പരീക്ഷണ ഓട്ടം പൂർത്തിയാക്കി വന്ദേഭാരത് തിരുവനന്തപുരത്ത് തിരിച്ചെത്തി; കണ്ണൂരിൽ നിന്നെത്തിയത് 7 മണിക്കൂർ 20 മിനിറ്റ് കൊണ്ട്

Last Updated:

ഏഴ് മണിക്കൂര്‍ 20 മിനിറ്റാണ് കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള പരീക്ഷണ ഓട്ടത്തിനെടുത്ത സമയം. മടക്കയാത്രക്ക് പത്ത് മിനിറ്റ് അധികമെടുത്തു

തിരുവനന്തപുരം: പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കി വന്ദേഭാരത് എക്സ്പ്രസ് തിരുവനന്തപുരത്ത് മടങ്ങിയെത്തി. ഉച്ചയ്ക്ക് 2.10 ന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് 7 മണിക്കൂര്‍ 20 മിനിറ്റുകൊണ്ടാണ് തിരുവനന്തപുരത്ത് തിരിച്ചെത്തിയത്. ഏഴ് മണിക്കൂര്‍ 10 മിനിറ്റാണ് തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കുള്ള പരീക്ഷണ ഓട്ടത്തിനെടുത്ത സമയം. മടക്കയാത്രക്ക് പത്ത് മിനിറ്റ് അധികമെടുത്തു. ആദ്യ പരീക്ഷണ ഓട്ടം വിജയകരമാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. എന്നാൽ റെയില്‍വേയുടെ ഔദ്യോഗിക പ്രതികരണം വരേണ്ടതുണ്ട്.
തിങ്കളാഴ്ച രാവിലെ 5.10 ന് തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് തിരിച്ചത്. ഉച്ചയ്ക്ക് 12.20-ഓടെ കണ്ണൂരിലെത്തി. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, തിരൂര്‍, കോഴിക്കോട് സ്റ്റേഷനുകളിലാണ് ട്രയല്‍ റണ്ണിനിടെ ട്രെയിന്‍ നിര്‍ത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യുന്നതിന് മുന്നോടിയായി ഒന്നോ രണ്ടോ പരീക്ഷണ ഓട്ടം കൂടി ഇനിയും നടന്നേക്കും. വന്ദേഭാരത് എക്‌സ്പ്രസിന്റെ അന്തിമ സമയക്രമം ചൊവ്വാഴ്ചയ്ക്ക് മുമ്പ് അറിയാന്‍ കഴിയുമെന്നാണ് റെയില്‍വെ അധികൃതര്‍ പറയുന്നത്.
advertisement
ഷൊര്‍ണ്ണൂരില്‍ നിന്ന് കണ്ണൂരിലേക്ക് മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗത്തിലാണ് ട്രെയിന്‍ സഞ്ചരിച്ചതെന്ന് നേരത്തെ വന്ദേഭാരതിന്റെ ലോക്കോപൈലറ്റ് എം എ കുര്യാക്കോസ് പറഞ്ഞിരുന്നു. ട്രാക്കുകള്‍ ശക്തിപ്പെടുത്തുന്ന പണി പൂര്‍ത്തീകരിച്ചാല്‍ ഇപ്പോള്‍ എത്തിയതിനേക്കാള്‍ കുറഞ്ഞ സമയം കൊണ്ട് തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലെത്താന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
advertisement
എട്ടു ലോക്കോ പൈലറ്റുമാരാണ് ആദ്യ പരീക്ഷണത്തില്‍ വന്ദേഭാരത് ഓടിച്ചത്. ഓരോ സ്‌റ്റേഷനുകള്‍ക്കിടയിലും എടുക്കാന്‍ കഴിയുന്ന വേഗം പരിശോധിക്കുക, പാളത്തിന്റെ ക്ഷമത വിലയിരുത്തുക, തുടങ്ങിയവയായിരുന്നു പരീക്ഷണയാത്രയുടെ ലക്ഷ്യം
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പരീക്ഷണ ഓട്ടം പൂർത്തിയാക്കി വന്ദേഭാരത് തിരുവനന്തപുരത്ത് തിരിച്ചെത്തി; കണ്ണൂരിൽ നിന്നെത്തിയത് 7 മണിക്കൂർ 20 മിനിറ്റ് കൊണ്ട്
Next Article
advertisement
കൊല്ലത്ത് തെരുവുനായയെ തല്ലിക്കൊന്ന യുഡിഎഫ് സ്ഥാനാർഥിക്കെതിരെ കേസ്
കൊല്ലത്ത് തെരുവുനായയെ തല്ലിക്കൊന്ന യുഡിഎഫ് സ്ഥാനാർഥിക്കെതിരെ കേസ്
  • കൊല്ലത്ത് തെരുവുനായയെ തല്ലിക്കൊന്ന യുഡിഎഫ് സ്ഥാനാർഥി സുരേഷ് ചന്ദ്രനെതിരെ പോലീസ് കേസെടുത്തു.

  • നായയെ പിടികൂടാനുള്ള ശ്രമത്തിനിടെ അടിയേറ്റ് ചത്തെന്നാണ് യുഡിഎഫ് സ്ഥാനാർഥി സുരേഷ് ചന്ദ്രൻ പറയുന്നത്.

  • നായ ആറുപേരെ ആക്രമിച്ചതിനെത്തുടർന്ന് ജനങ്ങൾ നിരന്തരം ആവശ്യപ്പെട്ടിട്ടും അധികൃതർ ഇടപെട്ടില്ല.

View All
advertisement