അഗസ്ത്യാർകൂടം ട്രക്കിംഗിന് ജനുവരി 14-ന് തുടക്കം; ബുക്കിംഗ് വിവരങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം
- Reported by:Athira Balan A
- local18
- Published by:Gouri S
Last Updated:
ജനുവരി 14 മുതൽ 31 വരെയുള്ള ട്രെക്കിങ്ങിന് ജനുവരി ആദ്യവാരം ബുക്കിംഗ് ആരംഭിക്കും.
സാഹസിക വിനോദസഞ്ചാരികളെ എന്നും കൊതിപ്പിക്കുന്ന ഇടമാണ് അഗസ്ത്യാർകൂടം. അതിനാൽ തന്നെ വർഷംതോറും ഉള്ള അഗസ്ത്യാർകൂടം ട്രക്കിങ്ങിന് കാത്തിരിക്കുന്ന നിരവധി പേരുണ്ട്. ഈ വർഷത്തെ അഗസ്ത്യാർകൂടം യാത്രയ്ക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങിക്കോളൂ. എന്നാൽ യാത്രയ്ക്ക് പോകുന്നതിനു മുമ്പ് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ കൂടിയുണ്ട്.
അഗസ്ത്യാർകൂടം ട്രെക്കിങ്ങ് ജനുവരി 14 മുതൽ ഫെബ്രുവരി 11 വരെ നടത്തും. ട്രെക്കിങ്ങ് ഫീസ് 2420 രൂപയും ഇക്കോസിസ്റ്റം മാനേജ്‌മെൻ്റ് സ്പെഷ്യൽ ഫീസ് 580 രൂപയും ഉൾപ്പടെ ഒരാൾക്ക് 3000 രൂപയാണ്.
രജിസ്റ്റേർഡ് മെഡിക്കൽ പ്രാക്ടീഷണർ (മോഡേൺ മെഡിസിൻ) ഏഴു ദിവസത്തിനുള്ളിൽ നൽകുന്ന മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമേ ട്രെക്കിങ്ങ് അനുവദിക്കുകയുള്ളൂ. പ്രസ്തുത ട്രെക്കിങ്ങിൻ്റെ ഓൺലൈൻ ബുക്കിങ്ങ് രണ്ടു ഘട്ടങ്ങളിലായി നടക്കും.
ജനുവരി 14 മുതൽ 31 വരെയുള്ള ട്രെക്കിങ്ങിന് ജനുവരി ആദ്യവാരം ബുക്കിംഗ് ആരംഭിക്കും. ഫെബ്രുവരി 1 മുതൽ 11 വരെ ട്രെക്കിങിന് ജനുവരി മൂന്നാം വാരത്തെ അവസാന ദിവസങ്ങളിലായിരിക്കും ബുക്കിങ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Jan 14, 2026 12:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
അഗസ്ത്യാർകൂടം ട്രക്കിംഗിന് ജനുവരി 14-ന് തുടക്കം; ബുക്കിംഗ് വിവരങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം







