നഗരത്തിരക്കിൽ നിന്ന് ഒഴിഞ്ഞ് ശാന്ത സുന്ദരമായി തിരുവനന്തപുരത്ത് ഒരു കടൽത്തീരം

Last Updated:

തിരുവനന്തപുരം ജില്ലയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 15 കിലോമീറ്റർ അകലയും ഐ ടി നഗരമായ കഴക്കൂട്ടത്തിൽ നിന്ന് 4 കിലോമീറ്റർ അകലയും ആണ് സെൻ്റ് ആൻഡ്രൂസ് ബീച്ച്.

കടൽ തീരം
കടൽ തീരം
അതി മനോഹരങ്ങളായ ധാരാളം കടൽത്തീരങ്ങളുള്ള ജില്ലയാണ് തിരുവനന്തപുരം. ഇത്തരം കടൽത്തീരങ്ങളിൽ പലതും പ്രശസ്തവുമാണ്. ശംഖുമുഖവും വർക്കലയും ഒക്കെ അതിൻ്റെ ഉദാഹരണങ്ങളാണ്. എന്നാൽ അധികം അറിയപ്പെടാത്ത മനോഹരമായ ധാരാളം കടൽതീരങ്ങൾ ഇനിയുമുണ്ട്. അതിലൊന്നാണ് നമ്മൾ ഇനി പരിചയപ്പെടാൻ പോകുന്നത്.
തിരുവനന്തപുരം ജില്ലയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 15 കിലോമീറ്റർ അകലയും ഐ ടി നഗരമായ കഴക്കൂട്ടത്തിൽ നിന്ന് 4 കിലോമീറ്റർ അകലയും ആണ് സെൻ്റ് ആൻഡ്രൂസ് ബീച്ച്. കൃത്യമായി പറഞ്ഞാൽ മേനംകുളത്തിനടുത്താണ് അധികമാരും എത്തിപ്പെടാത്ത ഈ കടൽത്തീരമുള്ളത്. പണ്ട് ഈ പ്രദേശം പോർച്ചുഗീസുകാരുടെ വാസസ്ഥലമായാണ് പറയപ്പെടുന്നത്. അതിമനോഹരമായ ധാരാളം ദേവാലയങ്ങളും ഇവിടെയുണ്ട്. 1918ൽ വന്ന സെൻ്റ് ആൻഡ്രൂസ് പാരിഷ് ചർച്ച് ബീച്ചിന് സമീപം സ്ഥിതി ചെയ്യുന്നു. സെൻ്റ് ഇഗ്നേഷ്യസ് പള്ളിയും ബീച്ചിന് അടുത്തുണ്ട്. ഒപ്പം തന്നെ കടൽത്തീരത്തിൻ്റെ സൗന്ദര്യം കൂടിയാകുമ്പോൾ മനോഹരമായ വൈകുന്നേരങ്ങൾ ഇവിടെ ചെലവഴിക്കാൻ കൂടുതൽ ആളുകൾ എത്തും.
advertisement
സെൻ്റ് ഇഗ്നേഷ്യസ് പള്ളി
ഈ ബീച്ചിൻ്റെ മറ്റൊരു പ്രത്യേകത എന്നത് ഇവിടെ എത്തുന്നവർ ഏറെയും കഴക്കൂട്ടം ഉൾപ്പെടെയുള്ള ഐ ടി നഗരരത്തിലുള്ള ടെക്കികളാണ്. ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഈ കടലിൽ നിന്നുള്ള റീലുകൾ സജീവമായതോടെ കൂടുതൽ ആളുകൾ ഇവിടെ അന്വേഷിച്ചെത്താനും തുടങ്ങിയിട്ടുണ്ട്. പൊതുവേ അധികമാളുകൾ എത്താത്ത ഇടം ആയതിനാൽ സ്വസ്ഥവും ശാന്തവുമായ വൈകുന്നേരം ആസ്വദിക്കാൻ എത്തുന്നവരാണ് കൂടുതലും.
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
നഗരത്തിരക്കിൽ നിന്ന് ഒഴിഞ്ഞ് ശാന്ത സുന്ദരമായി തിരുവനന്തപുരത്ത് ഒരു കടൽത്തീരം
Next Article
advertisement
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
  • കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 12ന് ആരംഭിക്കുന്നു.

  • മത്സരങ്ങൾ ത്രിദിന ക്രിക്കറ്റ് ഫോർമാറ്റിൽ തൊടുപുഴ, മംഗലാപുരം എന്നിവിടങ്ങളിൽ നടക്കും.

  • ആറ് ക്ലബുകൾ പങ്കെടുക്കുന്ന ടൂർണ്ണമെന്റ് ഒക്ടോബർ 19ന് അവസാനിക്കും.

View All
advertisement