ശബരിമല സ്വർണക്കൊള്ള:'കേന്ദ്ര ഏജൻസികൾക്ക് ഇടപെടാം; അയ്യപ്പൻ ആരെയും വെറുതെ വിടില്ല';കേന്ദ്രമന്ത്രി ജോർജ് കുര്യൻ

Last Updated:

സിപിഎമ്മിൽ ദരിദ്രർ ഉണ്ടാകാതിരിക്കാനായി സ്വർണമെല്ലാം നേതാക്കൻമാർ കട്ടെടുത്തുകൊണ്ടിരിക്കുകയാണെന്നും ജോർജ് കുര്യൻ പരിഹസിച്ചു

News18
News18
ശബരിമല സ്വർണക്കൊള്ള കേസിൽ കേന്ദ്ര ഏജൻസികൾക്ക് നിയമപരമായി ഇടപെടാമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ഇടപെടുമെന്നാണ് വിശ്വസിക്കുന്നതെന്നും കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. സംഭവിച്ചതിൽ അത്ഭുതപ്പെടാനൊന്നുമില്ല. അറസ്റ്റ് ചെയ്യപ്പെട്ടവരെല്ലാം തന്നെ മാക്സിസ്റ്റ് പാർട്ടിയുടെ ആളുകളും നിരീശ്വരവാദികളുമാണ്. അറസ്റ്റ് ചെയ്യുന്നവരെല്ലാം വളരെ സംതൃപ്തിയോടെ ചിരിച്ചു കൊണ്ടാണ് പോകുന്നത്. അവരുടെ ആശയപരമായ ഡ്യൂട്ടി ചെയ്തു എന്നവർ വിശ്വസിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
കെ ജയകുമാറിനെ ദേവസ്വം പ്രസിഡന്റാക്കിയത് അടവ് നയമാണെന്ന് നേരത്തെ പറഞ്ഞിരുന്നു.അയ്യപ്പ വിശ്വാസിയായതുകൊണ്ടാണ് അദ്ദേഹം കഷ്ടിച്ച് ഇപ്പോൾ രക്ഷപെട്ടത്.സിപിഎമ്മിൽ ദരിദ്രർ ഉണ്ടാകാതിരിക്കാനായി സ്വർണമെല്ലാം നേതാക്കൻമാർ കട്ടെടുത്തുകൊണ്ടിരിക്കുകയാണ്. എഫ്ഐആർ രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ ചില കേന്ദ്ര ഏജൻസികൾക്ക് കേസിൽ നിയമപരമായി ഇടപെടാമെന്നും അയ്യപ്പൻ ആരെയും വെറുതെ വിടില്ലെന്നും ജോർജ് കുര്യൻ കൂട്ടിച്ചേർത്തു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമല സ്വർണക്കൊള്ള:'കേന്ദ്ര ഏജൻസികൾക്ക് ഇടപെടാം; അയ്യപ്പൻ ആരെയും വെറുതെ വിടില്ല';കേന്ദ്രമന്ത്രി ജോർജ് കുര്യൻ
Next Article
advertisement

  • കേന്ദ്ര ഏജൻസികൾക്ക് ശബരിമല സ്വർണക്കൊള്ള കേസിൽ നിയമപരമായി ഇടപെടാമെന്ന് ജോർജ് കുര്യൻ.

  • "CPM നേതാക്കൻമാർ സ്വർണം കട്ടെടുത്ത് ദരിദ്രർ ഇല്ലാതാക്കുന്നു" എന്ന് പരിഹസിച്ചു.

  • അയ്യപ്പൻ ആരെയും വെറുതെ വിടില്ലെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്താൽ കേന്ദ്ര ഏജൻസികൾ ഇടപെടുമെന്നും പറഞ്ഞു.

View All
advertisement