'ശബരിമല കേന്ദ്രം ഏറ്റെടുക്കും'; പ്രധാനമന്ത്രിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

Last Updated:

ക്ഷേത്രങ്ങൾക്കായി ദേശീയ സംവിധാനം വരും. കേന്ദ്രത്തിൽ ദേവസ്വം വകുപ്പ് വരും

സുരേഷ് ഗോപി
സുരേഷ് ഗോപി
തൃശൂർ: ശബരിമല ക്ഷേത്രം കേന്ദ്രം ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഫെഡറലിസം മാനിച്ചു കൊണ്ടാണ് പ്രധാനമന്ത്രി ഇപ്പോൾ ഇടപെടാത്തത്. ഏകീകൃത സിവിൽ കോഡ് വരുന്നതോടെ ശബരിമല പ്രശ്നം തീരുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ കലുങ്ക് സംവാദത്തിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
ഏകീകൃത സിവിൽ കോഡ് ഉടൻതന്നെ വരുമെന്ന് അമിത് ഷാ പറഞ്ഞിട്ടുണ്ട്. ഇതു വന്നു കഴിഞ്ഞാൽ ക്ഷേത്രങ്ങൾക്കായി പ്രത്യേക ബില്ല് പിന്നാലെ വരും. ക്ഷേത്രങ്ങൾക്കായി ദേശീയ സംവിധാനം വരും. കേന്ദ്രത്തിൽ ദേവസ്വം വകുപ്പ് വരും. അതിന് കീഴിൽ ആകും ക്ഷേത്രങ്ങൾ. അത് വരാൻ ആകില്ല എന്ന് ആർക്കും പറയാൻ ആകില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ശബരിമലയെ കുറിച്ച് പ്രധാനമന്ത്രിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും ചോദ്യത്തിന് മറുപടിയായി സുരേഷ് ഗോപി പറഞ്ഞു.
Summary: Union Minister Suresh Gopi stated that the Centre will take over the Sabarimala temple. He said that the Prime Minister is not intervening currently to respect federalism, and that the Sabarimala issue will be resolved once the Uniform Civil Code is implemented.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ശബരിമല കേന്ദ്രം ഏറ്റെടുക്കും'; പ്രധാനമന്ത്രിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി
Next Article
advertisement
Love Horoscope Nov 16 | ചെറിയ തർക്കങ്ങൾ ഉണ്ടാകും; പുതിയൊരു കാര്യം തുടങ്ങാൻ അവസരം ലഭിക്കും: ഇന്നത്തെ പ്രണയഫലം
Love Horoscope Nov 16 | ചെറിയ തർക്കങ്ങൾ ഉണ്ടാകും; പുതിയൊരു കാര്യം തുടങ്ങാൻ അവസരം ലഭിക്കും: ഇന്നത്തെ പ്രണയഫലം
  • ഇന്നത്തെ പ്രണയഫലത്തിൽ മേടം, ഇടവം, മിഥുനം, കർക്കടകം രാശിക്കാർക്ക് ചെറിയ തർക്കങ്ങൾ ഉണ്ടാകാം.

  • കന്നി രാശിക്കാർക്ക് വേർപിരിയൽ നേരിടേണ്ടി വരാം, പക്ഷേ ഇത് പുതിയ തുടക്കത്തിനുള്ള അവസരവുമാണ്.

  • കുംഭം രാശിക്കാർക്ക് ഇന്ന് പോസിറ്റീവും സംതൃപ്തവുമായ പ്രണയ ദിനമായിരിക്കും, ബന്ധങ്ങളുടെ ആഴം വർദ്ധിക്കും.

View All
advertisement