തിരുവിതാംകൂർ ചരിത്രവും മാർത്താണ്ഡവർമ്മയെ രക്ഷിച്ച അമ്മച്ചി പ്ലാവും
- Published by:naveen nath
- local18
- Reported by:Athira Balan A
Last Updated:
വിദേശ ശക്തികളെ പോലും വിറപ്പിച്ച തിരുവിതാംകൂർ രാജാവ് അനിഴം തിരുനാൾ മാർത്താണ്ഡ വർമ്മയെ ശത്രുക്കളിൽ നിന്നും രക്ഷിച്ച ഒരു പ്ലാവ് ഉണ്ട് നെയ്യാറ്റിൻകരയിൽ. നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപത്തായി സംരക്ഷിക്കപ്പെടുന്ന ഈ പ്ലാവിന് തിരുവിതാംകൂർ ചരിത്രവുമായി ബന്ധപ്പെടുന്ന ഒരു കഥ പറയാനുണ്ട്.
വിദേശ ശക്തികളെ പോലും വിറപ്പിച്ച തിരുവിതാംകൂർ രാജാവ് അനിഴം തിരുനാൾ മാർത്താണ്ഡ വർമ്മയെ ശത്രുക്കളിൽ നിന്നും രക്ഷിച്ച ഒരു പ്ലാവ് ഉണ്ട് നെയ്യാറ്റിൻകരയിൽ. നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപത്തായി സംരക്ഷിക്കപ്പെടുന്ന ഈ പ്ലാവിന് തിരുവിതാംകൂർ ചരിത്രവുമായി ബന്ധപ്പെടുന്ന ഒരു കഥ പറയാനുണ്ട്.
തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന രാമവർമ മഹാരാജാവ് ദുർബലനായിരുന്നതിനാൽ യുവരാജാവായിരുന്ന അനിഴം തിരുനാൾ മാർത്താണ്ഡവർമയായിരുന്നു രാജ്യകാര്യങ്ങൾ നോക്കിയിരുന്നത്. ഇക്കാലത്ത് രാജശക്തിയെ പ്രബലമാക്കാനും പ്രഭുശക്തിയെ അമർച്ച ചെയ്യാനുമുള്ള ശ്രമം അദ്ദേഹം ആരംഭിച്ചു. ഇക്കാരണം കൊണ്ട് തന്നെ പ്രഭുക്കന്മാരിൽ ഒരു വലിയ വിഭാഗം അദ്ദേഹത്തിന്റെ ശത്രുക്കളായി മാറി. യുവരാജാവായ മാർത്താണ്ഡവർമ്മയ്ക്ക് സ്വൈര്യസഞ്ചാരം സാധ്യമായിരുന്നില്ല. പലപ്പോഴും അദ്ദേഹത്തിനു പ്രച്ഛന്നവേഷനായി യാത്രചെയ്യേണ്ടിവന്നു.
ഒരിക്കൽ നെയ്യാറ്റിൻകരയിൽ വച്ചു ശത്രുക്കളുടെ കൈയിലകപ്പെടുമെന്ന ഘട്ടം വന്നപ്പോൾ യുവരാജാവ് അടുത്തു കണ്ട ഇഞ്ചപ്പടർപ്പിനിടയിൽ അഭയംതേടി. അവിടെ ഒരു വലിയ പ്ലാവ് ഉണ്ടായിരുന്നു. രക്ഷപ്പെടാനുള്ള മാർഗങ്ങൾ ആലോചിച്ചുകൊണ്ടു നിൽക്കവേ രാജാവിന് മുൻപിൽ ഒരു ബാലൻ പ്രത്യക്ഷനായി എന്നും ഈ പ്ലാവിന്റെ പൊത്തിൽ ഒളിക്കാൻ പറഞ്ഞ ശേഷം ബാലൻ ഓടിമറഞ്ഞുവെന്നും ഐതിഹ്യമുണ്ട്.
advertisement
രാജാവ് പ്ലാവിന്റെ വലിയ പൊത്തിൽ കയറി ഒളിച്ചിരുന്നു. അദ്ദേഹത്തെ പിൻതുടർന്നുവന്നവർ അവിടെയെല്ലാം തിരഞ്ഞിട്ടും കാണാതെ മടങ്ങി.ശത്രുക്കൾ വളരെ ദൂരെയായി എന്നു ബോധ്യമായപ്പോൾ യുവരാജാവ് അവിടെനിന്നിറങ്ങി രക്ഷപ്പെട്ടു. ഇതിന്റെ സ്മാരകമായി മാർത്താണ്ഡവർമ മഹാരാജാവ് 1757-ൽ പ്ലാവ് നിന്ന സ്ഥാനത്ത് ഒരു ക്ഷേത്രം പണിയിച്ച് ശ്രീകൃഷ്ണവിഗ്രഹം പ്രതിഷ്ഠിച്ചു. ക്ഷേത്രവളപ്പിനകത്തു വടക്കു പടിഞ്ഞാറെ കോണിലായി നില്ക്കുന്ന പ്ലാവിനെ 'അമ്മച്ചിപ്ലാവ്' എന്നു വിളിച്ച് പോരുന്നു. അമ്മച്ചി പ്ലാവിന് 1500-ൽ കൂടുതൽ വർഷത്തിന്റെ പഴക്കമുണ്ടെന്നാണ് വിദഗ്ദ്ധാഭിപ്രായം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Alappuzha,Kerala
First Published :
May 19, 2024 10:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
തിരുവിതാംകൂർ ചരിത്രവും മാർത്താണ്ഡവർമ്മയെ രക്ഷിച്ച അമ്മച്ചി പ്ലാവും