ഏഷ്യയിലെ ഏറ്റവും വലിയ എടുപ്പ് കാള കൊല്ലത്തുണ്ട് .

Last Updated:
eduppu kala
eduppu kala
ഉത്സവങ്ങൾക്ക് കാളകളെയും കുതിരകളെയും കെട്ടി എഴുന്നള്ളിക്കുക എന്നുള്ളത് തെക്കൻ കേരളത്തിലെ ഉത്സവങ്ങളുടെ ഭാഗമായി നടന്നുവരുന്ന ഒരു ആചാരമാണ്. അത്തരത്തിൽ പ്രാധാന്യമേറിയതാണ് എടുപ്പ് കാളകൾ. എടുപ്പ് കാളകളെ തോളിൽ ഏറ്റിയാണ് ഉത്സവങ്ങൾക്ക് ഭക്തർ ആറാടിയ്ക്കുന്നത്.
ഏഷ്യയിലെ ഏറ്റവും വലിയ എടുപ്പുകാള എന്ന ഖ്യാതി നേടിയ നന്ദികേശൻ ഉള്ളത്  കൊല്ലം ജില്ലയിലെ മുതുപിലാക്കാട് എന്ന സ്ഥലത്താണ്.  ‘മുതുപിലാക്കാട് പാർത്ഥിപൻ ‘ എന്നാണ് അതിന് നൽകിയിരിക്കുന്ന പേര്. മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിലെ  ഉത്സവത്തിനാണ് ആദ്യമായി ഈ എടുപ്പ് കാളയെ അണിയിച്ചൊരുക്കി എഴുന്നളിച്ചത്.ഇടയ്ക്കാണ് രാജേഷ് എന്ന ശില്പിയാണ് ഈ നന്ദികേശന്റെ ശിരസ്സ് രൂപകൽപ്പന ചെയ്തത്. ഭീമാകാരനായ ഈ നന്ദികേശന്റെ ശിരസ്സ് ക്രയിൻ ഉപയോഗിച്ചാണ്  ഘടിപ്പിച്ചത്.ഇത്രയും ഭീമകാരനായായി ഒരുക്കിയിട്ടും തോളുകളിൽ എന്തിയാണ് ഭക്തർ ഉത്സവത്തിന് ഇതിനെ എഴുന്നെള്ളിച്ചത്.
advertisement
കൊല്ലം ജില്ലയിലെ ശാസ്താംകോട്ട പഞ്ചായത്തിലാണ് മുതുപിലാക്കാട് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.കേരളത്തിലെ തന്നെ പേരുകേട്ട പല എടുപ്പ് കാളകളും ഈ പ്രദേശത്തു നിന്ന് ഉള്ളവയാണ്. ‘കോട്ടാത്തല കതിരവൻ’ എന്ന മറ്റൊരു എടുപ്പ് കാളയും വലുപ്പം കൊണ്ട് ഇതിനുമുൻപ് വാർത്തകളിൽ ഇടം നേടിയിരുന്നു
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
ഏഷ്യയിലെ ഏറ്റവും വലിയ എടുപ്പ് കാള കൊല്ലത്തുണ്ട് .
Next Article
advertisement
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
  • രാഹുൽ മാങ്കൂട്ടത്തിന് എതിരായ ലൈംഗിക പീഡന പരാതികൾ ഉയരുന്നു.

  • പെൺകുട്ടികളോട് കുസൃതി നിറഞ്ഞ പെരുമാറ്റം, പ്രണയത്തിലൂടെ പീഡനം.

  • രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്ക, വിവാഹം ഒഴിവാക്കാൻ ശ്രമം.

View All
advertisement