ലിപ് ബാം മുതൽ ബേബി സോപ്പു വരെ... കോസ്മെറ്റിക് ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ ഒരുങ്ങി ഒരു കൂട്ടം വീട്ടമ്മമാർ
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
രണ്ടുദിവസത്തെ പരിശീലനത്തിനൊടുവിൽ പഠിതാക്കൾ സ്വന്തമായി നിർമ്മിച്ച ഉൽപ്പന്നങ്ങളുടെ പ്രദർശനവും നടന്നു.
ലിപ് ബാം, ബേബി സോപ്പ് ഉൾപ്പെടെ വിവിധ കോസ്മെറ്റിക് ഉൽപ്പന്നങ്ങൾ നിർമ്മിച്ച് സ്വയം തൊഴിൽ സംരംഭകരാകാൻ ഒരുങ്ങി ഒരു കൂട്ടം വീട്ടമ്മമാർ. നേമം ബ്ലോക്ക് പഞ്ചായത്ത് സൗജന്യമായി നൽകിയ തൊഴിൽ പരിശീലനമാണ് വീട്ടമ്മമാർക്ക് ആത്മവിശ്വാസം നൽകിയത്.
സ്വയം തൊഴിൽ ചെയ്യാൻ ആഗ്രഹിക്കുന്ന വനിതകൾക്കായി ബ്ലോക്ക് പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ രണ്ട് ദിവസങ്ങളിലായാണ് സൗജന്യ പരിശീലനം സംഘടിപ്പിച്ചത്. സോപ്പ് (പിയേഴ്സ്, ബേബി സോപ്പ്, സ്കിൻ വൈറ്റനിംഗ് സോപ്പ്, ആഗ്നേ സോപ്പ്), കോസ്മെറ്റിക് ഐറ്റംസ് (ലിപ് ബാം, ഫേസ് വാഷ്), സിമ്പിൾ കെമിക്കൽസ് (സർഫ്, ഏരിയൽ, ലിക്വിഡ്) എന്നിവയുടെ നിർമ്മാണത്തിലാണ് പരിശീലനം നൽകിയത്.
പരിപാടിയുടെ ഉദ്ഘാടനം നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്. കെ. പ്രീജ നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വസന്തകുമാരി ആർ.എസ്., ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശാന്ത പ്രഭാകരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജയലക്ഷ്മി, മഞ്ജു, വസുന്ധരൻ, അഖില, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി. ആർ. അജയ് ഘോഷ്, ട്രെയിനർ സംഗീത ബോബി, ആർ. ജി. എസ്. എ. കോഡിനേറ്റർ ബിനീഷ, ഉദ്യോഗസ്ഥ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
advertisement
രണ്ടുദിവസത്തെ പരിശീലനത്തിനൊടുവിൽ പഠിതാക്കൾ സ്വന്തമായി നിർമ്മിച്ച ഉൽപ്പന്നങ്ങളുടെ പ്രദർശനവും നടന്നു. പരിശീലനം ലഭിച്ച വീട്ടമ്മമാർക്ക് പുതിയ സംരംഭങ്ങളിലേക്ക് കടക്കുന്നതിന് ഈ ഉദ്യമം പ്രചോദനമാകും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
October 18, 2025 11:49 AM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
ലിപ് ബാം മുതൽ ബേബി സോപ്പു വരെ... കോസ്മെറ്റിക് ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ ഒരുങ്ങി ഒരു കൂട്ടം വീട്ടമ്മമാർ