മിന്നിത്തിളങ്ങി ബീമാപള്ളി, ഉറൂസ് ആഘോഷ തിമിർപ്പിൽ നഗരം, ഡിസംബർ 2 വരെ ഇനി ആഘോഷരാവുകൾ

Last Updated:

കേരളത്തിലെ മുസ്ലിം ആരാധനാലയങ്ങളിൽ ഏറെ പഴക്കം ചെന്നതും പ്രസിദ്ധവുമാണ്‌ തിരുവനന്തപുരത്തെ ബീമാപള്ളി.

ബീമാപ്പള്ളി 
ബീമാപ്പള്ളി 
തിരുവനന്തപുരം ജില്ല എല്ലാ വർഷവും ആഘോഷിക്കുന്ന ബീമാപള്ളി ഉറൂസ്. ജാതി മതഭേദങ്ങൾക്കപ്പുറം മനുഷ്യർ ഒരുപോലെ ആഘോഷിക്കുന്ന ഒന്നുകൂടിയാണ് ബീമാപള്ളി ഉറൂസ്. ഇത്തവണയും ബീമാപള്ളി ഉറൂസിൻ്റെ ഭാഗമായി പള്ളിയും പരിസരവും മനോഹരമായി ദീപാലങ്കാരങ്ങളാൽ ഏവരുടെയും ശ്രദ്ധ ആകർഷിക്കുകയാണ്.
വിശ്വാസികളും അല്ലാത്തവരുമായി നിരവധി ആളുകളാണ് വൈകുന്നേരങ്ങളിൽ ഉൾപ്പെടെ പള്ളിയിലും പരിസരപ്രദേശങ്ങളിലും എത്തുന്നത്. ഇത്തവണത്തെ ബീമാപള്ളി ഉറൂസ് നവംബർ 22നാണ്. ആഘോഷങ്ങൾ അവസാനിക്കുക ഡിസംബർ രണ്ടിനും. കേരളത്തിലെ മുസ്ലിം ആരാധനാലയങ്ങളിൽ ഏറെ പഴക്കം ചെന്നതും പ്രസിദ്ധവുമാണ്‌ തിരുവനന്തപുരത്തെ ബീമാപള്ളി. നാനാജാതി മതസ്ഥർക്ക്‌ ആശ്രയവും അഭയവും കഷ്ടതകളിൽ നിന്നു മോചനവും ഇവിടെ നിന്ന് ലഭിക്കുന്നു. നബി പരമ്പരയിൽ പെട്ടവർ ഈ പള്ളിയിലെ ഖബറിൽ അന്ത്യവിശ്രമം കൊള്ളുന്നു.
അന്ത്യ പ്രവാചകനായ നബി തിരുമേനിയുടെ പരമ്പരയിൽപെട്ട ബീമാ ബീവി, മകൻ ശൈയ്ഖ്‌ സെയ്യിദ്‌ ശഹീദ്‌ മാഹീൻ അബൂബക്കർ എന്നിവരുടെ ഖബറുകളാണ്‌ ബീമാപള്ളിയിൽ ഉള്ളത്‌. കല്ലടി ബാവ എന്ന ഒരു സിദ്ധൻ്റെ ഖബറും ഇവിടെ ഉണ്ട്. ബീമാ ബീവിയുടെ പേരിൽ നിന്നാണ് ബീമാ പള്ളി എന്ന പേര് ഉണ്ടാകുന്നത്. നൂറ്റാണ്ടുകൾക്കു മുൻപ്‌ മാലിക് ബിൻ ദീനാറിന് ശേഷം ഇസ്ലാം മത പ്രബോധനത്തിനായി ഇന്ത്യയിലെത്തിയ ഈ പുണ്യാത്മാക്കളുടെ സ്മരണയിൽ വർഷം തോറും ഉറൂസ്‌ (ചന്ദനക്കുടം) ആഘോഷിക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
മിന്നിത്തിളങ്ങി ബീമാപള്ളി, ഉറൂസ് ആഘോഷ തിമിർപ്പിൽ നഗരം, ഡിസംബർ 2 വരെ ഇനി ആഘോഷരാവുകൾ
Next Article
advertisement
വാടകയ്ക്ക് കൊടുത്ത കാർ കയറ്റി കൊല്ലാൻ ശ്രമം;ബോണറ്റിൽ അഞ്ച് കിലോമീറ്റർ സഞ്ചരിച്ച് കാറുടമ
വാടകയ്ക്ക് കൊടുത്ത കാർ കയറ്റി കൊല്ലാൻ ശ്രമം;ബോണറ്റിൽ അഞ്ച് കിലോമീറ്റർ സഞ്ചരിച്ച് കാറുടമ
  • സോളമൻ ബോണറ്റിൽ തൂങ്ങി 5 കിലോമീറ്റർ സഞ്ചരിച്ചു.

  • നാട്ടുകാരും ഓട്ടോ ഡ്രൈവർമാരും കാർ നിർത്താൻ ശ്രമിച്ചെങ്കിലും ബക്കർ വാഹനം നിർത്താതെ മുന്നോട്ട് നീങ്ങി.

  • അപകടകരമായ ഡ്രൈവിംഗിന് കേസെടുത്ത് ബക്കറെ അറസ്റ്റ് ചെയ്തതായി എരുമപ്പെട്ടി പോലീസ്.

View All
advertisement