'കൂൺ ഗ്രാമ'മാകാൻ ഒരുങ്ങി ചിറയിൻകീഴ്
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
വനിതകൾക്ക് ഉൾപ്പെടെ മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ചിറയിൻകീഴിലെ 'കൂൺ ഗ്രാമം' പദ്ധതി.
'കൂൺ ഗ്രാമം' ആകാൻ ഒരുങ്ങി തിരുവനന്തപുരം ചിറയിൻകീഴിലെ എട്ടോളം ഗ്രാമപഞ്ചായത്തുകൾ. കൂൺ കൃഷിയിൽ സ്വയം പര്യാപ്തത കൈവരിക്കുക വഴി വനിതകൾക്ക് ഉൾപ്പെടെ മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ചിറയിൻകീഴിലെ 'കൂൺ ഗ്രാമം' പദ്ധതി.
കാർഷിക വികസന കർഷകക്ഷേമ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ പദ്ധതിയുമായി ചേർന്ന് കൂൺകൃഷി വ്യാപിപ്പിക്കുന്നതിന് കർഷകർക്ക് അധിക വരുമാനം പ്രധാനം ചെയ്യുന്നതിന് ചിറയിൻകീഴ്, അഴൂർ, മുദാക്കൽ, അഞ്ചുതെങ്ങ്, കിഴുവിലം, കടയ്ക്കാവൂർ, മംഗലാപുരം, കഠിനംകുളം എന്നിങ്ങനെ 8 കൃഷിഭവനുകളിലായി കൂൺ ഗ്രാമം പദ്ധതി നടപ്പിലാക്കുന്നു.
100 ചെറുകിട കൂൺ ഉൽപാദക യൂണിറ്റുകൾ 2 വലിയ കൂൺ ഉൽപാദന യൂണിറ്റുകൾ 10 കമ്പോസ്റ്റ് യൂണിറ്റുകൾ 1 കൂൺ വിത്ത് ഉൽപാദക യൂണിറ്റ് 2 പാക്ക് ഹൗസുകൾ 3 പ്രിസർവേഷൻ യൂണിറ്റുകൾ മുതലായവ കൂൺ ഗ്രാമം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജയശ്രീ പി.സി. യുടെ അധ്യക്ഷതയിൽ ചിറയിൻകീഴ് നിയോജക മണ്ഡലം എം.എൽ.എ. വി ശശി ഉദ്ഘാടനം നിർവഹിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
October 15, 2025 4:43 PM IST