റെക്കോർഡ് ബുക്കിൽ തിളങ്ങി രമ്യാ ശ്യാം: 60 സെക്കൻ്റിൽ 116 ലോഗോകൾ തിരിച്ചറിഞ്ഞ് ഗിന്നസ് റെക്കോർഡ്
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
നേരത്തേ ഉണ്ടായിരുന്ന ഓസ്‌ട്രേലിയൻ സ്വദേശിയുടെ 102 ലോഗോകൾ എന്ന റെക്കോർഡാണ് ഈ നേട്ടത്തിലൂടെ രമ്യ തകർത്തത്.
സാങ്കേതിക മികവിനൊപ്പം വിസ്മയകരമായ ഓർമ്മശക്തിയും വേഗവും കൊണ്ട് കേരളത്തിൻ്റെ യശസ്സ് ലോകത്തിന് മുന്നിൽ എത്തിച്ചിരിക്കുകയാണ് തിരുവനന്തപുരം സ്വദേശിനിയായ രമ്യാ ശ്യാം. യു.എസ്.ടി. എന്ന ഐ.ടി. സ്ഥാപനത്തിലെ പ്രൊഫഷണലായ രമ്യ, വെറും ഒരു മിനിറ്റുകൊണ്ട് (60 സെക്കൻഡ്) 116 വിവിധ കമ്പനികളുടെ ലോഗോകൾ തിരിച്ചറിഞ്ഞ് ഗിന്നസ് വേൾഡ് റെക്കോർഡ് പുസ്തകത്തിൽ സ്വന്തം പേര് എഴുതിച്ചേർത്തു. ഓർമ്മശക്തിയുടെ കാര്യത്തിലും വേഗതയിലും ഒരു നിമിഷം പോലും രമ്യയ്ക്ക് പിഴച്ചില്ല. സ്വന്തം പേരിൽ അങ്ങനെ ലോക റെക്കോർഡ് തന്നെ എഴുതിച്ചേർത്തു.
നേരത്തേ ഉണ്ടായിരുന്ന ഓസ്‌ട്രേലിയൻ സ്വദേശിയുടെ 102 ലോഗോകൾ എന്ന റെക്കോർഡാണ് ഈ നേട്ടത്തിലൂടെ രമ്യ തകർത്തത്. ഔദ്യോഗിക ഗിന്നസ് ജഡ്ജുമാരുടെയും സാക്ഷികളുടെയും സാന്നിധ്യത്തിൽ തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ വെച്ചായിരുന്നു റെക്കോർഡ് സ്ഥാപിക്കാനുള്ള ശ്രമം നടന്നത്. കഴിവും കൃത്യതയും ഉറച്ച മനസ്സും കൊണ്ട് കൈവരിച്ച ഈ ലോക വിജയം കേരളത്തിൻ്റെ അഭിമാനമായി മാറിയിരിക്കുകയാണ്.
കുടുംബത്തിൻ്റെ അകമഴിഞ്ഞ പിന്തുണയും നിരന്തരമായ അധ്വാനവുമാണ് ഈ ലോകനേട്ടം കൈവരിക്കാൻ രമ്യക്ക് കരുത്തായത്. ലോക റെക്കോർഡ് നേട്ടത്തിലൂടെ തിരുവനന്തപുരത്തിന് അഭിമാനമായി മാറിയിരിക്കുകയാണ് ഈ യുവതി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
November 25, 2025 4:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
റെക്കോർഡ് ബുക്കിൽ തിളങ്ങി രമ്യാ ശ്യാം: 60 സെക്കൻ്റിൽ 116 ലോഗോകൾ തിരിച്ചറിഞ്ഞ് ഗിന്നസ് റെക്കോർഡ്


