പുരവൂർ ഗവ. എസ്.വി.യു.പി. സ്കൂളിൽ വർണ്ണക്കൂടാരം യാഥാർത്ഥ്യമായി
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
ക്ലാസ് മുറികളിൽ ഒതുങ്ങിക്കൂടാതെ, പഠനത്തെ ഒരു പുതിയ അനുഭവമാക്കി മാറ്റാൻ ഈ വർണ്ണക്കൂടാരങ്ങൾ സഹായിക്കും.
പ്രീ-പ്രൈമറി വിദ്യാർത്ഥികളുടെ പഠനം കൂടുതൽ രസകരവും ആകർഷകവുമാക്കാൻ ലക്ഷ്യമിട്ട് സംസ്ഥാനത്തുടനീളം സർക്കാർ സ്കൂളുകളിൽ ഒരുക്കുന്ന 'വർണ്ണക്കൂടാരം' പദ്ധതി പുരവൂർ ഗവൺമെൻ്റ് എസ്.വി.യു.പി. സ്കൂളിലും യാഥാർത്ഥ്യമായി. സർവ്വശിക്ഷാ കേരളയുടെ പ്രത്യേക ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഈ വർണ്ണക്കൂടാരം കുട്ടികളുടെ പഠനത്തെ കളികളോടും പുതിയ അനുഭവങ്ങളോടും ചേർത്തുനിർത്തുന്നു. പഠനം ഇനി കളിക്കളങ്ങൾ പോലെ കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്ക് ഉതകുന്ന രീതിയിലാണ് വർണ്ണക്കൂടാരങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ക്ലാസ് മുറികളിൽ ഒതുങ്ങിക്കൂടാതെ, പഠനത്തെ ഒരു പുതിയ അനുഭവമാക്കി മാറ്റാൻ ഈ വർണ്ണക്കൂടാരങ്ങൾ സഹായിക്കും. പ്രീ-പ്രൈമറി വിദ്യാർത്ഥികളുടെ ഭാവനാപരമായ വളർച്ചയ്ക്കും ആശയരൂപീകരണത്തിനും ഇത് വലിയ പിന്തുണ നൽകും. സാധാരണ ക്ലാസ് മുറികളിൽ നിന്ന് വ്യത്യസ്തമായി വർണ്ണശബളമായ അന്തരീക്ഷമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പുരവൂർ സ്കൂളിൽ പുതുതായി നിർമ്മിച്ച വർണ്ണക്കൂടാരം വി. ശശി എംഎൽഎയാണ് ഉദ്ഘാടനം ചെയ്തത്. വിദ്യാർത്ഥികളുടെ ഭാവിക്ക് മുതൽക്കൂട്ടാകുന്ന ഇത്തരം പദ്ധതികൾക്ക് സർക്കാർ നൽകുന്ന പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു.
വർണ്ണക്കൂടാരങ്ങൾ ഒരുങ്ങുന്നതോടെ പൊതുവിദ്യാലയങ്ങൾ പ്രീ-പ്രൈമറി വിദ്യാഭ്യാസ രംഗത്ത് കൂടുതൽ മികവ് പുലർത്തും. സർവ്വശിക്ഷാ കേരളയുടെ ഫണ്ട് ഉപയോഗിച്ച് പഴയ പ്രീ-പ്രൈമറി കെട്ടിടങ്ങൾ പുനരുദ്ധരിച്ചോ പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചോ ആണ് വർണ്ണക്കൂടാരങ്ങൾ ഒരുക്കുന്നത്. ജില്ലയിൽ ഒട്ടേറെ സ്കൂളുകളിൽ ഇത്തരത്തിൽ പഠന മികവിനു വേണ്ടി വർണ്ണ കൂടാരങ്ങൾ നിർമ്മിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
August 29, 2025 4:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
പുരവൂർ ഗവ. എസ്.വി.യു.പി. സ്കൂളിൽ വർണ്ണക്കൂടാരം യാഥാർത്ഥ്യമായി