'കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല; സംരക്ഷിക്കുകയാണ് സർക്കാർ ചെയ്യുന്നത്: മന്ത്രി വീണാ ജോർജ്
- Published by:ASHLI
- news18-malayalam
Last Updated:
ശിശു ജനന-മരണ നിരക്കുമായി ബന്ധപ്പെട്ട ചോദ്യത്തിന് നിയമസഭയിൽ മറുപടി നൽകുകയായിരുന്നു മന്ത്രി
തിരുവനന്തപുരം: കുട്ടികളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയാണ് എൽഡിഎഫ് സർക്കാർ ചെയ്യുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് . ശിശു ജനന-മരണ നിരക്കുമായി ബന്ധപ്പെട്ട ചോദ്യത്തിന് നിയമസഭയിൽ മറുപടി നൽകുകയായിരുന്നു മന്ത്രി.
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നിർബന്ധിത ഗർഭഛിദ്രവുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ മന്ത്രി നടത്തിയ ഈ പരാമര്‍ശം സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
അതേസമയം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ എതിർപ്പ് വകവെക്കാതെയാണ് രാഹുൽ മാങ്കൂട്ടത്തിൽ കഴിഞ്ഞ ദിവസം നിയമസഭയിലെത്തിയത്.
യുവ നേതാവായ നേമം ഷെജീറിനൊപ്പം പ്രത്യേക വാഹനത്തിലാണ് രാഹുൽ സഭയിലെത്തിയത്. സഭയിലെത്തിയ ശേഷം രാഹുലിന് ഒരു കുറിപ്പ് ലഭിക്കുകയും തുടർന്ന് അദ്ദേഹം സഭയിൽ നിന്ന് പുറത്തേക്ക് പോകുകയും ചെയ്തു.
പിന്നീട് മാധ്യമങ്ങളോട് സംസാരിച്ച രാഹുൽ, തനിക്കെതിരായ ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 16, 2025 12:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല; സംരക്ഷിക്കുകയാണ് സർക്കാർ ചെയ്യുന്നത്: മന്ത്രി വീണാ ജോർജ്