ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്; തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
- Published by:Nandu Krishnan
- news18-malayalam
Last Updated:
മാർച്ച്-ഏപ്രിൽ മാസങ്ങളിൽ നടക്കുന്ന പൈങ്കുനി ഉത്സവത്തിനും വിമാനത്താവളത്തിലെ റൺവേ അടയ്ക്കാറുണ്ട്
തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം വിമാനത്താവളത്തിന്റെ റൺവേ ഇന്ന് (വ്യാഴം ,30/10/2025) അഞ്ച് മണിക്കൂർ അടച്ചിടും. അൽപശി ആറാട്ടിന്റെ ഭാഗമായ ഘോഷയാത്ര കടന്നുപോകുന്നതനായാണ് വിമാനത്താവളം അടച്ചിടുന്നത്.വൈകുന്നേരം 4.45 മുതൽ രാത്രി 9 വരെയുള്ള സർവീസുകൾ നിർത്തി വയ്ക്കുമെന്ന് ടിയാൽ അറിയിച്ചു. പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ യാത്രക്കാർ എയർലൈനുകളുമായി ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു.
advertisement
അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് വ്യാഴാഴ്ച്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് ശേഷം അവധിയായിരിക്കും. വെകിട്ട് അഞ്ചുമണിക്കാണ് പത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ പടിഞ്ഞാറേ നടയില്‍ നിന്ന് ആറാട്ട് ഘോഷയാത്ര ആരംഭിക്കുക. വള്ളക്കടവില്‍ നിന്ന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിനുള്ളിലൂടെയാണ് ഘോഷയാത്ര കടന്നുപോവുക.
ഒക്ടോബർ-നവംബർ മാസങ്ങളിൽ നടക്കുന്ന അൽപശി ഉത്സവത്തിനും മാർച്ച്-ഏപ്രിൽ മാസങ്ങളിൽ നടക്കുന്ന പൈങ്കുനി ഉത്സവത്തിനും വിമാനത്താവളത്തിലെ റൺവേ അടയ്ക്കാറുണ്ട്. 10 ദിവസം നീണ്ടുനില്‍ക്കുന്നതാണ് അല്‍പശി ഉത്സവം.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 30, 2025 8:58 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്; തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി


