Dharmendra | ധർമേന്ദ്രയുടെ പ്രശസ്തരല്ലാത്ത പെണ്മക്കൾ എവിടെ? സണ്ണി, ബോബിമാരുടെ പെങ്ങന്മാരായ അജീതയും വിജേതയും

Last Updated:
ആദ്യഭാര്യ പ്രകാശ് കൗറിൽ ധർമേന്ദ്രയ്ക്ക് പിറന്ന മക്കളായ അജീതയും വിജേതയും. പ്രശസ്തരല്ലാത്ത താരപുത്രിമാർ എവിടെ?
1/6
ഒരു നേർരേഖയിൽ പറഞ്ഞുപോകാവുന്നതാണ് നടൻ ധർമേന്ദ്രയുടെ (Dharmendra) കുടുംബവിശേഷം. ആദ്യഭാര്യ പ്രകാശ് കൗറിൽ നാല് കുഞ്ഞുങ്ങൾ. രണ്ടാമത് വിവാഹം ചെയ്ത ഹേമ മാലിനിയിൽ രണ്ടു പെണ്മക്കൾ. ആദ്യവിവാഹത്തിലെ മക്കളായ സണ്ണി ഡിയോൾ, ബോബി ഡിയോൾ, രണ്ടാം വിവാഹത്തിൽ പിറന്ന അഹാന ഡിയോൾ, ഇഷ ഡിയോൾ എന്നിവരെ അറിയാത്തവരില്ല. സണ്ണിക്കും ബോബിക്കും അവരുടെ തന്നെ അച്ഛനമ്മമാരുടെ മക്കളായ രണ്ടു സഹോദരിമാർ കൂടിയുണ്ട്. അവരാണ് അജീതയും വിജേതയും. പാപ്പരാസികൾക്ക് പോലും അവരുടെ മുഖം പരിചയമില്ല എന്ന് പറയാം

advertisement
2/6
തന്റെ തൊണ്ണൂറാം ജന്മദിനത്തിന് ദിവസങ്ങൾ ശേഷിക്കവേയാണ് ധർമേന്ദ്രയുടെ വിടവാങ്ങൽ. അച്ഛന്റെയും മകളുടെയും പിറന്നാൾ ഒന്നിച്ചാഘോഷിക്കും എന്ന പ്ലാൻ പോലും പുറത്തുവന്നിരുന്നു. എന്നാൽ, 89ന്റെ പടിയിറക്കം കാണാൻ നിൽക്കാതെ അദ്ദേഹം യാത്രയായി. പിതാവിന്റെ വിയോഗവേളയിൽ സണ്ണി, ബോബി, ഇഷ, അഹാനമാരെ പലരും ശ്രദ്ധിച്ചു. അപ്പോഴും പ്രകാശ് കൗറിൽ അദ്ദേഹത്തിന് പിറന്ന മക്കളായ അജീതയും വിജേതയും എവിടെയും ചർച്ചയാക്കപ്പെട്ടില്ല. അവർ അവിടെയുണ്ടോ എന്ന് പോലും തീരെ വേണ്ടപ്പെട്ടവർക്കല്ലാതെ മറ്റാർക്കും അറിയില്ല (തുടർന്ന് വായിക്കുക)

3/6
പ്രകാശ് കൗറിന്റെ പെണ്മക്കൾ രണ്ടുപേരും സിനിമയുടെ പരിസരത്തു പോലും വരാതെ ഒഴിഞ്ഞു മാറിയവരാണ്. അവരെ പൊതുവിടത്തിൽ കണ്ടാൽ പോലും ആരും തിരിച്ചറിഞ്ഞു എന്ന് വരില്ല. രണ്ടുപേരും വിവാഹജീവിതം നയിച്ച്‌ അവരുടേതായ വഴിക്കാണ്. അജീതയും വിജേതയും ആരാണ്, ആരെല്ലാമാണ് അവരുടെ ജീവിതപങ്കാളികൾ തുടങ്ങിയ വിവരങ്ങൾ ഒന്ന് പരിശോധിക്കാം

