കൊച്ചി: പെരുമ്പാവൂർ (Perumbavoor) പുല്ലുവഴിയിലുണ്ടായ വാഹനാപകടത്തിൽ സിപിഐ (cpi) ബ്രാഞ്ച് സെക്രട്ടറി അടക്കം രണ്ടു പേർ മരിച്ചു. പെരുമ്പാവൂർ ടൗൺ ബ്രാഞ്ച് സെക്രട്ടറി കെ എസ് അജിത്, വളയൻചിറങ്ങര പി വി പ്രിസ്റ്റേഴ്സ് ജീവനക്കാരൻ വിമൽ എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. നിർത്തിയിട്ടിരുന്ന തടി ലോറിയിലേക്ക് ബൈക്ക് ഇടിച്ച് കയറുകയായിരുന്നു. ലോറിയിൽ മുന്നറിയിപ്പ് ലൈറ്റ് ഇല്ലാതിരുന്നതാണ് അപകട കാരണം.
തെരുവ് നായ കുറുകെ ചാടി അപകടം; ഗ്രാമപഞ്ചായത്ത് 4.48 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം
നായ കുറുകെ ചാടി കാല്‍ ഓടിഞ്ഞ ബൈക്ക് യാത്രക്കാരന് 4.47 ലക്ഷം രൂപ ഗ്രാമപഞ്ചായത്ത് നഷ്ടപരിഹാരം നല്‍കണമെന്ന് സിരിജഗന്‍ കമ്മിറ്റി ഉത്തരവിട്ടു. തെരുവ് നായകളുടെ അക്രമത്തിന് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള സുപ്രീംകോടതി ഉത്തരവ് പ്രകാരമാണ് സിരിജഗന്‍ കമ്മിറ്റി രൂപീകരിച്ചത്.
തൃശൂർ അന്തിക്കാട് ആലിനടുത്ത് സമീപത്തുവെച്ച് മണലൂര്‍ സ്വദേശി സണ്ണിയുടെ ബൈക്കിനു മുന്നിലാണ് നായ ചാടിയത്. കാല്‍ ഒടിഞ്ഞ സണ്ണിക്ക് 10 മാസം വിശ്രമിക്കേണ്ടി വന്നു. ഇപ്പോഴും പൂര്‍ണാരോഗ്യം വീണ്ടു കിട്ടിയിട്ടില്ല. ഇതുപരിഗണിച്ചാണ് കമ്മിറ്റി 4,47,947 രൂപ നഷ്ടപരിഹാരം നല്‍കാന്‍ അന്തിക്കാട് പഞ്ചായത്തിനോട് ആവശ്യപ്പെട്ടത്. തെരുവ് നായ്ക്കളുടെ ഉത്തരവാദിത്വം പഞ്ചായത്തിനാണെന്ന് കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
കൃഷിയിടത്തിലെ ഒഴുക്കുവെള്ളത്തിൽ മുഖം കഴുകി; മൂന്നാഴ്ചയ്ക്കുശേഷം കുളയട്ട മൂക്കിൽ നിന്ന് ജീവനോടെ പുറത്ത്
യുവാവിന്റെ മൂക്കിനുള്ളിൽ കയറിയ കുളയട്ടയെ മൂന്നാഴ്ചയ്ക്കുശേഷം ജീവനോടെ പുറത്തെടുത്തു. ഇടുക്കി കട്ടപ്പന പള്ളിക്കവല വാലുമ്മേൽ ഡിപിൻ ഏബ്രഹാമിന്റെ (38) വലതുമൂക്കിലാണ് 4 സെന്റിമീറ്ററോളം നീളമുള്ള കുളയട്ട കയറിയത്. കൃഷിയിടത്തിലെ ഒഴുക്കുവെള്ളത്തിൽനിന്ന് ഹോസ് ഉപയോഗിച്ച് എടുത്ത വെള്ളത്തിൽ മുഖം കഴുകിയപ്പോൾ മൂക്കിൽ കയറിയതാകാമെന്നാണ് നിഗമനം.
മൂന്നാഴ്ച മുൻപാണ് ഡിപിന് അസ്വസ്ഥതകൾ അനുഭവപ്പെട്ട് തുടങ്ങിയത്. വലത് മൂക്കിലൂടെയും ഇടയ്ക്ക് വായിലൂടെയും രക്തം വരാൻ തുടങ്ങി. ആദ്യം കാര്യമാക്കിയില്ലെങ്കിലും ശ്വസിക്കാൻ ബുദ്ധിമുട്ടും മൂക്കടപ്പും നേരിട്ടതോടെ ചികിത്സ തേടി. എൻഡോസ്‌കോപ്പി ചെയ്തു നോക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടർന്ന് ഡോക്ടർ അഞ്ചു ദിവസത്തെ മരുന്ന് നൽകി വിട്ടു.
മൂന്നു ദിവസത്തിനുശേഷവും മാറ്റം ഉണ്ടാകാതെ വന്നതോടെ മറ്റൊരു ഡോക്ടറെ കണ്ടു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം മൂന്നു ദിവസം മരുന്ന് കഴിച്ചിട്ടും പ്രയോജനം ഉണ്ടാകാതെ വന്നതോടെ ഒരാഴ്ചത്തെ ആയുർവേദവും പരീക്ഷിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച പള്ളിക്കവലയിലെ ഡോ. ജോസ് കുര്യൻ മെമ്മോറിയൽ ക്ലിനിക്കിലെ ഡോക്ടർ ബി ശ്രീജമോളുടെയും അടുത്ത് ചികിത്സ തേടിയെത്തിയത്. ആദ്യ പരിശോധനയിൽ മൂക്കിലെ ചർമം പൊട്ടിയിരിക്കുന്നതും രക്തം വരുന്നതുമാണ് കണ്ടത്. വീണ്ടും നടത്തിയ പരിശോധനയിലാണ് മൂക്കിനുള്ളിൽ എന്തോ അനങ്ങുന്നതായി കണ്ടെത്തിയത്. തുടർന്ന് നാലു സെന്റിമീറ്ററോളം നീളമുള്ള കുളയട്ടയെ പുറത്തെടുക്കുകയായിരുന്നു.
ആഴ്ചകളായി തന്നെ ബുദ്ധിമുട്ടിച്ച പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയതിന്റെ ആശ്വാസത്തിലാണ് പ്ലാന്റർ കൂടിയായ ഡിപിൻ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.