വിഴിഞ്ഞം പോർട്ടിന് നിർണ്ണായകമായ 'ഐസിപി' (ഇൻ്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ്) അനുമതി; തിരുവനന്തപുരം ഇനി ആഗോള നഗരം
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
വിദേശ കപ്പലുകൾ എത്തി ജീവനക്കാർ നഗരത്തിൽ ഇറങ്ങുമ്പോൾ ഹോട്ടലുകൾ, ടാക്സികൾ, റെസ്റ്റോറൻ്റുകൾ, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയ എല്ലാ മേഖലകളിലേക്കും പണം ഒഴുകിയെത്തും.
അന്താരാഷ്ട്ര കപ്പലുകൾക്ക് ഏറ്റവും നിർണ്ണായകമായ 'ഐ.സി.പി.' (ഇൻ്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ്) അനുമതി വിഴിഞ്ഞത്തിന് ലഭിച്ചതോടെ തിരുവനന്തപുരം ഇനി ആഗോള നഗരമായി മാറും! ഇന്ത്യയുടെ ഔദ്യോഗിക ഗ്ലോബൽ ട്രേഡ് ഗേറ്റ്‌വേ ആയി വിഴിഞ്ഞം മാറിക്കഴിഞ്ഞു എന്നതിൻ്റെ നിയമപരമായ പ്രഖ്യാപനമാണ് ഈ സുപ്രധാന അനുമതി. ഐ.സി.പി. അനുമതിയുടെ ഏറ്റവും വലിയ പ്രത്യേകത ക്രൂ ചേഞ്ച്, ഷോർ ലീവ് എന്നിവ സാധ്യമാകും എന്നതാണ്.
അതായത്, അന്താരാഷ്ട്ര കപ്പലുകളിലെ ജീവനക്കാർക്ക് ഇനി വിദേശ രാജ്യങ്ങളിൽ പോകാതെ തിരുവനന്തപുരത്ത് വെച്ച് മാറാൻ സാധിക്കും. ലോകത്തിൻ്റെ പല ഭാഗങ്ങളിൽ നിന്നുള്ള കപ്പൽ ജീവനക്കാർക്ക് വിഴിഞ്ഞത്ത് കപ്പലടുപ്പിച്ച് നഗരത്തിൽ ഇറങ്ങി ചുറ്റിക്കറങ്ങാനും സാധനങ്ങൾ വാങ്ങാനും കഴിയും.
ഈ മാറ്റം സംസ്ഥാനത്തിൻ്റെ സമ്പദ്‌വ്യവസ്ഥയിലേക്ക് വിദേശ പണത്തിൻ്റെ ഒഴുക്ക് വർദ്ധിപ്പിക്കും. വിദേശ കപ്പലുകൾ എത്തി ജീവനക്കാർ നഗരത്തിൽ ഇറങ്ങുമ്പോൾ ഹോട്ടലുകൾ, ടാക്സികൾ, റെസ്റ്റോറൻ്റുകൾ, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയ എല്ലാ മേഖലകളിലേക്കും പണം ഒഴുകിയെത്തും. വിമാനത്താവളത്തിൻ്റെ തിരക്ക് വർദ്ധിക്കാനും, മെട്രോ ഉൾപ്പെടെയുള്ള ഗതാഗത സംവിധാനങ്ങൾക്കായുള്ള ആവശ്യം പലമടങ്ങ് കൂടാനും ഇത് കാരണമാകും.
advertisement
ഇത്രയും കാലം സ്വപ്നം കണ്ട വിഴിഞ്ഞം പോർട്ട് വെറും ഒരു നിർമ്മാണ സൈറ്റ് എന്നതിലുപരി, കേരളത്തിൻ്റെ ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ട് ലോക വ്യാപാര ഭൂപടത്തിൽ ഇടം നേടിയിരിക്കുന്നു എന്നതിൻ്റെ പ്രഖ്യാപനം കൂടിയാണ് ഈ സുപ്രധാന നേട്ടം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
November 22, 2025 1:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
വിഴിഞ്ഞം പോർട്ടിന് നിർണ്ണായകമായ 'ഐസിപി' (ഇൻ്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ്) അനുമതി; തിരുവനന്തപുരം ഇനി ആഗോള നഗരം