4/6
വിജേത ഡിയോൾ എന്ന മകളുടെ പേരുമായി ചേർത്താണ് ധർമേന്ദ്രയുടെ നിർമാണ കമ്പനിയുടെ പേര്. 'വിജേത പ്രൊഡക്ഷൻ പ്രൈവറ്റ് ലിമിറ്റഡ്' എന്നാണ് ആ സ്ഥാപനം അറിയപ്പെടുന്നത്. ഈ മകൾക്ക് ഇപ്പോൾ പ്രായം 63 വയസ്. രാജ്കമൽ ഹോൾഡിങ്‌സ് ആൻഡ് ട്രേഡിങ്ങ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ ആയി പ്രവർത്തിച്ചു പോരുകയാണ് വിജേത ഡിയോൾ ഇപ്പോൾ. ഭർത്താവ് വിവേക് ഗിൽ. സഹിൽ, പ്രേരണ എന്നിവരാണ് അവരുടെ മക്കൾ. വിജേത പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിന് മുന്നിൽ വരാതെ തന്റെ കുടുംബവുമൊന്നിച്ച് ഡൽഹിയിലാണ് താമസം

5/6
അജീത ഡിയോൾ ആണ് മറ്റൊരു മകൾ. ധർമേന്ദ്ര- പ്രകാശ് കൗർ ദമ്പതികളുടെ ഈ മകൾ ചേച്ചിയെ പോലെ ബോളിവുഡിന്റെ മുറ്റത്തു പോലും എത്തിനോക്കാതെ ജീവിതം നയിച്ച് പോരുകയാണ്. അവർ അമേരിക്കയിലാണ്. ഇവിടെ മനഃശാസ്ത്രത്തിൽ അധ്യാപികയാണ്. ഡോളി എന്ന ഓമനപ്പേരിലാണ് അജീത വീട്ടിൽ അറിയപ്പെടുന്നത്. ഇന്ത്യൻ-അമേരിക്കൻ ദന്തരോഗ വിദഗ്ധൻ കിരൺ ചൗധരിയാണ് അവരുടെ ഭർത്താവ്. വിവാഹശേഷം അവർ കാലിഫോർണിയയിലേക്ക് താമസം മാറി. നികിത ചൗധരി, പ്രിയങ്ക ചൗധരി എന്നിവരാണ് ദമ്പതികളുടെ മക്കൾ

6/6
ഹേമ മാലിനിയിൽ പിറന്ന മക്കളായ ഇഷ ഡിയോൾ, അഹാന ഡിയോൾ എന്നിവർ സണ്ണി, ബോബിമാരുടെ പ്രിയപ്പെട്ട അനുജത്തിമാരാണ്. മൂത്ത ജ്യേഷ്‌ഠനോട് അവർക്ക് അച്ഛനോടെന്ന പോലെ ബഹുമാനവും സ്നേഹവുമുണ്ട്. കുട്ടിക്കാലത്ത് തനിക്ക് ഇഷ്‌ടപ്പെട്ട നൈക്കി ഷൂ ഇഷ ഏറ്റവുമധികം ആവശ്യപ്പെടുന്നത് ജ്യേഷ്‌ഠൻ സണ്ണിയോടാണ്. അനുജത്തി ചോദിക്കുമ്പോഴെല്ലാം അത് വാങ്ങിക്കൊടുക്കാൻ ചേട്ടൻ തയാർ. അങ്ങനെ വീട്ടിൽ ഒരു വലിയ നിരയിൽ തനിക്ക് നൈക്കി ഷൂകൾ ഉണ്ടെന്ന് ഇഷ ഡിയോൾ ഹേമ മാലിനിക്കും അഹാന ഡിയോളിനുമൊപ്പം പങ്കെടുത്ത ഒരഭിമുഖത്തിൽ പണ്ട് വെളിപ്പെടുത്തിയിരുന്നു. അനുജത്തിമാർക്ക് ഏതുനേരവും സഹായവും പിന്തുണയുമായി വരാൻ ജ്യേഷ്‌ഠന്മാർ സദാ തയാറാണ്

കാമുകനൊപ്പം ഭര്‍ത്താവിനെ കൊന്ന് മൃതദേഹം വീപ്പയില്‍ ഒളിപ്പിച്ച സ്ത്രീ പെണ്‍കുഞ്ഞിന് ജന്മം നല്‍കി

  • ഭർത്താവിനെ കൊന്ന് വീപ്പയിൽ ഒളിപ്പിച്ച മുസ്‌കാൻ പെൺകുഞ്ഞിന് ജന്മം നൽകി; അമ്മയും കുഞ്ഞും സുഖം.

  • മുസ്‌കാനും കാമുകൻ സാഹിൽ ശുക്ലയും ചേർന്ന് മാർച്ച് നാലിന് സൗരഭിനെ മയക്കുമരുന്ന് നൽകി കൊലപ്പെടുത്തി.

  • മുസ്‌കാന്റെ കുടുംബത്തെ അറിയിച്ചെങ്കിലും ആരും ആശുപത്രിയിലെത്തിയില്ല; കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തി.

View All
advertisement