കൊച്ചി: ജിവന് ഭീഷണിയുണ്ടെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. നിരന്തരം ഭീഷണി സന്ദേശം ലഭിക്കുന്നെന്നും മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ആരോപണം ഉന്നയിക്കുന്നത് നിര്‍ണമെന്നാവശ്യപ്പെട്ടാണ് ഭീഷണയെന്നും സ്വപ്ന പറഞ്ഞു. പേരും വിലാസവും വെളിപ്പെടുത്തിയാണ് ഭീഷണിയെന്നും ഗുണ്ടാ നേതാവ് മരട് അനീഷിന്റെ പേരിലും ഭീഷണി ലഭിച്ചെന്ന് സ്വപ്‌ന പറഞ്ഞു.
മലപ്പുറം സ്വദേശി നൗഫല്‍ ആണ് സ്വപ്‌നയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. കെ.ടി.ജലീല്‍ പറഞ്ഞിട്ടാണ് വിളിച്ചതെന്ന് നൗഫല്‍ പറഞ്ഞതായി സ്വപ്‌ന. ഭീഷണി സന്ദേശങ്ങൾക്ക് തെളിവുണ്ടെന്ന് വ്യക്തമാക്കിയ സ്വപ്ന ഫോൺ കോളുകളുടെ റെക്കോഡിംഗുകളും പുറത്ത് വിട്ടു.
ഇ.ഡി. നടത്തുന്ന അന്വേഷണത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത് തടയാനാണ് ഭീഷണിയെന്ന് കരുതുന്നതെന്ന് സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണം ആവശ്യപ്പെട്ട് ഭീഷണി സന്ദേശം സഹിതം ഡിജിപിയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. താനും കുടുംബവും ഏത് നിമിഷവും കൊല്ലപ്പെടുമെന്നും സ്വപ്‌ന പറഞ്ഞു. ജീവനുള്ള കാലം ഇ.ഡി.യോട് സഹകരിയ്ക്കുമെന്ന് സ്വപ്‌ന വ്യക്തമാക്കി.
ഗൂഢാലോചന കേസിൽ ക്രൈം ബ്രാഞ്ച് വിളിപ്പിച്ചെങ്കിലും പോകാൻ സാധിച്ചിട്ടില്ല. ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തോട് സഹകരിക്കും. ഇഡി അന്വേഷണം നടക്കുന്നതിനാലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹാജരാകാൻ സാധിക്കാത്തത്. ഇഡി അന്വേഷണം തടസപ്പെടുത്താനാണ് ക്രൈം ബ്രാഞ്ച് ശ്രമിക്കുന്നതെന്നും സ്വപ്ന പറഞ്ഞു.
'ആ ചുവന്ന സ്‌കൂട്ടറുകാരനും പങ്കില്ല' AKG സെന്‍റര്‍ ആക്രമണക്കേസിലെ പ്രതിയെ കണ്ടെത്താനാകാതെ പോലീസ്
എകെജി സെന്‍ററിന് നേരെ അജ്ഞാതന്‍റെ ആക്രമണം നടന്നിട്ട് 2 ദിവസം പിന്നിടുമ്പോഴും പ്രതിയെ കണ്ടെത്താനാകാതെ പോലീസ്. അന്വേഷണ സംഘം ശേഖരിച്ച സിസിടിവി ദൃശ്യങ്ങളില്‍ ഉള്ള ഒരാള്‍ അക്രമിയല്ലെന്നാണ് ഇപ്പോള്‍ പറയുന്നത്. സിസിടിവി ദൃശ്യങ്ങളില്‍ കണ്ട ചുവന്ന സ്‌കൂട്ടറുകാരന്‍ അക്രമിയല്ലെന്നാണ് വ്യക്തമായിരിക്കുന്നത്. അക്രമം ഉണ്ടാകുന്നതിന് മുമ്പ് രണ്ട് തവണ ഈ സ്‌കൂട്ടര്‍ എകെജി സെന്ററിന് മുന്നിലൂടെ പോയിരുന്നു. എന്നാല്‍, നഗരത്തില്‍ തട്ടുകട നടത്തുന്ന ഒരാളാണ് ഇതെന്നാണ് പോലീസ് പറയുന്നത്.
സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പുരോഗതിയുണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതിയിലേക്കെത്താനുള്ള സൂചനകള്‍ ലഭിക്കാതായതോടെ അന്വേഷണം വഴിമുട്ടി. സ്ഫോടക വസ്തുവെറിഞ്ഞ പ്രതിക്ക് മറ്റാരുടെയോ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം.
ആക്രമണം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നവരുടെ ഫോണ്‍ വിവരങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. മൊബൈല്‍ ടവറിന് കീഴില്‍ വന്ന ഫോണ്‍ നമ്പരുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിയാനാകുമെന്ന് പോലീസ് പ്രതീക്ഷിക്കുന്നു. മാത്രമല്ല സംഭവം നടന്ന സമയത്തെ ഫോണ്‍വിളികളുടെ വിവരങ്ങളും പരിശോധിക്കുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.