ടൂര്‍ ഇനി കാരവനില്‍; പുതിയ പദ്ധതി ആവിഷ്കരിച്ച് വിനോദ സഞ്ചാര വകുപ്പ്
- Published by:Jayesh Krishnan
- news18-malayalam
Last Updated:
രണ്ടു പേര്‍ക്കും നാലു പേര്‍ക്കും സഞ്ചരിക്കാന്‍ സൗകര്യമുള്ള വാഹനങ്ങള്‍ ഒരുക്കും.
തിരുവനന്തപുരം: സംസ്ഥാനത്ത് കാരവന് ടൂറിസം പദ്ധതിയുമായി വിനോദ സഞ്ചാര വകുപ്പ്. പദ്ധതി പ്രഖ്യാപിച്ച് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. രണ്ടു പേര്‍ക്കും നാലു പേര്‍ക്കും സഞ്ചരിക്കാന്‍ സൗകര്യമുള്ള വാഹനങ്ങള്‍ ഒരുക്കും. ടൂറിസം മേഖലയുടെ സമഗ്ര വികസനത്തിനായാണ് കാരവന് ടൂറിസം ആവിഷ്കരിച്ചിരിക്കുന്നത്.
കാരവന് ടൂറിസം നയം കാരവന് വാഹനം, കാരവന് പാര്‍ക്ക് എന്നിങ്ങനെ രണ്ടു മേഖലകളായി പദ്ധതി ആവിഷ്കരിക്കും. വിനോദ സഞ്ചാരികള്‍ക്ക് ഒരു ടൂറിസം കേന്ദ്രത്തില്‍ ലഭിക്കുന്ന സൗകര്യങ്ങള്‍ വാഹനത്തില്‍ ഒരുക്കും. പകല്‍ യാത്രയും രാത്രി വണ്ടിയില്‍ തന്നെ വിശ്രമവും എന്ന രീതിയിലാകും പദ്ധതി തയാറാക്കുകയെന്നും ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു
ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ കാരവനില്‍ സജ്ജീകരിക്കും. സ്വകാര്യ മേഖലയിലും പൊതു മേഖലയിലും കാരവന് പാര്‍ക്കുകള്‍ സ്ഥാപിക്കും. ക്യാംപിങ്, ട്രക്കിങ്, താമസ സൗകര്യം ലഭിക്കാത്ത സ്ഥലങ്ങളില്‍ കാരവന് ടൂറിസത്തിന്റെ സാധ്യത വലുതാണെന്ന് മന്ത്രി വ്യക്തമാക്കി.
advertisement
തോറ്റു, വാഗ്ദാനം മറന്നില്ല; ശക്തന് മാര്‍ക്കറ്റ് വികസനത്തിനായി ഒരു കോടി രൂപ നല്‍കുമെന്ന് സുരേഷ് ഗോപി
തൃശൂര്‍ ശക്തന് മാര്‍ക്കറ്റിന്റെ വികസനത്തിനായി ഒരു കോടി രൂപയുടെ സാമ്പത്തിക പദ്ധതി അനുവദിച്ച് സുരേഷ് ഗോപി എംപി. ഇത് സംബന്ധിച്ച് കോര്പ്പറേഷന് മേയര്‍ എം കെ വര്‍ഗീസിനെ കണ്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ശക്തന് മാര്‍ക്കറ്റില്‍ എത്തിയപ്പോഴാണ് മാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥ തൊഴിലാളികള്‍ സുരേഷ് ഗോപി എംപിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ജയിച്ചാലും തോറ്റാലും ശക്തന് മാര്‍ക്കറ്റിന്റെ നവീകരണത്തിനായി ഇടപെടുമെന്ന് സുരേഷ് ഗോപി ഉറപ്പു നല്‍കിയിരുന്നു.
advertisement
ആ ഉറപ്പ് പാലിക്കുന്നതിനായിരുന്നു അദ്ദേഹം തൃശൂര്‍ കോര്പ്പറേഷന് മേയര്‍ എം കെ വര്‍ഗീസിന്റെ ചേംബറില്‍ എത്തിയത്. നവംബര്‍ 15ന് മാര്‍ക്കറ്റ് നവീകരണത്തിന്റെ രൂപരേഖ നല്‍കുമെന്ന് മേയര്‍ സുരേഷ് ഗോപിയെ അറിയിച്ചു. ഒരു കോടി രൂപയാണ് എംപി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇത് എംപി ഫണ്ടില്‍ നിന്നോ കുടുംബ ട്രസ്റ്റില്‍ നിന്നോ നല്‍കും.
പച്ചക്കറി മാര്‍ക്കറ്റിനും മാംസമാര്‍ക്കറ്റിനും അമ്പതുലക്ഷം രൂപവീതം നല്‍കനാണ് അദ്ദേഹത്തിന്റെ പദ്ധതി. ശക്തനിലെ 36 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് സമഗ്രമായ വികസനമാണ് ഉദ്ദേശിക്കുന്നതെന്ന് മേയര്‍ വ്യക്തമാക്കി. അതേസമയം, പത്തു കോടി രൂപയുടെ ബൃഹത് പദ്ധതി ശക്തന് മാര്‍ക്കറ്റിനു വേണ്ടി തയാറായിട്ടുണ്ടെന്ന് മേയര്‍ അറിയിച്ചു.
advertisement
പത്തു കോടി രൂപയുടെ മാസ്റ്റര്‍പ്ലാനില്‍ കേന്ദ്ര ധനസഹായം ലഭിക്കാന്‍ ഇടപെടുമെന്നും അദ്ദേഹം ഉറപ്പു നല്കി. ശക്തന് മാര്‍ക്കറ്റില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കു നീക്കിവച്ച ഒരു കോടി രൂപ ഇനി കോര്പ്പറേഷന് സ്വീകരിച്ചില്ലെങ്കില്‍ തൃശൂരില്‍ ബിജെപി ഭരിക്കുന്ന അവിണിശേരി പഞ്ചായത്തില്‍ വികസനപ്രവര്‍ത്തികള്‍ക്കായി ചെലവിടുമെന്ന് സുരേഷ്ഗോപി വ്യക്തമാക്കി. മേയര്‍ക്കൊപ്പം പി കെ ഷാജന്ഡ, എന്‍എ ഗോപകുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
സുരേഷ് ഗോപിക്കൊപ്പം ബിജെപി നേതാക്കളും കൗണ്‍സിലര്‍മാരും ഉണ്ടായിരുന്നു.ജില്ലാ പ്രസിഡന്‍ഡ് കെ.കെ.അനീഷ്കുമാര്‍, രഘുനാഥ് സി.മേനോന്,എന്‍.പ്രസാദ്,ഡോ.വി.ആതിര,കെ.ജി.നിജി, എം.വി.രാധിക, പൂര്‍ണിമ, വിന്‍ഷി അരുണ്‍കുമാര്‍ എന്നിവരാണ് കൂടെയുണ്ടായിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 15, 2021 10:35 AM IST