തിരുവനന്തപുരം കാപ്പുകാട്: ആനകളും വന്യജീവികളും നിറഞ്ഞ കാടിൻ്റെ ഭംഗി അനുഭവിക്കാൻ വേറിട്ട വിനോദസഞ്ചാര കേന്ദ്രം
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
അഗസ്ത്യമലയുടെ ദൃശ്യഭംഗി നിറയുന്ന ഈ പ്രദേശത്തെ സോഷ്യൽ മീഡിയയിൽ താരമാക്കുന്നത് കാടിൻ്റെ ഭംഗി തന്നെയാണ്.
തിരുവനന്തപുരത്തിൻ്റെ കാനന ഭംഗി ആസ്വദിക്കണമെങ്കിൽ കാപ്പുകാട് തന്നെ പോകണം. കോട്ടൂർ ആന പരിപാലന കേന്ദ്രം ഉൾപ്പെടുന്നതിൻ്റെ പേരിലാണ് കാപ്പുകാട് പ്രശസ്തമാകുന്നതെങ്കിലും, അഗസ്ത്യമലയുടെ ദൃശ്യഭംഗി നിറയുന്ന ഈ പ്രദേശത്തെ സോഷ്യൽ മീഡിയയിൽ താരമാക്കുന്നത് കാടിൻ്റെ ഭംഗി തന്നെയാണ്.
നെയ്യാർ തടാകത്തിലൂടെ കാടിൻ്റെ ഭംഗി ആസ്വദിച്ച് കുട്ട വഞ്ചിയിൽ ഉള്ള യാത്രയാണ് ഏറ്റവും അടിപൊളി. നീരാട്ടിന് എത്തുന്ന ആനകൂട്ടം, നാട്ടിലെ മനുഷ്യരെ കാണാൻ മരങ്ങളുടെ ഓരം ചേർന്നെത്തുന്ന വാനര കൂട്ടം. ഇത്രയും നല്ല ഒരു യാത്രമുൻപ് ആസ്വദിച്ചിട്ടില്ലെന്ന ഓർമ്മപ്പെടുത്തൽ ആകും കാപ്പുകാട്ടിലേക്കുള്ള ഓരോ യാത്രയും. ജംഗിൾ സഫാരി ഇഷ്ടപ്പെടുന്നവർക്ക് അതിനുള്ള അവസരവും ഉണ്ട്. ട്രെക്കിങ് ഇഷ്ടപ്പെടുന്നവർക്ക് മൂന്നു കിലോമീറ്ററോളം ദൂരം കിഴക്കുമലയിലേക്ക് ട്രെക്കിങ് നടത്താം. നെയ്യാർ വന്യജീവി സങ്കേതത്തിലേക്ക് യാത്രയും നടത്താം. അപ്പോൾ യാത്രയൊക്കെ ഇഷ്ടപ്പെടുന്നവർക്ക് കാപ്പുകാട് ധൈര്യമായി തിരഞ്ഞെടുക്കാം. സമീപത്തു തന്നെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉള്ളതിനാൽ പ്ലാൻ ചെയ്ത് യാത്ര ചെയ്യണമെന്നു മാത്രം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
September 16, 2025 1:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
തിരുവനന്തപുരം കാപ്പുകാട്: ആനകളും വന്യജീവികളും നിറഞ്ഞ കാടിൻ്റെ ഭംഗി അനുഭവിക്കാൻ വേറിട്ട വിനോദസഞ്ചാര കേന്ദ്രം