ടോയ്ലറ്റിൽ കഞ്ചാവുചെടി വളർത്തിയ യുവാവ് പൊന്നാനിയിൽ പിടിയിൽ
- Published by:Sneha Reghu
- news18-malayalam
Last Updated:
ലഹരി ഇടപാടുകൾ സംബന്ധിച്ച സൂചനകളെത്തുടർന്നാണ് അന്വേഷണസംഘം വീട്ടിലെത്തിയത്
മലപ്പുറം: വീട്ടിലെ ടോയ്ലറ്റിൽ കഞ്ചാവുചെടി വളർത്തിയ യുവാവിനെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. പുതുപൊന്നാനി സ്വദേശി പൊന്നാക്കാരന്റെ വീട്ടിൽ ഹക്കീം (ചോട്ടാ ഹക്കീം - 30) ആണ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇൻസ്‌പെക്ടർ എസ്. അഷ്റഫിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ടോയ്ലറ്റിൽ ഒളിപ്പിച്ചു വളർത്തിയിരുന്ന പതിനഞ്ചോളം കഞ്ചാവ് ചെടികൾ പൊലീസ് കണ്ടെടുത്തു.
എട്ടു വർഷം മുൻപ് നടന്ന വാഹനാപകടത്തിൽ വലത് കാൽപാദം നഷ്ടപ്പെട്ട ഹക്കീം, പിന്നീട് ലഹരിമരുന്ന് വിൽപനയിലേക്ക് തിരിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ലഹരി ഇടപാടുകൾ സംബന്ധിച്ച സൂചനകളെത്തുടർന്നാണ് അന്വേഷണസംഘം വീട്ടിലെത്തിയത്.
എസ്‌ഐ ആന്റോ ഫ്രാൻസിസ്, എഎസ്‌ഐ എലിസബത്, സീനിയർ സിവിൽ പോലീസ് ഓഫീസർ നാസർ, സിവിൽ പോലീസ് ഓഫീസർമാരായ കൃപേഷ്, ഹരിപ്രസാദ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Location :
Malappuram,Kerala
First Published :
Jan 14, 2026 11:12 AM IST







