രാഹു-കേതു ദോഷ പരിഹാരത്തിന് തോട്ടത്തിൽ നാഗരുകാവ്; നൂറ്റാണ്ടുകളുടെ പഴക്കമുള്ള പുണ്യസന്നിധി

Last Updated:

ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ് കാര്യസിദ്ധി പൂജ. വിജയത്തിനും ആഗ്രഹ പൂർത്തീകരണത്തിനും ദിവ്യാനുഗ്രഹം തേടുന്നതിനുമായി നടത്തുന്ന പൂജയാണിത്.

News18
News18
രാഹു കേതു ദോഷ പൂജയ്ക്ക് പ്രശസ്തമായ തോട്ടത്തിൽ നാഗരുകാവ് ദുർഗ ദേവി ക്ഷേത്രം. തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് കൊച്ചാലുംമൂട് - മരങ്ങാട്ടുകോണം റോഡിൽ സ്ഥിതിചെയ്യുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രമാണ് തോട്ടത്തിൽനാഗരുകാവ് ശ്രീ ദുർഗ്ഗാദേവി ക്ഷേത്രം. നാടിന് നന്മയും ഐശ്വര്യവും അഭിവൃദ്ധിയും പ്രദാനം ചെയ്‌തുകൊണ്ട് ശ്രീ ദുർഗ്ഗാദേവി ഉപദേവതമാരോടൊപ്പം ഇവിടെ കുടികൊള്ളുന്നു.
ക്ഷേത്രവും പരിസരങ്ങളുമെല്ലാം നിബിഢമായ മരങ്ങള്‍ കൊണ്ട് സമ്പന്നമാണ്. ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ് കാര്യസിദ്ധി പൂജ. വിജയത്തിനും ആഗ്രഹ പൂർത്തീകരണത്തിനും ദിവ്യാനുഗ്രഹം തേടുന്നതിനുമായി നടത്തുന്ന പൂജയാണിത്. ക്ഷേത്രത്തിൽ ഭക്തിനിർഭരമായി ആചരിക്കുന്ന മറ്റൊരു പ്രധാന പൂജയാണ് ആയില്യം പൂജ. സർപ്പശാപം, ദോഷങ്ങൾ, സന്താനസൗഭാഗ്യം, രോഗങ്ങൾ എന്നിവയുടെ പരിഹാരത്തിനായി നടത്തപ്പെടുന്ന പൂജയാണിത്.
പ്രത്യേകിച്ച് ആയില്യം നക്ഷത്രക്കാർക്കും, രാഹു, കേതു ദോഷങ്ങളുള്ളവർക്കും ഇത് വളരെ ഉത്തമമായി കണക്കാക്കപ്പെടുന്നു. കന്നി, തുലാം മാസങ്ങളിലെ ആയില്യം നക്ഷത്രം വിശേഷ ദിവസങ്ങളായി ആചരിക്കുന്നു. ഈ ദിവസങ്ങളിൽ നൂറും പാലും നേദിക്കുന്നതും നാഗരാജാവിനെ പൂജിക്കുന്നതും വളരെ പ്രധാനമാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
രാഹു-കേതു ദോഷ പരിഹാരത്തിന് തോട്ടത്തിൽ നാഗരുകാവ്; നൂറ്റാണ്ടുകളുടെ പഴക്കമുള്ള പുണ്യസന്നിധി
Next Article
advertisement
പ്രധാനമന്ത്രി ചെണ്ടക്കോൽ വാങ്ങി താളമിട്ടു; കണ്ണൂരുകാരൻ പ്രണവ് അമ്പരന്നു
പ്രധാനമന്ത്രി ചെണ്ടക്കോൽ വാങ്ങി താളമിട്ടു; കണ്ണൂരുകാരൻ പ്രണവ് അമ്പരന്നു
  • പ്രധാനമന്ത്രി മോദി അപ്രതീക്ഷിതമായി ചെണ്ടക്കോൽ വാങ്ങി മേളത്തിൽ രണ്ട് മിനിറ്റ് താളമിട്ടു

  • കണ്ണൂർ മാട്ടൂൽ സ്വദേശിയായ പ്രണവിന്റെ കൈയിൽ നിന്നാണ് പ്രധാനമന്ത്രി ചെണ്ടക്കോൽ ഏറ്റെടുത്തത്

  • കാസർഗോഡ് സ്വദേശിനികൾ ഉൾപ്പെടെ 16 അംഗ മലയാളി സംഘത്തിന് പ്രധാനമന്ത്രിയുടെ സാന്നിധ്യം ആവേശം നൽകി

View All
advertisement