തിരുവനന്തപുരത്തെ KSFDC തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍; സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി
- Published by:Rajesh V
- news18-malayalam
Last Updated:
തിരുവനന്തപുരത്തെ കൈരളി, നിള, ശ്രീ തിയേറ്ററുകളില്‍നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് അശ്ലീല സൈറ്റുകളിലുള്ളത്. ഇതിനൊപ്പം ടെലിഗ്രാം ചാനലുകളിലൂടെയും ഇത്തരം ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്റെ (KSFDC) ഉടമസ്ഥതയിലുള്ള തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അശ്ലീല വെബ്‌സൈറ്റുകളിലും ടെലിഗ്രാം അക്കൗണ്ടുകളിലും പ്രചരിക്കുന്നു. തിയേറ്ററുകളില്‍ സിനിമ കാണാനെത്തിയവരുടെ സ്നേഹപ്രകടനത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് അശ്ലീല സൈറ്റുകളിലടക്കം വ്യാപകമായി പ്രചരിക്കുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ കെഎസ്എഫ്‌ഡിസിയുടെ പരാതിയില്‍ സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു.
തിരുവനന്തപുരത്തെ കൈരളി, നിള, ശ്രീ തിയേറ്ററുകളില്‍നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് അശ്ലീല സൈറ്റുകളിലുള്ളത്. ഇതിനൊപ്പം ടെലിഗ്രാം ചാനലുകളിലൂടെയും ഇത്തരം ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. പണംനല്‍കി വാങ്ങാവുന്ന രീതിയിലാണ് വീഡിയോകള്‍ സൈറ്റുകളിലുള്ളതെന്ന് ദ ന്യൂസ് മിനിറ്റ് റിപ്പോർട്ട് ചെയ്യുന്നു.
2023 മുതലുള്ള സിസിടിവി ദൃശ്യങ്ങളാണ് ഇത്തരത്തില്‍ ചോര്‍ന്നിട്ടുള്ളത്. എന്നാല്‍, ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് സിസിടിവി വീഡിയോകള്‍ അശ്ലീല സൈറ്റുകളിലടക്കം ലഭ്യമായിത്തുടങ്ങിയതെന്നാണ് വിവരം.
പ്രചരിക്കുന്ന സിസിടിവി ദൃശ്യങ്ങളില്‍ തിയേറ്ററിന്റെ പേരും സ്‌ക്രീന്‍ നമ്പരും തീയതിയും സമയവുമെല്ലാം വ്യക്തമാണ്. വിവിധ ടെലിഗ്രാം ഗ്രൂപ്പുകള്‍ വഴിയാണ് പണം വാങ്ങി ഇത്തരം ദൃശ്യങ്ങള്‍ വില്‍ക്കുന്നത്. അതിനിടെ, സംഭവത്തില്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷനും സാങ്കേതിക വിദഗ്ധരെ ഉപയോഗിച്ച് പരിശോധന ആരംഭിച്ചിട്ടുണ്ട്.
advertisement
Summary: The CCTV footage from the theaters owned by the Kerala State Film Development Corporation (KSFDC) is being circulated on pornographic websites and Telegram accounts. The widely circulated CCTV visuals, including on adult sites, show intimate moments of couples who came to watch movies at the theaters. The incident came to the notice of KSFDC, and following their complaint, the Cyber Cell has initiated an investigation.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
December 04, 2025 10:56 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരത്തെ KSFDC തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍; സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി


