തിരുവനന്തപുരത്ത് 'വസന്തോത്സവം'! ഡിസംബർ 23 മുതൽ നഗരം പൂക്കളുടെയും ദീപങ്ങളുടെയും ലോകത്തേക്ക്!

Last Updated:

പൂക്കളുമായി ബന്ധപ്പെട്ട് 70-ഓളം വിഭാഗങ്ങളിൽ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പങ്കെടുക്കാവുന്ന മത്സരങ്ങളും ഈ വർഷത്തെ വസന്തോത്സവത്തിൻ്റെ ഭാഗമായി നടക്കും.

News18
News18
ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്ക് നിറം പകരാൻ തലസ്ഥാന നഗരി ഒരുങ്ങിക്കഴിഞ്ഞു. ടൂറിസം വകുപ്പും ഡിടിപിസിയും ചേർന്ന് സംഘടിപ്പിക്കുന്ന 'വസന്തോത്സവം' എന്ന പൂക്കളുടെയും ദീപങ്ങളുടെയും ഉത്സവം ഡിസംബർ 23 മുതൽ ജനുവരി 2 വരെ കനകക്കുന്നിൽ വെച്ച് നടക്കും.
ഈ വർഷത്തെ വസന്തോത്സവത്തിൽ, ജവാഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (JNTBGRI) ക്യൂറേറ്റ് ചെയ്യുന്ന വിപുലമായ പുഷ്പമേളയാണ് പ്രധാന ആകർഷണം. 25,000ത്തിലധികം പൂച്ചെടികളും വിവിധ ഇനം ഓർക്കിഡുകളും ആൻ്തൂറിയങ്ങളും കാക്ടസുകളുമെല്ലാം ഇവിടെ പ്രദർശനത്തിനുണ്ടാകും.
കൂടാതെ, കനകക്കുന്നും നഗരത്തിലെ മറ്റ് പ്രധാന പൈതൃക ഘടനകളും ദീപാലങ്കാരങ്ങളാൽ അലങ്കരിക്കും. ഇതിനായി ടൂറിസം വകുപ്പ് 1.18 കോടി രൂപയാണ് ചെലവഴിക്കുന്നത്. പൂക്കളുമായി ബന്ധപ്പെട്ട് 70-ഓളം വിഭാഗങ്ങളിൽ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പങ്കെടുക്കാവുന്ന മത്സരങ്ങളും ഈ വർഷത്തെ വസന്തോത്സവത്തിൻ്റെ ഭാഗമായി നടക്കും. കുടുംബത്തോടൊപ്പവും കൂട്ടുകാർക്കൊപ്പവും ക്രിസ്മസും ന്യൂ ഇയറും ആഘോഷിക്കാൻ പറ്റിയ ഏറ്റവും മനോഹരമായ ഇടം ഇനി കനകക്കുന്നാകും. ക്രിസ്മസ് ന്യൂ ഇയർ ആഘോഷരാവുകൾക്കായി തലസ്ഥാന നഗരം കാത്തിരിക്കുകയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
തിരുവനന്തപുരത്ത് 'വസന്തോത്സവം'! ഡിസംബർ 23 മുതൽ നഗരം പൂക്കളുടെയും ദീപങ്ങളുടെയും ലോകത്തേക്ക്!
Next Article
advertisement
കേരളാ പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ CPOക്ക് സസ്‌പെന്‍ഷന്‍
കേരളാ പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ CPOക്ക് സസ്‌പെന്‍ഷന്‍
  • കൊല്ലത്ത് വനിതാ പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ സിപിഒ നവാസ് സസ്‌പെന്‍ഡ് ചെയ്തു

  • സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ നടത്തിയ അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി

  • ചവറ പോലീസ് കേസ് എടുത്തതോടെ കമ്മീഷണര്‍ ഉത്തരവിട്ടു, നവാസിനെതിരെ കൂടുതല്‍ അന്വേഷണം നടക്കുന്നു

View All
advertisement