വൈവിധ്യത്തിൻ്റെയും കലാപ്രകടനങ്ങളുടെയും വിരുന്നായി വൈപ്പിൻ മണ്ഡലതല ‘ഓണോത്സവ്’
- Published by:Gouri S
- local18
- Reported by:Nandana KS
Last Updated:
വിവിധ സംസ്ഥാനങ്ങളിലെ തനത് നൃത്ത കലകളും, സംഗീതവും, നാടൻ പാട്ടുകളും, തിരുവാതിരയും കൈകൊട്ടിക്കളിയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
വൈപ്പിൻ മണ്ഡലതല ഓണാഘോഷം 'ഓണാേത്സവ്' വൈവിധ്യമാർന്ന കലാ പ്രകടനങ്ങളും ജനപങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായി. കടമക്കുടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. ഓണാഘോഷം ഉദ്ഘാടനം ചെയ്തു. ഓണോത്സവ് പോലുള്ള സംഗമങ്ങൾ സാംസ്കാരിക മേഖലയുടെ ഉണർവിന് അനിവാര്യമാണെന്ന് ഉണ്ണികൃഷ്ണൻ എം.എൽ.എ. പറഞ്ഞു. കടമക്കുടിയുടെ കലാസാംസ്കാരിക രംഗത്തിന് അപചയം തട്ടാതെ മുന്നോട്ടു കൊണ്ടു പോകേണ്ടതുണ്ട്.
ഇത്തരത്തിലുള്ള സംഗമങ്ങൾ അതിന് സഹായകമാകുമെന്നും വൈപ്പിൻ എം.എൽ.എ. കൂട്ടിച്ചേർത്തു. തുടർന്ന് ഭാരത് ഭവനിൽ ഒരുക്കിയ നൃത്ത സംഗീത പരിപാടികൾ അരങ്ങേറി. വിവിധ സംസ്ഥാനങ്ങളിലെ തനത് നൃത്ത കലകളും, സംഗീതവും, നാടൻ പാട്ടുകളും, തിരുവാതിരയും കൈകൊട്ടിക്കളിയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. തെലങ്കാനയിലെ മാതുരി, ധിംസ, തമിഴ്നാട്ടിലെ കരഗാട്ടം, നെയ്യാണ്ടിമേളം, ഝാർഖണ്ഡിലെ ചൗ, ജുമർ, ഉത്തർപ്രദേശിലെ ആവാധി, ഹോളി, പശ്ചിമ ബംഗാളിലെ പുരുലിയ ചൗ, ഒഡീഷയിലെ മയൂരഭഞ്ജ് ചൗ എന്നീ കലാരൂപങ്ങളാണ് അരങ്ങേറിയത്.
വൈപ്പിൻ്റെ തനത് കാർഷിക ഉൽപന്നമായ പൊക്കാളി അരി കൊണ്ടുണ്ടാക്കിയ കഞ്ഞി ജനങ്ങൾ ആഹ്ലാദപൂർവ്വം സ്വീകരിച്ചു. കടമക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മേരി വിൻസെൻ്റ് അധ്യക്ഷയായി. കവി അനിൽകുമാർ മുഖ്യാതിഥിയായി. ഫ്രാഗ് പ്രസിഡൻ്റ് അഡ്വ. വി. പി. സാബു, അഡ്വ. ഡെന്നിസൺ കോമത്ത്, കടമക്കുടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ. പി. രാജ്, വാർഡ് അംഗങ്ങളായ വി. എ. ബെഞ്ചമിൻ, ഷീജ ജോസ് തുടങ്ങിയവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
September 08, 2025 5:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kochi/
വൈവിധ്യത്തിൻ്റെയും കലാപ്രകടനങ്ങളുടെയും വിരുന്നായി വൈപ്പിൻ മണ്ഡലതല ‘ഓണോത്സവ്’