കായകൽപ്പ് അവാർഡിൽ ഒന്നാംസ്ഥാനം നേടി അവനവഞ്ചേരി സർക്കാർ സിദ്ധ ഡിസ്പെൻസറി
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
95.5 ശതമാനം മാർക്കോടെയാണ് അവനവഞ്ചേരി സർക്കാർ സിദ്ധ ഡിസ്പെൻസറി ഒന്നാം സ്ഥാനത്ത് എത്തിയത്.
സംസ്ഥാന ആയുഷ് വകുപ്പ് പ്രഥമമായി ഏർപ്പെടുത്തിയ 'കായകൽപ്പ്' അവാർഡ് പദ്ധതിയുടെ ഭാഗമായി ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങളുടെ (AHWC) വിഭാഗത്തിൽ തിരുവനന്തപുരം ജില്ലയിൽ നിന്ന് സർക്കാർ സിദ്ധ ഡിസ്പെൻസറി അവനവഞ്ചേരി ഒന്നാംസ്ഥാനം കരസ്ഥമാക്കി. സംസ്ഥാനത്തെ മികച്ച സർക്കാർ ആശുപത്രികൾക്ക് നൽകിവരുന്ന പുരസ്കാരമാണ് കായകല്പ.
സർക്കാർ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി നൽകുന്ന അവാർഡ് ആണ് കായകൽപ്പ്. 95.5 ശതമാനം മാർക്കോടെയാണ് അവനവഞ്ചേരി സർക്കാർ സിദ്ധ ഡിസ്പെൻസറി ഒന്നാം സ്ഥാനത്ത് എത്തിയത്. ജില്ലയിൽ തന്നെ ഏറ്റവും മികച്ച റാങ്കിംഗ് ആണ് ഈ ആശുപത്രി കരസ്ഥമാക്കിയിരിക്കുന്നത്. സിദ്ധ ആശുപത്രികളും മത്സര ഗണത്തിൽ ഉൾപ്പെടുത്തിയതിന് ശേഷം ആണ് അവനവഞ്ചേരി ആശുപത്രിക്ക് പുരസ്കാരം ലഭിക്കുന്നത്.
ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ കുമാരി എസ്, ആരോഗ്യ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ സുധീർ, മെഡിക്കൽ ഓഫീസർമാരായ ഡോ. വി ബി വിജയകുമാർ, ഡോ. ചന്ദ്രപ്രഭു എം എന്നിവർ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജിൽ നിന്ന് പുരസ്കാരവും, സർട്ടിഫിക്കറ്റും, ഒരു ലക്ഷം രൂപ ക്യാഷ് അവാർഡും ഏറ്റുവാങ്ങി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
September 08, 2025 5:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
കായകൽപ്പ് അവാർഡിൽ ഒന്നാംസ്ഥാനം നേടി അവനവഞ്ചേരി സർക്കാർ സിദ്ധ ഡിസ്പെൻസറി