18-ാം വയസിൽ 55കാരൻ സംവിധായകന്റെ മൂന്നാം ഭാര്യയായ കൊച്ചിക്കാരി നടി; ഭർത്താവിന്റെ ആദ്യ ഭാര്യക്കൊപ്പം ഒരേ വീട്ടിൽ ജീവിച്ച താരം

Last Updated:
ആദ്യ ഭാര്യയിൽ നാല് കുട്ടികൾ ഉണ്ടായിരുന്ന സംവിധായകനായിരുന്നു അദ്ദേഹം. എന്നിട്ടും ഒരേ വീട്ടിൽ...
1/6
ഹിന്ദി സിനിമയുടെ സുവർണകാലം എന്ന് രേഖപ്പെടുത്തിയ വർഷങ്ങളായിരുന്നു 1950, 1960 കാലഘട്ടം. ബോളിവുഡ് സിനിമയുടെ അതുവരെയുണ്ടായിരുന്ന ചലച്ചിത്ര നിർമാണ രീതികളെ വെല്ലുവിളിച്ച ഒരു പറ്റം ചലച്ചിത്ര നിർമാതാക്കളും രീതികളും ഉയർന്നുവന്ന കാലഘട്ടം. ഇതിൽ പ്രധാനിയായ ഒരു സംവിധായകനായിരുന്നു വി. ശാന്താറാം. ഹിന്ദി, മറാത്തി സിനിമകളിലെ ശ്രദ്ധേയനായ സംവിധായകനായിരുന്നു അദ്ദേഹം. സാമൂഹികവും കലാമൂല്യവുമുള്ള ചിത്രങ്ങളുടെ നിർമിതിയിൽ ശാന്താറാം ശ്രദ്ധിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യമാരിൽ ഒരാളായിരുന്നു പിൽക്കാലത്തെ അറിയപ്പെടുന്ന ചലച്ചിത്ര താരം സന്ധ്യ, അഥവാ സന്ധ്യാ ശാന്താറാം
ഹിന്ദി സിനിമയുടെ സുവർണകാലം എന്ന് രേഖപ്പെടുത്തിയ വർഷങ്ങളായിരുന്നു 1950, 1960 കാലഘട്ടം. ബോളിവുഡ് സിനിമയുടെ അതുവരെയുണ്ടായിരുന്ന ചലച്ചിത്ര നിർമാണ രീതികളെ വെല്ലുവിളിച്ച ഒരു പറ്റം ചലച്ചിത്ര നിർമാതാക്കളും രീതികളും ഉയർന്നുവന്ന കാലഘട്ടം. ഇതിൽ പ്രധാനിയായ ഒരു സംവിധായകനായിരുന്നു വി. ശാന്താറാം. ഹിന്ദി, മറാത്തി സിനിമകളിലെ ശ്രദ്ധേയനായ സംവിധായകനായിരുന്നു അദ്ദേഹം. സാമൂഹികവും കലാമൂല്യവുമുള്ള ചിത്രങ്ങളുടെ നിർമിതിയിൽ ശാന്താറാം ശ്രദ്ധിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യമാരിൽ ഒരാളായിരുന്നു പിൽക്കാലത്തെ അറിയപ്പെടുന്ന ചലച്ചിത്ര താരം സന്ധ്യ, അഥവാ സന്ധ്യാ ശാന്താറാം (Sandhya Shantaram)
advertisement
2/6
ശാന്താറാമിന്റെ ഭാര്യയാകുമ്പോൾ സന്ധ്യക്ക് പ്രായം വെറും 18 വയസായിരുന്നു. ശാന്താറാമിന് 55 വയസും. സന്ധ്യ എന്ന നടിയെ കണ്ടെത്തുന്നതും ശാന്താറാം ആയിരുന്നു. 'അമർ ഭോപാലി' എന്ന സിനിമയ്ക്കായി കാസ്റ്റിങ് നടത്തുന്ന സമയത്താണ് സന്ധ്യയെ ശാന്താറാം കണ്ടെത്തുന്നത്. ഈ സിനിമയിലൂടെ അവർ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചു. ഈ സിനിമയിൽ ഒരു ഗായികയുടെ വേഷമായിരുന്നു സന്ധ്യ കൈകാര്യം ചെയ്തത്. അവർ നൃത്തം പഠിച്ച വ്യക്തിയായിരുന്നില്ല. എന്നിട്ടും 'ഝനക്ക്‌ ഝനക്ക്‌ പായൽ ബാജേ' എന്ന ഗാനരംഗത്തിൽ അവർ നൃത്തമാടി തകർത്തു. ഒപ്പം വേഷമിട്ട നടൻ ഗോപി കൃഷ്ണയുടെ ഒപ്പം അവർ നൃത്തം അഭ്യസിച്ചു (തുടർന്ന് വായിക്കുക)

