പെരിങ്ങമ്മല ആദിവാസി ഉന്നതികളിൽ എൻ.ജി.ഒ. യൂണിയൻ ഓണക്കിറ്റ് വിതരണം
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
വനമേഖലയിലെ ഈ കുടുംബങ്ങൾക്ക് ഇത് ഒരു ഓണസമ്മാനം മാത്രമല്ല, സ്നേഹത്തിൻ്റെയും ഐക്യദാർഢ്യത്തിൻ്റെയും പ്രതീകം കൂടിയാണ്.
പെരിങ്ങമ്മല പഞ്ചായത്തിലെ പോട്ടമാവ്, ശാസ്താംനട എന്നീ ഉന്നതികളിൽ ഇത്തവണത്തെ ഓണാഘോഷങ്ങൾക്ക് നിറം പകർന്ന് കേരള എൻ.ജി.ഒ. യൂണിയൻ സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം സംഘടിപ്പിച്ചു. ഡി.കെ. മുരളി MLA പരിപാടി ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ എട്ട് വർഷമായി ഈ വനമേഖലയോട് ചേർന്നുള്ള ആദിവാസി ഉന്നതികളിൽ വിവിധ സംഘടനകളുടെ സഹായത്തോടെ ഭക്ഷ്യധാന്യങ്ങളടങ്ങിയ കിറ്റുകൾ എത്തിക്കാൻ കഴിഞ്ഞത് വലിയൊരു നേട്ടമാണെന്ന് സംഘാടകർ പറഞ്ഞു. എൻ.ജി.ഒ. യൂണിയൻ ജില്ലാ പ്രസിഡൻ്റ് ജി. ഉല്ലാസ് കുമാർ അധ്യക്ഷനായ ചടങ്ങിൽ, എൻ.ജി.ഒ. യൂണിയൻ സംസ്ഥാന ട്രഷറർ വി.കെ. ഷീജ, പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷിനു മടത്തറ, പഞ്ചായത്ത് മെമ്പർമാരായ ജയ് സിംഗ്, കലയപുരം അൻസാരി, മുഹമ്മദ് സിയാദ്, ഷെഹ്നാസ്, ശിവപ്രസാദ്, സുലൈമാൻ, എൻ.ജി.ഒ. യൂണിയൻ ജില്ലാ സെക്രട്ടറി ഷിനു റോബർട്ട്, കെ.ആർ. സുഭാഷ്, എ. അശോക്, കെ.ആർ. സനു, ഊരുമൂപ്പൻ നാരായണൻ കാണി തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.
advertisement
സഹായിക്കാൻ മനസ്സുള്ള ഒരു സമൂഹം ഒപ്പമുണ്ടെന്ന് ഈ ഓണക്കിറ്റ് വിതരണം ഓർമ്മിപ്പിക്കുന്നു. വനമേഖലയിലെ ഈ കുടുംബങ്ങൾക്ക് ഇത് ഒരു ഓണസമ്മാനം മാത്രമല്ല, സ്നേഹത്തിൻ്റെയും ഐക്യദാർഢ്യത്തിൻ്റെയും പ്രതീകം കൂടിയാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
September 03, 2025 2:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
പെരിങ്ങമ്മല ആദിവാസി ഉന്നതികളിൽ എൻ.ജി.ഒ. യൂണിയൻ ഓണക്കിറ്റ് വിതരണം