഗ്ലിക്ക്' മദ്രാസ് ഹൈക്കോടതിയുടെ പ്രദർശനവിലക്ക്
ഇളയരാജ വീണ്ടും കോടതിയിൽ; അജിത്തിന്റെ 'ഗുഡ് ബാഡ് അഗ്ലിക്ക്' മദ്രാസ് ഹൈക്കോടതിയുടെ പ്രദർശനവിലക്ക്
  • മദ്രാസ് ഹൈക്കോടതി അജിത്ത് കുമാർ ചിത്രത്തിന് പ്രദർശന വിലക്ക് ഏർപ്പെടുത്തി.

  • ഇളയരാജയുടെ പകർപ്പവകാശ ലംഘന കേസിൽ മദ്രാസ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.

  • നിർമ്മാണ സ്ഥാപനത്തിന് പകർപ്പവകാശ അനുമതി ലഭിച്ചിട്ടില്ലെന്ന് കോടതി കണ്ടെത്തി.

View All
advertisement