വെള്ളായണി ജലോത്സവത്തിൽ കാക്കാമൂല ബ്രദേഴ്സ് ചാമ്പ്യന്മാർ
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
ഒന്നാം തരം വള്ളങ്ങളുടെ മത്സരത്തിൽ രണ്ടാം സ്ഥാനം കെ. ഗോപി ക്യാപ്റ്റനായ കാക്കാമൂല നടുഭാഗവും ശ്യാം ക്യാപ്റ്റനായ കാക്കാമൂല ബിബിസി പുന്നവിള മൂന്നാം സ്‌ഥാനവും നേടി.
കായലിൻ്റെയും വള്ളങ്ങളുടെയും ഒക്കെ നാടാണ് ആലപ്പുഴ. അതിനാൽ തന്നെ കേരളത്തിൻ്റെ ജലോത്സവങ്ങളുടെ മുഖമുദ്രയാണ് ആലപ്പുഴ. തിരുവനന്തപുരം തലസ്ഥാനം നഗരിയാണെങ്കിൽ കൂടി ജലോത്സവങ്ങൾക്ക് പേരുകേട്ട ഇടമേയല്ല. എന്നിരുന്നാലും ഇവിടെയുമുണ്ട് ചില ചെറിയ വള്ളംകളി മത്സരങ്ങൾ. അതിലൊന്നാണ് വെള്ളായണി ജലോത്സവം.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന വെള്ളായണി അയ്യങ്കാളി ജലോത്സവത്തിൽ ഇത്തവണ വിജയകിരീടം അണിഞ്ഞത് ഒന്നാം തരം വള്ളങ്ങളുടെ ഇനത്തിൽ ബിജു ക്യാപ്റ്റനായ കാക്കാമൂല ബ്രദേഴ്സ് ആയിരുന്നു. ഒന്നാം തരം വള്ളങ്ങളുടെ മത്സരത്തിൽ രണ്ടാം സ്ഥാനം കെ. ഗോപി ക്യാപ്റ്റനായ കാക്കാമൂല നടുഭാഗവും ശ്യാം ക്യാപ്റ്റനായ കാക്കാമൂല ബിബിസി പുന്നവിള മൂന്നാം സ്‌ഥാനവും നേടി.
രണ്ടാം തരം വള്ളങ്ങളുടെ വിഭാഗത്തിൽ എസ്. അജി ക്യാപ്റ്റനായ ബ്ലൂ ബേർഡ്സ് കാക്കാമൂല ഒന്നാം സ്ഥാനവും ജി.എസ്. ശംഭു ക്യാപ്റ്റനായ കാക്കാമൂല ബ്രദേഴ്സസ് രണ്ടാം സ്‌ഥാനവും യു.എസ്. ജിത്തു ക്യാപ്റ്റനായ ഊക്കോട് വടക്കേക്കര മൂന്നാം സ്‌ഥാനവും നേടി. മൂന്നാം തരം വള്ളങ്ങളുടെ വിഭാഗത്തിൽ കെ. ഷൈജു ക്യാപ്റ്റനായ കാക്കാമൂല പടക്കുതിരയും എസ്.എ. അഭിജിത് ക്യാപ്റ്റനായ വെള്ളായണി കാരിച്ചാലും എസ്. ഇഗ്നേഷ്യസ് ക്യാപ്റ്റനായ കാക്കാമൂലയും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
September 08, 2025 6:02 PM IST