3/6
ഡോക്‌ടർ കോത്തനീസ് കി അമർ കഹാനി (1946), 'ഝനക്ക്‌ ഝനക്ക്‌ പായൽ ബാജേ' (1955), 'ദോ ആംഖേൻ ബാരാ ഹാഥ്' (1957) തുടങ്ങിയ സിനിമകൾ ശാന്താറാമിന്റെ എടുത്തുപറയത്തക്ക സിനിമകളായിരുന്നു. കരിയറിൽ ഫിലിംഫെയർ പുരസ്കാരം, ഗോൾഡൻ ഗ്ലോബ്, ദേശീയ പുരസ്കാരം, രണ്ടു ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്ര മേളാ പുരസ്‌കാരങ്ങൾ എന്നിവ അദ്ദേഹം സ്വന്തമാക്കി. സിനിമയിൽ വലിയ നേട്ടങ്ങൾ കയ്യെത്തിപിടിച്ച ശാന്താറാമിന്റെ വ്യക്തിജീവിതം കലുഷിതമായിരുന്നു

4/6
1901ൽ കോലാപൂരിലാണ് ശാന്താറാമിന്റെ ജനനം. ഒരുവേള സിനിമകളേക്കാളേറെ അദ്ദേഹത്തിന്റെ വ്യക്തിജീവിതം ശ്രദ്ധനേടുന്ന സാഹചര്യമുണ്ടായിരുന്നു. തന്റെ 20-ാം വയസിൽ അദ്ദേഹം വിമലാഭായിയുടെ ഭർത്താവായി. വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹമായിരുന്നു ഇത്. ഈ ബന്ധത്തിൽ നാല് മക്കൾ പിറന്നു. തന്റെ ഇരുപതുകളുടെ അവസാനത്തിൽ ശാന്താറാം സിനിമയിൽ പ്രവർത്തിക്കാൻ ആരംഭിച്ചു. 1941ൽ ഇദ്ദേഹം നടി ജയശ്രീയെ വിവാഹം ചെയ്തു. ഈ വിവാഹം നടക്കുമ്പോൾ ശാന്താറാമിന് ആദ്യഭാര്യയിൽ മൂന്ന് മക്കൾ പിറന്നിരുന്നു. ജയശ്രീ ശാന്താറാമിൽ നിന്നും അകന്നു മാറി എന്ന് റിപോർട്ടുണ്ട്. അതിനു ശേഷമാണ് മൂന്നാം വിവാഹം

5/6
പിൽക്കാലത്ത് ശാന്താറാമിന്റെ ഭാര്യ സന്ധ്യയും ആദ്യഭാര്യയിൽ ശാന്താറാമിന് പിറന്ന മകൾ രാജശ്രീയും 'ഝനക്ക്‌ ഝനക്ക്‌ പായൽ ബാജേ' എന്ന സിനിമയിൽ ഒന്നിച്ചഭിനയിച്ചിരുന്നു. 1956ൽ ഒന്നിലേറെ വിവാഹം ചെയ്യുന്നത് നിയമത്തിന്റെ കണ്ണിൽ കുറ്റമായി മാറുന്നതിനു തൊട്ടു മുൻപായി ശാന്താറാം വെറും 18 വയസ് മാത്രം പ്രായമുണ്ടായിരുന്ന സന്ധ്യയെ വിവാഹം ചെയ്തു. അക്കാലത്ത് ഈ വിവാഹം നിയമപരമായിരുന്നു. ശാന്താറാമിന്റെ സിനിമകളിലൂടെ ശ്രദ്ധ നേടിയ നടിയായിരുന്നു സന്ധ്യ. പ്രത്യേകിച്ചും 'പിഞ്ചാര' എന്ന സിനിമയിലെ സന്ധ്യയുടെ പ്രകടനം എടുത്തു പറയേണ്ടിയിരിക്കുന്നു

6/6
വർഷങ്ങൾ കഴിഞ്ഞിട്ടും ശാന്താറാമിന്റെ വീട് ശാന്തത നിറഞ്ഞതായി നിലനിന്നു. ഇദ്ദേഹത്തിന്റെ ആദ്യഭാര്യ വിമലയ്‌ക്കൊപ്പം സന്ധ്യയും ഒരു കൂരയ്ക്കുള്ളിൽ കഴിഞ്ഞു. 1990ൽ ശാന്താറാം മരിച്ചു. ഇക്കഴിഞ്ഞ മാസം പ്രായാധിക്യം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് 94-ാം വയസിലാണ് സന്ധ്യയുടെ മരണം. കൊച്ചിയിൽ ജനിച്ച സന്ധ്യയുടെ യഥാർത്ഥ പേര് വിമല ദേശ്മുഖ് എന്നായിരുന്നു

Love Horoscope November 15  | വിവാഹം ആസൂത്രണം ചെയ്യാനാകും; സമാധാനം നിറഞ്ഞ ദിവസമായിരിക്കും: ഇന്നത്തെ പ്രണയഫലം അറിയാം
വിവാഹം ആസൂത്രണം ചെയ്യാനാകും; സമാധാനം നിറഞ്ഞ ദിവസമായിരിക്കും: ഇന്നത്തെ പ്രണയഫലം അറിയാം
  • മകരം രാശിക്കാർക്ക് വിവാഹം ആസൂത്രണം ചെയ്യാനും യാത്ര ചെയ്യാനും കഴിയും

  • കുംഭം രാശിക്കാർക്ക് സ്‌നേഹവും സമാധാനവും നിറഞ്ഞ ദിവസം പ്രതീക്ഷിക്കാം

  • ധനു രാശിക്കാർക്ക് ആശയവിനിമയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ബന്ധം

View All
advertisement