നിലയ്ക്കാമുക്ക് സ്കൂളിലും വർണകൂടാരം ഒരുങ്ങി; ഇനി പഠനം കളർ ആകും 

Last Updated:

നിലയ്ക്കാമുക്ക് ഗവൺമെന്റ് യു.പി.എസ് സ്കൂളിലും പ്രൈമറി ക്ലാസ്സുകളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് അനുയോജ്യമായ രീതിയിൽ ക്ലാസ് മുറികൾ ചിട്ടപ്പെടുത്തുകയും അവരുടെ കഴിവുകൾ പരിപോഷിപ്പിക്കാൻ വേണ്ട ഇടങ്ങൾ ക്ലാസ് മുറിയിൽ തന്നെ തയ്യാറാക്കുകയും ചെയ്യുകയാണ് വർണ്ണ കൂടാരം എന്ന പദ്ധതി ഒരുങ്ങി.

പദ്ധതി ഉദ്ഘാടനത്തിനിടെ 
പദ്ധതി ഉദ്ഘാടനത്തിനിടെ 
തിരുവന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വർക്കല ഉപജില്ലയിലെ നിലയ്ക്കാമുക്ക് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി യു പി എസ് നിലയ്ക്കാമുക്ക്.പ്രീ പ്രൈമറി ക്ലാസ്സുകളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് അനുയോജ്യമായ രീതിയിൽ ക്ലാസ് മുറികൾ ചിട്ടപ്പെടുത്തുകയും അവരുടെ കഴിവുകൾ പരിപോഷിപ്പിക്കാൻ വേണ്ട ഇടങ്ങൾ ക്ലാസ് മുറിയിൽ തന്നെ തയ്യാറാക്കുകയും ചെയ്യുകയാണ് വർണ്ണ കൂടാരം എന്ന പദ്ധതിയിലൂടെ.
സർവ്വശിക്ഷാ കേരള നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെയാണ് വന്ന കൂടാരം ബാല പദ്ധതികളുടെ ഉദ്ഘാടനം ഒ. എസ് അംബിക എം. എൽ. എ നിർവഹിച്ചത്. ശാസ്ത്രീയ പ്രീ- സ്കൂൾ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും പൊതു വിദ്യാലയങ്ങളുടെ മുഖഛായ തന്നെ മാറ്റുന്ന പ്രവർത്തനമാണ് സമഗ്ര ശിക്ഷാ കേരളം സംസ്ഥാനത്ത് നടപ്പിലാക്കുന്ന വർണ്ണക്കൂടാരം പദ്ധതി.
വക്കം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. ലാലിജ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് പ്രീത ദേവദാസ് സ്വാഗതം ആശംസിക്കുകയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജാ ബീഗം മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു.എസ്. എസ്. കെ ജില്ലാ പ്രോജക്ട് കോഡിനേറ്റർ ശ്രീകുമാരൻ പദ്ധതി വിശദീകരണം നടത്തി.
advertisement
പ്രീ പ്രൈമറി രംഗത്ത് അന്താരാഷ്ട്ര നിലവാരമുള്ള പഠന സൗകര്യം ഒരുക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പരിപാടിയാണ് ‘ വർണക്കൂടാരം ‘ മാതൃകാ പ്രീ പ്രൈമറി സ്കൂളുകൾ.
കളികളിലൂടെ കുട്ടികളുടെ കഴിവുകൾ മെച്ചപ്പെടുത്തുകയും ശിശു വികാസ മേഖലകളിലെ ശേഷികൾ ഉറപ്പാക്കുകയും ചെയ്യുന്ന ശാസ്ത്രീയ പ്രീ സ്കൂൾ വിദ്യാഭ്യാസ രീതിയാണ് കേരളത്തിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഘട്ടം ഘട്ടമായി കേരളത്തിലെ മുഴുവൻ പ്രീ – പ്രൈമറി സ്‌കൂളുകളിലും ഈ പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.
advertisement
കുട്ടികൾക്ക് സന്തോഷത്തോടെയും അവരുടെ അഭിരുചിക്കനുസരിച്ചും കളികളിൽ ഏർപ്പെടാൻ കഴിയുന്ന വിശാലവും ശിശു സൗഹൃദവുമായ പ്രവർത്തന ഇടങ്ങൾ ഒരുക്കുക എന്നതാണ് വർണക്കൂടാരം മാതൃകാ പ്രീ പ്രൈമറി സ്കൂൾ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത് . കുഞ്ഞുങ്ങളുടെ ഭാഷാ ശേഷി വളർത്താൻ സഹായിക്കുന്ന ഭാഷാ വികാസയിടം, ലഘു ശാസ്ത്ര പരീക്ഷണങ്ങൾക്കും നിരീക്ഷണത്തിനും അവസരം നൽകുന്ന ശാസ്ത്രയിടം, കളികളിലൂടെ കണക്കിന്റെ ആദ്യപാഠങ്ങൾ നുണയുന്ന ഗണിതയിടം തുടങ്ങി കുട്ടിയുടെ സർവതോന്മുഖ വികാസത്തിനു സഹായിക്കുന്ന 13 പ്രവർത്തന ഇടങ്ങൾ (ആക്ടിവിറ്റി ഏരിയകൾ )ആണ് ഓരോ സ്‌കൂളിലും വർണ്ണക്കൂടാരത്തിലൂടെ സജ്ജമാക്കുന്നത്. ഈ വർഷം 44 കോടി രൂപ ചെലവഴിച്ച്‌ സംസ്ഥാനത്തെ 440 പ്രീ- പ്രൈമറി സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന വർണ്ണക്കൂടാരം പദ്ധതിയുടെ നിർമാണം പൂർത്തിയാകുമ്പോൾ പ്രീ -പ്രൈമറി സ്‌കൂളുകളുടെ എണ്ണം 650 ആയി ഉയരും.
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
നിലയ്ക്കാമുക്ക് സ്കൂളിലും വർണകൂടാരം ഒരുങ്ങി; ഇനി പഠനം കളർ ആകും 
Next Article
advertisement
ബലാത്സം​ഗ കേസ്; ജാമ്യത്തിൽ കഴിയുന്ന സിദ്ദിഖിന് വിദേശത്ത് പോകാൻ അനുമതി
ബലാത്സം​ഗ കേസ്; ജാമ്യത്തിൽ കഴിയുന്ന സിദ്ദിഖിന് വിദേശത്ത് പോകാൻ അനുമതി
  • തിരുവനന്തപുരത്ത് ബലാത്സം​ഗ കേസിൽ ജാമ്യത്തിൽ കഴിയുന്ന സിദ്ദിഖിന് വിദേശത്തേക്ക് പോകാൻ അനുമതി ലഭിച്ചു.

  • യുഎഇ, ഖത്തര്‍ എന്നിവിടങ്ങളിലേക്കു പോകാനാണ് സിദ്ദിഖിന് ഒരു മാസത്തേക്ക് അനുമതി നൽകിയിരിക്കുന്നത്.

  • സിനിമ ചിത്രീകരണങ്ങൾക്കും ചടങ്ങുകൾക്കുമായി വിദേശത്തേക്ക് പോകാനാണ് സിദ്ദിഖ് അനുമതി തേടിയത്.

View All
advertisement