കേരളത്തിലെ മുൻനിര സാമ്പത്തിക ശക്തികൾ വെളിപ്പെടുത്തി കണക്കുകൾ; തിരുവനന്തപുരത്തിൻ്റെ സ്ഥാനം അറിയണ്ടേ?
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
സംസ്ഥാനത്തിൻ്റെ തലസ്ഥാനമായ തിരുവനന്തപുരം 1,24,342.30 കോടി രൂപയുടെ കണക്കുകളോടെ...
കേരളത്തിൻ്റെ സാമ്പത്തിക വളർച്ചയുടെ ശക്തികേന്ദ്രങ്ങൾ ഏതൊക്കെ ജില്ലകൾ ആണെന്ന് വെളിപ്പെടുത്തിക്കൊണ്ടുള്ള കണക്കുകൾ പുറത്ത്. 2024-25 സാമ്പത്തിക വർഷത്തെ നോമിനൽ ഗ്രോസ് ഡിസ്ട്രിക്റ്റ് ഡൊമസ്റ്റിക് പ്രോഡക്റ്റ് കണക്കുകൾ പ്രകാരം, സംസ്ഥാനത്തിൻ്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകിയ മുൻനിര ജില്ലകൾ ഏതൊക്കെയാണെന്ന് സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് ഏറ്റവും ഉയർന്ന ജി.ഡി.പി. രേഖപ്പെടുത്തിയത് എറണാകുളമാണ്. 1,67,661.90 കോടി രൂപയുടെ ഏകദേശ കണക്കുകളോടെ, സംസ്ഥാനത്തിൻ്റെ വാണിജ്യ തലസ്ഥാനം, തുറമുഖം, വ്യവസായ മേഖല എന്നിവയുടെ പിൻബലത്തിൽ എറണാകുളം അതിൻ്റെ സാമ്പത്തിക മേധാവിത്വം ശക്തമായി നിലനിർത്തുന്നു. രണ്ടാം സ്ഥാനത്തുള്ള തൃശ്ശൂർ 1,30,104.05 കോടി രൂപയുടെ വളർച്ച രേഖപ്പെടുത്തി. സ്വർണ്ണ വ്യാപാരം, ശക്തമായ സാമ്പത്തിക സ്ഥാപനങ്ങൾ, സാംസ്‌കാരിക പൈതൃകം എന്നിവയുടെ പിൻബലത്തിലാണ് തൃശ്ശൂർ ഈ നേട്ടം കൈവരിച്ചത്.
സംസ്ഥാനത്തിൻ്റെ തലസ്ഥാനമായ തിരുവനന്തപുരം 1,24,342.30 കോടി രൂപയുടെ കണക്കുകളോടെ മൂന്നാം സ്ഥാനത്ത് നിലയുറപ്പിച്ചു. ഭരണ നിർവഹണ സ്ഥാപനങ്ങളും ടെക്‌നോപാർക്ക് പോലുള്ള ഐ.ടി. മേഖലയുടെ വളർച്ചയും തിരുവനന്തപുരത്തിന് ശക്തമായ പിന്തുണ നൽകുന്നു. തുടർന്ന് നാലാം സ്ഥാനത്ത് കൊല്ലം ജില്ലയും അഞ്ചാം സ്ഥാനത്ത് മലപ്പുറം ജില്ലയുമുണ്ട്. കൊല്ലം 1,19,217.76 കോടി രൂപയുടെ ജി ഡി പി രേഖപ്പെടുത്തി.
advertisement
തുറമുഖം, പരമ്പരാഗത വ്യവസായങ്ങൾ, പ്രവാസി വരുമാനം എന്നിവയിൽ ശക്തമായ പ്രകടനം കാഴ്ചവെച്ചു. മലപ്പുറം 1,08,492.85 കോടി രൂപയുടെ കണക്കുകളോടെ അഞ്ചാം സ്ഥാനത്തെത്തി. പ്രവാസികളുടെ വരുമാനത്തിൻ്റെ ഒഴുക്കും വ്യാപാര രംഗത്തെ വളർച്ചയുമാണ് മലപ്പുറത്തെ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ എത്തിച്ചത്. ഈ അഞ്ച് ജില്ലകളും ഒരു ലക്ഷം കോടി രൂപയുടെ വളർച്ച എന്ന നാഴികക്കല്ല് പിന്നിട്ടുവെന്നത് കേരളത്തിൻ്റെ സമ്പദ്‌വ്യവസ്ഥയുടെ ആരോഗ്യത്തെയാണ് സൂചിപ്പിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
December 11, 2025 7:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
കേരളത്തിലെ മുൻനിര സാമ്പത്തിക ശക്തികൾ വെളിപ്പെടുത്തി കണക്കുകൾ; തിരുവനന്തപുരത്തിൻ്റെ സ്ഥാനം അറിയണ്ടേ?







