തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന്റെ സമയക്രമവും ടിക്കറ്റ് നിരക്കും നിശ്ചയിച്ചു. രാവിലെ 5.10 ന് തിരുവനന്തപുരത്തു നിന്നും ട്രെയിന്‍ പുറപ്പെടും. ഉച്ചയ്ക്ക് 12.30 ന് കണ്ണൂരിലെത്തും. ഉച്ചയ്ക്ക് 2 മണിക്ക് കണ്ണൂരില്‍ നിന്നും പുറപ്പെട്ട് രാത്രി 9.20 ന് തിരുവനന്തപുരത്ത് തിരിച്ചെത്തും. ട്രയല്‍ റണ്‍ നടത്തിയ സമയക്രമം തന്നെയാണ് റെയില്‍വേ നിശ്ചയിച്ചിട്ടുള്ളത്.
ഇക്കോണമി കോച്ചില്‍ കണ്ണൂരിലേക്ക് ഭക്ഷണം അടക്കം 1400 രൂപയാകും നിരക്ക്. വന്ദേഭാരതിന് 78 സീറ്റ് വീതമുള്ള 12 ഇക്കോണമി കോച്ചുകളാണ് ഉണ്ടാകുക. എക്സിക്യൂട്ടീവ് കോച്ചില്‍ നിരക്ക് 2400 രൂപയാണ്. രണ്ട് എക്സിക്യൂട്ടീവ് കോച്ചുകളില്‍ 54 സീറ്റ് വീതമാണ് ഉണ്ടാകുക. ഭക്ഷണം സഹിതമാണ് 2400 രൂപ.
Also Read- പരീക്ഷണ ഓട്ടത്തിൽ വന്ദേ ഭാരത് വൈകി; റെയിൽവേ ഉദ്യോഗസ്ഥന് സസ്പെൻഷൻ
മുന്നിലും പിന്നിലും എഞ്ചിനോട് ചേര്‍ന്ന് 44 സീറ്റ് വീതമുള്ള രണ്ടു കോച്ച് വേറെയുമുണ്ടാകും. ഈ മാസം 25ന് തിരുവനന്തപുരം തമ്പാനൂര്‍ സ്റ്റേഷനില്‍ വെച്ച് വന്ദേ ഭാരതിന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.